Gold Smuggling| സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹിമിന്‍റെ ഗ്യാങ്ങുമായി ബന്ധം; അന്വേഷിക്കണമെന്ന് NIA

Last Updated:

പ്രതികളായ കെ ടി റമീസും ഷറഫുദീനും താന്‍സാനിയയില്‍ നിന്ന് ആയുധം വാങ്ങാന്‍ ശ്രമിച്ചതായി എന്‍ഐഎ കോടതിയില്‍ പറഞ്ഞു

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹിമിന്റെ ഗ്യാങ്ങുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് എന്‍ഐഎ. പ്രതികളായ കെ ടി റമീസും ഷറഫുദീനും താന്‍സാനിയയില്‍ നിന്ന് ആയുധം വാങ്ങാന്‍ ശ്രമിച്ചതായി ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് എന്‍ഐഎ കോടതിയില്‍ പറഞ്ഞു. പ്രതികള്‍ ചെയ്തത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്ന് കോടതിയും വ്യക്തമാക്കി.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള വാദത്തിനിടെയാണ് ദാവൂദ് ഇബ്രാഹിമുമായി ഇവര്‍ക്കുള്ള പങ്കിനെക്കുറിച്ച് എന്‍ഐഎ വിവരങ്ങള്‍ നല്‍കിയത്. കേസിലെ അഞ്ചാം പ്രതിയായ റമീസും പന്ത്രണ്ടാം പ്രതി ഷറഫുദീനും ആയുധവും സ്വര്‍ണ്ണവും കടത്താന്‍ താന്‍സാനിയയിലേക്ക് പോയി.  ദാവൂദ് ഇബ്രഹാമിന്റെ ഗ്യാങ്ങില്‍ ഫിറോസ് ഒയാസിസ് എന്നൊരു ദക്ഷിണേന്ത്യക്കാരന്‍ ഉണ്ട്. ഇയാള്‍ താന്‍സാനിയ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിയ്ക്കുന്നതും. ഫിറോസടക്കമുള്ളവരുമായി പ്രതികള്‍ക്കുള്ള ബന്ധം പരിശോധിയ്ക്കണമെന്നും എന്‍ഐഎ വ്യക്തമാക്കി.
advertisement
പ്രതികളില്‍ നിന്ന് 90ലേറെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. 22 ഉപകരണങ്ങളില്‍ നിന്നുള്ള രേഖകള്‍ പിടിച്ചെടുത്തു. ഡിജിറ്റല്‍ തെളിവുകളില്‍ നിന്നും ഡാറ്റകള്‍ തിരിച്ചെടുക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണ്. കേസിലെ പ്രതിയായ മുഹമ്മദലിയുടെ ഫോണില്‍ നിന്നും തീവ്രവാദ ബന്ധം തെളിയിയ്ക്കുന്നതിനുള്ള ഡാറ്റകള്‍ പിടിച്ചെടുത്തിട്ടുണ്ട്. മുഹമ്മദലി ഡിജിറ്റല്‍ ഡിവൈസസ് ഫോര്‍മാറ്റ് ചെയ്തിരുന്നതായും എന്‍ഐഎ കോടതിയില്‍ പറഞ്ഞു.
പ്രതികള്‍ക്ക് ഐ എസ് ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് തെളിയിയ്ക്കുന്നതിന് ഒരു ചിത്രം മാത്രമാണ് എന്‍ഐഎയ്ക്ക് കോടതിയില്‍ ഹാജരാക്കിയത്. കൂടുതല്‍ തെളിവ് ചോദിച്ച കോടതിയോട് ഇതിനായി ഇനിയും സമയം വേണമെന്നും എന്‍ഐഎ വ്യക്തമാക്കി.
advertisement
രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത തകര്‍ക്കാന്‍ ശ്രമിയ്ക്കുന്ന കുറ്റക്യത്യം ഗൗരവമുള്ളതാണെന്ന് കോടതി പറഞ്ഞു. എന്നാല്‍ പ്രതികള്‍ക്കെതിരെ യുഎപിഎ പ്രാഥമികമായി നിലനില്‍ക്കുമോയെന്നും കോടതി ചോദിച്ചു. ഡിജിറ്റല്‍ തെളിവുകളടക്കം എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി വിധി പറയാന്‍ മാറ്റി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling| സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹിമിന്‍റെ ഗ്യാങ്ങുമായി ബന്ധം; അന്വേഷിക്കണമെന്ന് NIA
Next Article
advertisement
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദര്‍ശനം; ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദര്‍ശനം; ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം
  • രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനത്തെ തുടർന്ന് തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി.

  • രാഷ്ട്രപതി 22ന് വൈകിട്ട് 3 മണിക്ക് ശബരിമല സന്നിധാനത്ത് എത്തുമെന്ന് അറിയിപ്പ് ലഭിച്ചു.

  • 17ന് നട തുറക്കുമ്പോൾ തീർത്ഥാടകർക്ക് വെർച്വൽ ക്യൂ ബുക്ക് ചെയ്യാൻ മാത്രമേ അനുവദിച്ചിട്ടുള്ളൂ.

View All
advertisement