പ്രതികൾക്ക് വലിയ സമ്പത്ത് ഉണ്ടെന്ന് പ്രോസിക്യൂഷൻ തന്നെ ആരോപിച്ചിരുന്നു. അവരുടെ ആഢംബര കാറുകളുടെയും സ്വത്തുക്കളുടെയും വിവരങ്ങൾ അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. ലാഭം നേടാനായി പ്രതികൾ സ്വർണം കടത്തിയെന്നാണ് ഇത് വ്യക്തമാകുന്നത്. അന്വേഷണ ഏജൻസിയുടെ സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ചെറിയ കുറ്റം ചെയ്തവരെ കൂടുതൽ കാലം തടവിൽ പാർപ്പിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
advertisement
അന്വേഷണ ഏജൻസി ശരിയായ ദിശയിലാണ് പ്രവർത്തിക്കുന്നത്. കേസ് ഡയറിയിൽ 6 വോളിയത്തിലായി 2500 പേജുകളുണ്ട്. കോവിഡ് കാലത്തും കഠിന പരിശ്രമം നടത്തുന്നുണ്ട്. പക്ഷേ 90 ദിവസത്തിലധികം അന്വേഷണം നടത്തിയിട്ടും തീവ്രവാദ ബന്ധം തെളിയിക്കുന്ന രേഖകൾ കണ്ടെത്താനായില്ല. തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന പ്രതികളെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
പ്രതികൾക്ക് ലാഭം ഉണ്ടായിട്ടില്ല എന്നാണ് എൻ.ഐ.എ. വാദം എന്നാൽ ചിലരുടെ കുറ്റസമ്മത മൊഴിയിൽ ലാഭം കിട്ടിയതായി പറയുന്നുണ്ട്. മുഹമ്മദ് അലി, ഷറഫുദ്ദീൻ കെ.ടി എന്നീ പ്രതികൾക്ക് ഐ.എസ്. ബന്ധമുളളതായി എൻ.ഐ.എ ആരോപിച്ചിരുന്നു. ഇവർ റമീസുമായി ടാൻസാനിയയിൽ പോയി സ്വർണക്കടത്ത് നടത്തിയതായും ആരോപണമുണ്ട്. ഇവർക്ക് ദാവൂദ് ഇബ്രഹാമുമായും ഫിറോസ് ഒയാസിസുമായും ബന്ധമുണ്ടെതായും ആരോപിക്കുന്നു. അതിനാൽ ഇവർക്ക് കോടതി ജാമ്യം നിഷേധിച്ചു. മറ്റ് 10 പ്രതികൾക്ക് ജാമ്യം അനുവദിച്ചു. സ്വപ്നയും സരിത്തും ജാമ്യാപേക്ഷ പിൻവലിച്ചു.
Also read Gold Smuggling Case| ഈ മാസം 23വരെ അറസ്റ്റ് പാടില്ല; എം. ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
വെറുതെയുള്ള സ്വർണ്ണക്കടത്ത് രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്ന് പറയാൻ കഴിയില്ലെന്ന് കോടതി വിലയിരുത്തി. ഈ സ്വർണ്ണക്കടത്തിനെ വ്യത്യസ്ഥമാക്കുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്. കൂടുതൽ അളവിൽ പല പ്രാവശ്യം സ്വർണ്ണം കടത്തി, ഇതിനായി ഡിപ്ലൊമാറ്റിക് ബാഗേജ് ഉപയോഗിച്ചു, തീവ്രവാദത്തിന് സ്വർണ്ണം ഉപയോഗിച്ചു എന്ന അന്വേഷണ ഏജൻസികളുടെ വാദം. ഇത് തെളിയിക്കാൻ കൂടുതൽ അന്വേഷണങ്ങൾ ഇനിയും ആവശ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.