TRENDING:

COVID 19 | ബ്രിട്ടണിൽ നിന്ന് കേരളത്തിൽ എത്തിയ 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Last Updated:

കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേയ്ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിന്റെ വ്യാപനം റിപ്പോർട്ട് ചെയ്തതിനു ശേഷം ബ്രിട്ടണിൽ നിന്ന് കേരളത്തിൽ എത്തിയ 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം, രോഗത്തിന് കാരണമായത് പുതിയ വൈറസ് ബാധയാണോ എന്ന് അറിയാൻ 14 സാമ്പിളുകൾ പുനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്കായി അയച്ചു. അടുത്ത ദിവസം നാലു സാമ്പിളുകൾ കൂടി അയയ്ക്കും.
advertisement

അതേസമയം, യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്റെ പലയിടങ്ങിളിലേക്കും വ്യാപിക്കുകയാണ്. ഇറ്റലി, ജർമനി, കാനഡ, ജപ്പാൻ, ഓസ്ത്രേലിയ, ലെബനൻ, ഡെന്മാർക്ക്, സ്പെയിൻ, സ്വീഡൻ, ഹോളണ്ട് എന്നിവിടങ്ങളിലെല്ലാം ജനികതമാറ്റം സംഭവിച്ച വൈറസ് എത്തിക്കഴിഞ്ഞു.

You may also like:Kerala Lottery Result Win Win W 596 Result | വിൻ വിൻ W-596 ലോട്ടറി ഫലം പ്രഖ്യാപിക്കുന്നു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS]കോട്ടയത്ത്‌ നഗരസഭകളിൽ ആധിപത്യം ഉറപ്പിച്ച് UDF; ആറിൽ അഞ്ചു നഗരസഭകളിലും UDF ഭരണം [NEWS] പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പിതാവിന്റെ സുഹൃത്ത് പ്രേരണാക്കുറ്റത്തിന് അറസ്റ്റിൽ [NEWS]

advertisement

രോഗത്തിന്റെ തീവ്രത വർദ്ധിപ്പിക്കാൻ യു കെ വൈറസിന് കഴിവില്ലെങ്കിലും ഏതാണ്ട് 70 ശതമാനത്തോളം രോഗവ്യാപനം വർദ്ധിപ്പിക്കാൻ ഈ വൈറസിന് കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേസുകൾ അമിതമായി വർദ്ധിക്കുന്നത് ആരോഗ്യമേഖയിൽ പ്രതിസന്ധിക്ക് കാരണമാകുകയും മരണനിരക്ക് വർദ്ധിക്കുന്നതിന് കാരണമാകുകയും ചെയ്തേക്കും.

അതേസമയം, കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേയ്ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് കോവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡോക്ടർമാരുടെ അഭ്യർത്ഥനയെ തുടർന്ന് ഹോം ഐസൊലേഷനിൽ പ്രവേശിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 20,021 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം കൊറോണ വൈറസ് കേസുകളുടെ എണ്ണം 1,02,07,871 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചതാണ് ഇത്. സജീവമായ കേസുകളുടെ എണ്ണം 2,77,301 ഉം ഭേദമായത് 97,82,669 ഉം മരണസംഖ്യ 1,47,901 ഉം ആണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 | ബ്രിട്ടണിൽ നിന്ന് കേരളത്തിൽ എത്തിയ 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
Open in App
Home
Video
Impact Shorts
Web Stories