• HOME
  • »
  • NEWS
  • »
  • kerala
  • »
  • Pinarayi Vijayan | 'ജനങ്ങളെ ദ്രോഹിക്കുന്നവർക്കെതിരെ നടപടി'; സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

Pinarayi Vijayan | 'ജനങ്ങളെ ദ്രോഹിക്കുന്നവർക്കെതിരെ നടപടി'; സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ആളുകളെ പ്രയാസപ്പെടുത്തുന്നതിനല്ല സർക്കാർ ഓഫിസുകൾ പ്രവർത്തിക്കേണ്ടത്.

  • Share this:
    ജനങ്ങളോട് മോശമായി പെരുമാറുകയു൦ അവരെ ദ്രോഹിക്കുവാനുള്ള ഉദ്ദേശം വെച്ചുപുലർത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ (Govt Officials) കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). ഓഫീസുകളിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ എത്രയും വേഗം തീർപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    സെക്രട്ടേറിയറ്റ് അടക്കമുള്ള സർക്കാർ ഓഫീസുകളിൽ ഫയലുകൾ കെട്ടിക്കിടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 'ജനങ്ങളെ ദ്രോഹിക്കുകയാണ് ഉദ്ദേശമെങ്കില്‍ അത് അനുവദിച്ച് നല്‍കില്ല. ഓണ്‍ലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടു൦ ചിലർ നേരിട്ട് വരണമെന്ന് പറയുന്നു. അത്തരക്കാരുടെ ഉദ്ദേശം വ്യക്തമാണ്. അവരോട് സർക്കാർ വിട്ടുവീഴ്ച ചെയ്യില്ല.' - മുഖ്യമന്ത്രി വ്യക്തമാക്കി.

    ആളുകളെ പ്രയാസപ്പെടുത്തുന്നതിനല്ല സർക്കാർ ഓഫിസുകൾ പ്രവർത്തിക്കേണ്ടത്. ആളുകളെ ഉപദ്രവിക്കാനും ദ്രോഹിക്കാനുമാണ് ഇവിടെ ഇരിക്കുന്നതെന്ന ഉദ്യോഗസ്ഥരുടെ രീതി ഒരു തരത്തിലും സർക്കാർ അംഗീകരിച്ച് കൊടുക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

    മന്ത്രിമാരുടെയും ജില്ലാ കളക്ടർമാരുടെയും നേതൃത്വത്തിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ ഉടൻ തീർപ്പാക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി മുതല്‍ കടലാസ് രശീതിയില്ല; പകരം ഫോണില്‍ മെസെജ്

    സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ (Government Office) പണം അടച്ചാല്‍ ഇനി മുതല്‍ കടലാസ് രശീതി (Paper Receipt) ലഭിക്കില്ല, പകരം വിവരങ്ങളടങ്ങിയ മെസെജ് (Message) നിങ്ങളുടെ ഫോണിലെത്തും. ജൂലൈ 1 മുതല്‍ കടലാസ് രശീതി നല്‍കുന്ന രീതി പൂര്‍ണമായും ഒഴിവാക്കാനാണ് തീരുമാനം.

    Also read- തൃക്കാക്കരയിൽ എൽ.ഡി.എഫിന് ലഭിക്കേണ്ട ക്രിസ്ത്യൻ വോട്ടുകൾ യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് ലഭിച്ചു എന്ന് കെ. സുരേന്ദ്രൻ

    സര്‍ക്കാര്‍ ഓഫീസുകളില്‍ പണമിടപാടുകള്‍ ഓണ്‍ലൈനായതോടെയാണ് കടലാസ് രശീതി അവസാനിപ്പിക്കുന്നത്. ഇതിനായി 'ഇ-ടി.ആര്‍ അഞ്ച്' എന്ന ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. ഇത് കംപ്യൂട്ടറിലും മൊബൈലിലും ഒരുപോലെ പ്രവര്‍ത്തിപ്പിക്കാം. നെറ്റ് ബാങ്കിങ്, കാര്‍ഡ് പേമെന്റ്, യു.പി.ഐ., ക്യൂആര്‍ കോഡ്, പി.ഒ.എസ്. മെഷീന്‍ എന്നീ മാര്‍ഗങ്ങളില്‍ തുക സ്വീകരിക്കും. പണം നേരിട്ട് നല്‍കിയാലും രശീത് മൊബൈലില്‍ ആയിരിക്കും ലഭിക്കുക.

    ഈമാസം 15 വരെ താലൂക്കുതലംവരെയുള്ള ഓഫീസുകളിലും 30 വരെ മറ്റെല്ലാ ഓഫീസുകളിലും കടലാസ് രശീതി ലഭിക്കും. ജൂലായ് ഒന്നുമുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസ് രശീതി വഴി ഈടാക്കിയ പണം ട്രഷറികളില്‍ സ്വീകരിക്കില്ലെന്ന് വകുപ്പുകളെ അറിയിച്ചിട്ടുണ്ട്.
    Published by:Naveen
    First published: