Assembly Election 2021 | കോണ്‍ഗ്രസ് നേതാവിനെ സ്ഥാനാർഥിയാക്കി മുസ്ലീം ലീഗ്: കുന്ദമംഗലത്ത് ദിനേശ് പെരുമണ്ണ യുഡിഎഫ് സ്വതന്ത്രൻ

Last Updated:

പുതുതായി ലഭിക്കുന്ന മൂന്നു സീറ്റുകളിലൊന്നിൽ സ്വതന്ത്രനെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് കുന്ദമംഗലത്ത് സ്വതന്ത്രനെ കളത്തിലിറക്കിയത്.

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവിനെ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തി മുസ്ലീംലീഗ്. കോണ്‍ഗ്രസിൽ നിന്നും ഏറ്റെടുത്ത കുന്ദമംഗലത്താമ് കോണ്‍ഗ്രസ് നേതാവ് ദിനേശ് പെരുമണ്ണയെ സ്വതന്ത്രനായി മത്സരിപ്പിക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ മൂന്നു സീറ്റുകളാണ് ലീഗിന് അധികമായി ലഭിച്ചത്.  കഴിഞ്ഞ തവണ 24 സീറ്റിലാണ് മത്സരിച്ചത്. പുതുതായി ലഭിക്കുന്ന സീറ്റുകളിലൊന്നിൽ സ്വതന്ത്രനെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ്  ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് കുന്ദമംഗലത്ത് സ്വതന്ത്രനെ കളത്തിലിറക്കിയത്.
25 വർഷത്തിനു ശേഷം വനിതാ സ്ഥാനാർഥിയെയും ലീഗ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ടേമുകളിലായി എം.കെ.മുനീര്‍ വിജയിച്ച കോഴിക്കോട് സൗത്തിൽ നൂര്‍ബിന റഷീദാണ് സ്ഥാനാർഥി.
കൊടുവള്ളിയിൽ നിന്നാണ് എം.കെ മുനീർ മത്സരിക്കുന്നത്. തിരൂരങ്ങാടി സീറ്റിൽ ലീഗ് ജനറൽ സെക്രട്ടരി കെപിഎ മജീദാണ് മത്സരിക്കുന്നത്. മൂന്ന് തവണ എംഎൽഎമാരായവർക്ക് ഇത്തവണ സീറ്റില്ല. എന്നാൽ, പി കെ കുഞ്ഞാലിക്കുട്ടി, ഡോ. എം കെ മുനീർ, കെ എൻ എ ഖാദർ എന്നിവർക്ക് ഇളവ് നൽകി. മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ അബ്ദു സമദ് സമദാനി സ്ഥാനാർഥിയാകും. പുനലൂര്‍, ചടയമംഗലം ഇതില്‍ ഏത് സീറ്റിലാണ് മത്സരിക്കുന്നതെന്ന് അറിഞ്ഞ ശേഷം ഇവിടത്തെയും പേരാമ്പ്രയിലും സ്ഥാനാര്‍ഥിയെ പിന്നീട് നിശ്ചയിക്കും.
advertisement
 അഴിമതിക്കേസില്‍ പ്രതിയായ വി കെ ഇബ്രാഹിംകുഞ്ഞിനേയും നിക്ഷേപത്തട്ടിപ്പ് കേസില്‍ പ്രതിയായ എം സി കമറുദീനേയും ഒഴിവാക്കി. 1996 ന് ശേഷം ഇതാദ്യമായി ഒരു വനിതാ സ്ഥാനാര്‍ഥി ലീഗ് പട്ടികയില്‍ ഇടംപിടിച്ചു. കോഴിക്കോട് സൗത്തില്‍ നൂര്‍ബിന റഷീദ് മത്സരിക്കും. 1996 ല്‍ പഴയ കോഴിക്കോട് രണ്ടാം മണ്ഡലത്തില്‍ വനിതാ ലീഗ് മുന്‍ അധ്യക്ഷ ഖമറുന്നീസ അന്‍വര്‍ മത്സരിച്ച ശേഷം ലീഗ് ഇതാദ്യമായാണ് വനിതയ്ക്ക് സ്ഥാനാര്‍ഥിത്വം നല്‍കുന്നത്. കുന്ദമംഗലത്ത് യുഡിഎഫ് സ്വതന്ത്രനായി കോണ്‍ഗ്രസ് നേതാവ് ദിനേശ് പെരുമണ്ണയുടെ സ്ഥാനാര്‍ഥിത്വം തികച്ചും അപ്രതീക്ഷിതമായിരുന്നു.
advertisement
കോഴിക്കോട് സൗത്തില്‍ നിന്നുള്ള സിറ്റിങ് എംഎൽഎ എം കെ മുനീര്‍ ഇത്തവണ കൊടുവള്ളിയില്‍ മത്സരിക്കും. കഴിഞ്ഞ തവണ കൈവിട്ട താനൂര്‍ തിരിച്ചുപിടിക്കാന്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെയാണ് ലീഗ് മത്സരിപ്പിക്കുന്നത്. പെരിന്തല്‍മണ്ണയില്‍ നിന്ന് മാറി മഞ്ഞളാംകുഴി അലി പഴയ തട്ടകമായ മങ്കടയില്‍ മത്സരിക്കും.
സ്ഥാനാർഥികള്‍
മഞ്ചേശ്വരം- എം കെ എം അഷ്റഫ്
advertisement
കാസര്‍കോട്- എന്‍ എ നെല്ലിക്കുന്ന്
അഴീക്കോട്- കെ എം ഷാജി
കൂത്തുപറമ്പ്- പൊട്ടന്‍കണ്ടി അബ്ദുള്ള
കുറ്റ്യാടി- പാറക്കല്‍ അബ്ദുള്ള
കോഴിക്കോട് സൗത്ത്-  നൂര്‍ബിന റഷീദ്
കുന്ദമംഗലം- ദിനേശ് പെരുമണ്ണ (സ്വത.)
കൊടുവള്ളി- എം കെ മുനീര്‍
തിരുവമ്പാടി- സി പി ചെറിയമുഹമ്മദ്
കെണ്ടോട്ടി- ടി വി ഇബ്രാഹിം
ഏറനാട്- പി കെ ബഷീര്‍
മഞ്ചേരി- യു എ ലത്തീഫ്
പെരിന്തല്‍മണ്ണ- നജീബ് കാന്തപുരം
മങ്കട- മഞ്ഞളാംകുഴി അലി
മലപ്പുറം- പി. ഉബൈദുള്ള
advertisement
വേങ്ങര- പി കെ കുഞ്ഞാലിക്കുട്ടി
വള്ളിക്കുന്ന്- അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
തിരൂരങ്ങാടി- കെ.പിഎ മജീദ്
താനൂര്‍- പി. കെ ഫിറോസ്
തിരൂര്‍- കുറുക്കോളി മൊയ്തീന്‍
കോട്ടയ്ക്കല്‍- കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍
മണ്ണാര്‍ക്കാട്- എന്‍. ഷംസുുദ്ദീന്‍
ഗുരുവായൂര്‍- കെ.എന്‍.എ ഖാദര്‍
കളമശ്ശേരി- വി. ഇ. ഗഫൂര്‍
കോങ്ങാട്- യു.സി. രാമന്‍
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Assembly Election 2021 | കോണ്‍ഗ്രസ് നേതാവിനെ സ്ഥാനാർഥിയാക്കി മുസ്ലീം ലീഗ്: കുന്ദമംഗലത്ത് ദിനേശ് പെരുമണ്ണ യുഡിഎഫ് സ്വതന്ത്രൻ
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement