കോട്ടയം: ജോസ് കെ മാണിയുടെ മുന്നണി മാറ്റം ഏറെ രാഷ്ട്രീയ ചലനമുണ്ടാക്കിയ കോട്ടയം ജില്ലയിൽ യു ഡി എഫിന് വലിയ തിരിച്ചടിയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഉണ്ടായത്. പാലാ നഗരസഭയും ജില്ലാ പഞ്ചായത്തും അടക്കം യു ഡി എഫിന് നഷ്ടമായിരുന്നു. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും എൽ ഡി എഫ് ആധിപത്യമാണ് ഉണ്ടായിരുന്നത്. ഇതിനു പിന്നാലെയാണ് നഗരസഭകളിലും ആധിപത്യം ഉറപ്പിക്കാൻ എൽ ഡി എഫ് ശ്രമം നടത്തിയത്. ചങ്ങനാശ്ശേരി, വൈക്കം, കോട്ടയം, ഏറ്റുമാനൂർ. ഈരാറ്റുപേട്ട നഗരസഭകളിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തിരിച്ചടി ഉണ്ടായതോടെ ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾ ഇടപെട്ട് വിമതരുടെയും സ്വതന്ത്രരുടെയും പിന്തുണ ഉറപ്പിച്ചത് യു ഡി എഫിന് ആശ്വാസമായി.
നഗരസഭാ ചെയർമാൻമാരെ തിരഞ്ഞെടുക്കാൻ ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഇത് ഗുണം ചെയ്തു. ജില്ലയിൽ ആകെയുള്ള ആറു നഗരസഭകളിൽ അഞ്ച് ഇടത്തും ഭരണം പിടിക്കാൻ യു ഡി എഫിന് സാധിച്ചു. കോട്ടയം നഗരസഭയിൽ വിമതയായി മത്സരിച്ച വിജയിച്ച ബിൻസി സെബാസ്റ്റ്യൻ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ള നേതാക്കൾ ഇടപെട്ടാണ് ബിൻസിയുടെ പിന്തുണ യു ഡി എഫിന് ഉറപ്പിച്ചത്. ബിൻസി യു ഡി എഫ് പാളയത്തിൽ എത്തിയപ്പോൾ എൽ ഡി എഫിനൊപ്പം - യു ഡി എഫ് കക്ഷിനില 22 ആയി. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഭാഗ്യം കൂടി കൈവന്നതോടെ കോട്ടയം നഗരസഭ ഭരണം യു ഡി എഫിന് നിലനിർത്താനായി. എട്ട് അംഗങ്ങളുള്ള ബി ജെ പിയും ഇവിടെ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.
ചങ്ങനാശ്ശേരിയിലും അനിശ്ചിതത്വം നിലനിന്നിരുന്നു. മൂന്ന് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെയാണ് യു ഡി എഫ് ഭരണം ഉറപ്പിച്ചത്. സ്വതന്ത്രയായി വിജയിച്ച സന്ധ്യ മനോജ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. ഒന്നര വർഷത്തേക്കാണ് സന്ധ്യയ്ക്ക് ചെയർപേഴ്സൺ ആകാൻ അവസരം. തുടർന്ന് അടുത്ത സ്വതന്ത്ര അംഗത്തെ ഭരണം ഏൽപ്പിക്കും. അവസാന രണ്ടു വർഷം യു ഡി എഫ് അംഗങ്ങൾക്ക് ഭരിക്കാം. മൂന്ന് അംഗങ്ങളുള്ള ബി ജെ പിയും ഇവിടെ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ഈരാറ്റുപേട്ടയിൽ യു ഡി എഫ് ഭരണം നിലനിർത്തി. മുസ്ലിംലീഗിലെ സുഹറ അബ്ദുൽ ഖാദർ ആണ് പുതിയ ചെയർപേഴ്സൺ. 14 വോട്ടുകളാണ് ഇവർക്ക് ലഭിച്ചത്. ഒമ്പത് അംഗങ്ങളുള്ള എൽ ഡി എഫിൽ നിന്ന് ഒരു വോട്ട് അസാധുവായി. എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് എട്ടു വോട്ടുകൾ ലഭിച്ചു. അഞ്ചു വോട്ട് എസ് ഡി പി ഐ സ്ഥാനാർത്ഥിക്കും ലഭിച്ചു.
കളമശ്ശേരി, പരവൂർ നഗരസഭകളിൽ നറുക്കെടുപ്പ്; രണ്ടിടത്തും ഭാഗ്യം തുണച്ചത് യു.ഡി.എഫിനെഏറ്റുമാനൂരും മുൾമുനയിലായിരുന്നു തെരഞ്ഞെടുപ്പ്. കോൺഗ്രസിന്റെ ലൗലി ജോർജ് ഇവിടെ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. 15 വോട്ടുകളാണ് ലൗലിക്ക് ലഭിച്ചത്. രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെയാണ് ഇവിടെ യു ഡി എഫ് ഭരണം ഉറപ്പിച്ചത്.
കൊച്ചി മാളിൽ വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം; നഗ്നതാപ്രദർശനം നടത്തി യുവാവ്പാലാ നഗരസഭയിൽ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്ന എൽ ഡി എഫ് അധികാരത്തിലേറി. ഇതാദ്യമായാണ് ഇടതുമുന്നണി നഗരസഭാ പിടിക്കുന്നത്. കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ആന്റോ ജോസ് പടിഞ്ഞാറെക്കര ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു വർഷമാണ് ആന്റോ ചെയർമാൻ സ്ഥലത്ത് ഉണ്ടാക്കുക. തുടർന്ന് ഒരു വർഷം സി പി എം പ്രതിനിധി നഗരസഭാധ്യക്ഷൻ ആകും. അവസാന വർഷം വീണ്ടും കേരള കോൺഗ്രസ് എം പ്രതിനിധി അധികാരത്തിലെത്തും.
പാലാ കൈവിട്ടെങ്കിലും ഇടതു കോട്ടയായ വൈക്കം പിടിച്ചെടുത്തത് ആണ് യു ഡി എഫിന് കോട്ടയം ജില്ലയിൽ ആഹ്ലാദം പകരുന്നത്. കോൺഗ്രസിലെ രേണുകാ സതീഷ് ഇവിടെ ചെയർപേഴ്സണായി. രണ്ട് സ്വതന്ത്രർ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. യു ഡി എഫിന് പതിനൊന്നും എൽ ഡി എഫിന് ഒൻപതും എൻ ഡി എയ്ക്ക് നാല് അംഗങ്ങളും ആണ് ഇവിടെ ഉണ്ടായിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.