എൽഡിഎഫിൽ ഉണ്ടായ അത്രയും പ്രതിഷേധം കോൺഗ്രസിൽ ഇല്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് താൻ ഹരിപ്പാട് തന്നെ മത്സരിക്കുമെന്നും വ്യക്തമാക്കി. ഹരിപ്പാട് തനിക്ക് അമ്മയെ പോലെയാണെന്ന് ചെന്നിത്തല പറഞ്ഞു. അതേസമയം, നേമത്തെ സ്ഥാനാർത്ഥിയെ കാത്തിരുന്ന് കാണാമെന്ന് ഉമ്മൻചാണ്ടിയും പറഞ്ഞു.
കോണ്‍ഗ്രസ് മത്സരിക്കുന്ന 91 സീറ്റുകളിൽ 81 എണ്ണത്തിലെയും സ്ഥാനാർതികളെ തീരുമാനിച്ചു കഴിഞ്ഞു. നേമം അടക്കമുള്ള പത്ത് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള ചർച്ച ഇന്നും തുടരും.
advertisement
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തും. ഇതിനായി മുല്ലപ്പള്ളി ഡൽഹിയിൽ തുടരുകയാണ്.
അതേസമയം, കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ആലപ്പുഴ ഡിസിക്ക് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചത്. സി പി എം ആലപ്പുഴ മണ്ഡലം സ്ഥാനാർത്ഥിയുടെ ഏജന്റുമാർ കോൺഗ്രസിൽ വിലസുന്നു, കെ പി സി സി ജനറൽ സെക്രട്ടറിക്ക് 50 ലക്ഷം നൽകി,
ദേശാടന പക്ഷികൾക്കോ, സമുദായത്തിനോ സീറ്റു നൽകേണ്ടതില്ലെന്നും പോസ്റ്ററിൽ പറയുന്നു. കെ സി വേണുഗോപാലിന്റെ വീടിന് മുന്നിലും പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
നേമത്തിന് പുറമേ കൊല്ലം, കുണ്ടറ, തൃപ്പൂണിത്തുറ, നിലമ്പൂര്‍, കല്പറ്റ, ആറന്മുള, കാഞ്ഞിരപ്പള്ളി, പട്ടാമ്പി, തവനൂര്‍ എന്നീ മണ്ഡലങ്ങളിലാണ് തര്‍ക്കമുളളത്. വിശദമായ ചർച്ച വേണ്ടതിനാലാണ് പത്തു സീറ്റുകളിൽ തീരുമാനം ആകാത്തതെന്ന് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രതിസന്ധി ഇല്ലെന്നും വൈകാനുള്ള കാരണം പട്ടിക വരുമ്പോൾ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും തൃപ്തികരമായ തീരുമാനം എടുക്കുമെന്നായിരുന്നു മുല്ലപ്പള്ളി അറിയിച്ചത്. എം.പിമാര്‍ മത്സരിക്കില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ വ്യക്തമാക്കിയതോടെ മുരളീധരന്‍ മത്സരിക്കില്ലെന്നകാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്. ശക്തമായ മത്സരം നടക്കുന്ന നേമം മണ്ഡലത്തില്‍ ഏറ്റവും സാധ്യത കല്‍പിച്ചിരുന്ന നേതാവായിരുന്നു മുരളീധരന്‍. ഏറ്റവും ശക്തമായ സ്ഥാനാര്‍ത്ഥിയെ ആകും ഇവിടെ മത്സരിപ്പിക്കുകയെന്ന് കോണ്‍ഗ്രസ് നേതൃത്വവും വ്യക്തമാക്കിയിരുന്നു.
മുസ്ലിം ലീഗിന് 27 സീറ്റുകള്‍ നല്‍കി. കേരള കോണ്‍ഗ്രസിന് 10 സീറ്റുകള്‍ നല്‍കും. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, ഇടുക്കി, കടുത്തുരുത്തി, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, കുട്ടനാട് തിരുവല്ല, തൃക്കരിപ്പൂര്‍ എന്നിവയാണിത്. ആര്‍എസ്പിക്ക് അഞ്ച് സീറ്റുകള്‍- മട്ടന്നൂര്‍, ചവറ, കുന്നത്തൂര്‍, ഇരവിപുരം, ആറ്റിങ്ങല്‍. എന്‍സിപിക്ക് രണ്ട് സീറ്റ്- എലത്തൂര്‍, പാല. ജനതാദള്‍- മലമ്പുഴ. സിഎംപി- നെന്മാറ. കേരള കോണ്‍ഗ്രസ് ജേക്കബ്- പിറവം. ആര്‍എംപി- വടകരയില്‍ രമ മത്സരിക്കുകയാണെങ്കില്‍ യുഡിഎഫ് പിന്തുണയ്ക്കും. പേരാമ്പ്രയും പുനലൂരും മുസ്‍ലിം ലീഗിന് നൽകാനും കോൺഗ്രസ് യോഗത്തിൽ ധാരണയായി.