തെരഞ്ഞെടുപ്പ് കഴിഞ്ഞ് 20 ദിവസം കാത്തിരിക്കേണ്ടി വന്നു പുതിയ സർക്കാർ അധികാരത്തിൽ വരുവാൻ. എന്തുകൊണ്ടാണ് സർക്കാർ ഉണ്ടാക്കുവാൻ ഇത്രയും വൈകിയത്. കോവിഡ് കാലത്ത് വകുപ്പുകളുടെ എകോപനം സംഘടിപ്പിക്കുവാൻ കഴിഞ്ഞ എതാനും ദിവസങ്ങളായി നാഥനില്ലാത്ത സ്ഥിതിയായിരുന്നു. സർക്കാർ നിലവിൽ വന്ന സാഹചര്യത്തിൽ 24 ന് പ്രതിപക്ഷ നേതാവ് സഭയിലുണ്ടാവും. ഈ കാര്യത്തിൽ തനിക്കുള്ള അഭിപ്രായം പാർട്ടി നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്ന് കെ.മുരളീധരൻ പറഞ്ഞു.
You may also like:ആ പന്തൽ പൊളിക്കുന്നില്ലെന്ന് സർക്കാർ; നടപടിയിൽ അന്തംവിടുന്നത് 'ഇതെന്താ പഞ്ചാബി ഹൗസ് സിനിമയുടെ സെറ്റാണോ' എന്ന് ട്രോളിയവർ
advertisement
സർക്കാരിന്റെ നയങ്ങളെ കോൺഗ്രസ് ഒരിക്കലും അന്ധമായി എതിർത്തിട്ടില്ല. കോവിഡിനെ ഭയന്നാണ് സത്യപ്രതിജ്ഞയിൽ നിന്നും പ്രതിപക്ഷം വിട്ടു നിന്നത്. രാജ്യത്ത് കോൺഗ്രസ് മുക്തമാകുവാൻ നരേന്ദ്ര മോദി വിചാരിച്ചാൽ നടക്കില്ല. പിന്നെയാണോ പിണറായി വിചാരിച്ചാൽ നടക്കുക. വീഴ്ച്ചയിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് പാർട്ടി തിരിച്ച് വരും. പ്രതിപക്ഷ നേതാവ് നിയമനം വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരണത്തിനില്ല. ഇക്കാര്യത്തിൽ ഇന്നോ നാളെയോ തീരുമാനം ഉണ്ടാവും.
You may also like:'കേരളത്തെ വ്യത്യസ്തമാക്കുന്നത് 1957ലെ ഒന്നാം ഇടത് സർക്കാരിന്റെ കാലത്ത് തുടങ്ങിയ പരിഷ്കാരങ്ങൾ': കെകെ ശൈലജ ടീച്ചർ
സംഘടന കാര്യമാണ് ഇനി മുഖ്യ കാര്യം, അപ്പോൾ കെ.പി സി സി പ്രസിഡണ്ടിന്റെ കാര്യം ചർച്ച ചെയ്യും. സർക്കാറിന്റെ തെറ്റ് കണ്ടാൽ പ്രതികരിക്കും. സംഘടന തലത്തിൽ മൊത്തം അഴിച്ചു പണി വേണം. തോൽവിക്ക് കാരണം പാർട്ടിക്ക് അടിത്തറ ഇല്ലാതായതാണ്. നേമത്ത് ഉൾപ്പെടെ പല മണ്ഡലങ്ങളിലെയും തോൽവിക്ക് കാരണം അടിത്തറ ഇല്ലാതെ
പോയതാണ്.
ഇത് തന്നെ പോലെയുളളവർ നേരത്തെ പാർട്ടിയെ ബോധ്യപ്പെടുത്തിയതാണ്. അപ്പോൾ തന്നെ മോശക്കാരനായി ചിത്രീകരിക്കുവാനായിരുന്നു ശ്രമം. തെരഞ്ഞെടുപ്പിൽ ഹൈക്കമാന്റ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാൻ ഇവിടെ കഴിഞ്ഞില്ല. സ്ഥാനമാനങ്ങൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വെക്കുന്നത് ശരിയല്ല. തനിക്ക് ഒരു ചുമതലയും വേണ്ട. ഇക്കാര്യം നേതൃത്തെ അറിയിച്ചിട്ടുണ്ട്. പുതിയ മന്ത്രിസഭയിൽ ആരേയും മോശക്കാരായി കാണുന്നില്ല. അവർ ഭരിക്കട്ടെ, തെറ്റുകൾ കണ്ടാൽ ചോദ്യം ചെയ്യുകയും, എതിർക്കുകയും, സമരം സംഘടിപ്പിക്കുകയും ചെയ്യും.
കോൺഗ്രസിൽ തലമുറ മാറ്റം വേണം. ഞാൻ മാറി നിൽക്കാൻ തയ്യാറാണ്. ഇക്കാര്യത്തിൽ തന്റെ കാര്യം മാത്രമെ പറയാൻ കഴിയൂ. മൂന്ന് വർഷം എം.പിയായി പ്രവർത്തിക്കുമെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു. ഡി.സി.സി സംഘടിപ്പിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത മാധ്യമങ്ങളോടാണ് മുരളീധരൻ തന്റെ നിലപാട് വ്യക്തമാക്കിയത്.