TRENDING:

കോവിഡ് 19 ഇടുക്കിയിലെ കോൺഗ്രസ് നേതാവിനും; സമ്പർക്കം പുലർത്തിയവരിൽ പ്രമുഖ നേതാക്കൾ

Last Updated:

ഒരു പാർലമെന്റ് അംഗം, നാല് നിയമസഭാ അംഗങ്ങൾ ഒരു മുൻ എംഎൽ എ എന്നിവരുമായി ഇദ്ദേഹം ഈ കാലയളവിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം:∙ വ്യാഴാഴ്ച സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരിൽ ഇടുക്കിയിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവും. സ്വകാര്യ വാഹനം ഉപയോഗിക്കാതെ പൊതു ഗതാഗതം മാത്രം ഉപയോഗിക്കുന്നയാളായ ഇദ്ദേഹം കാസർഗോഡ് , പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകൾ സന്ദർശിച്ചിരുന്നു.
advertisement

ഇദ്ദേഹം വിദേശത്തു പോയിട്ടില്ല എന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. അടുത്തെങ്ങും കേരളത്തിന് പുറത്തു പോയതായും സൂചനയില്ല. ഒരു പാർലമെന്റ് അംഗം, നാല് നിയമസഭാ അംഗങ്ങൾ ഒരു മുൻ എം.എൽ എ എന്നിവരുമായി ഇദ്ദേഹം ഈ കാലയളവിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

സംസ്ഥാനത്തെ ഒരു മുതിർന്ന കോൺഗ്രസ് നേതാവുമൊത്ത് ഒരു മന്ത്രിയെ കണ്ടതായും നിയമസഭയിൽ എത്തിയതായും സൂചനയുണ്ട്.   മാർച്ച് 12 ന് മറയൂരിൽ നടന്ന ഒരു ചടങ്ങിലും തുടർന്ന് മൂന്നാറിലെ കോൺഗ്രസ് ഓഫീസിലും ഇദ്ദേഹം എത്തിയിരുന്നു.

advertisement

ട്രേഡ് യൂണിയൻ നേതാവ് കൂടിയായ ഇദ്ദേഹം വിദേശത്തു നിന്നു വന്ന ആരെങ്കിലുമായി സമ്പർക്കം പുലർത്തിയിരുന്നോ എന്ന് വ്യക്തമല്ല.

You may also like:1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും അക്കൗണ്ടിൽ പണം; പ്രധാന പ്രഖ്യാപനങ്ങൾ [NEWS]പാലക്കാട് രോഗബാധിതന്റെ റൂട്ട് മാപ്പ് പുറത്തിറക്കി; നേരിട്ട് സമ്പർക്കം പുലർത്തിയത് 200 ലധികം പേരുമായി [NEWS]കെഎസ്ആര്‍ടിസി കണ്ടക്ടറുടെ അച്ഛന് കൊറോണ; യാത്രക്കാര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേരളത്തിൽ നിന്നു പുറത്തു പോകാതെ കോവിഡ് ബാധിച്ച ഇടുക്കി ജില്ലയിലെ ആദ്യ വ്യക്തി കൂടിയാണ് ഈ നേതാവ്.ഇതുവരെ ഇടുക്കി ജില്ലയിൽ ആകെ മൂന്നു കോവിഡ് കേസുകളാണു റിപ്പോർട്ടു ചെയ്തത്. ഒരെണ്ണം ബ്രിട്ടിഷ് പൗരനും രണ്ടാമത്തേതു ദുബായിൽനിന്നു മടങ്ങിയെത്തിയ തൊടുപുഴ കുമാരമംഗലം സ്വദേശിയുമാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് 19 ഇടുക്കിയിലെ കോൺഗ്രസ് നേതാവിനും; സമ്പർക്കം പുലർത്തിയവരിൽ പ്രമുഖ നേതാക്കൾ
Open in App
Home
Video
Impact Shorts
Web Stories