TRENDING:

COVID 19 | കോഴിക്കോട് തീരദേശ മേഖലയിൽ സമ്പർക്കവ്യാപന കേസുകൾ ഉയരുന്നു; ജാഗ്രതയോടെ ആരോഗ്യവകുപ്പ്

Last Updated:

ചോറോട് പഞ്ചായത്തിലും സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. വരും ദിവസങ്ങിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ രോഗ വ്യാപനകേസുകൾ വർദ്ധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ജില്ലയിൽ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്ത ആകെ കേസുകൾ 147 ആയിരുന്നു. ഇതിൽ 142 പേർക്കും രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെയാണ്. കോഴിക്കോട് കോർപറേഷൻ പരിധിയിൽ മാത്രം 55 പേർക്കാണ് സമ്പർക്ക വ്യാപനത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.
advertisement

അതിൽ 26ഉം തീരദേശ മേഖലയായ വെള്ളയിൽ ഉള്ളവരാണ്. മറ്റൊരു തീരദേശ മേഖലയായ ചോറോട് പഞ്ചായത്തിൽ 49 പേർക്കാണ് സമ്പർക്കത്തിലൂടെയുള്ള രോഗബാധ റിപ്പോർട്ട് ചെയ്തത്.

തീരദേശ മേഖലയിലെ ജനസാന്ദ്രത വർദ്ധനവാണ് രോഗ വ്യാപനത്തിന്റെ പ്രധാന കാരണമായി ആരോഗ്യവകുപ്പ് നോക്കി കാണുന്നത്. ഇവിടങ്ങളിലെ ഒരോ കുടുബങ്ങളിലും അഞ്ചു മുതൽ 10 വരെ അംഗങ്ങളാണുള്ളത്. ഒരു കുടുംബത്തിലെ ഒരാൾക്ക് രോഗബാധ ഉണ്ടായാൽ ആ കുടുംബത്തിലെ എല്ലാവർക്കും രോഗം ബാധിക്കുന്നതാണ് സ്ഥിതി. കഴിഞ്ഞദിവസം വെള്ളയിൽ മാത്രം ഒരു കുടുംബത്തിലെ പത്തു പേർക്കും മറ്റൊരു കുടുംബത്തിലെ എട്ടു പേർക്കും കോവിഡ് സ്ഥീരീകരിച്ചിരുന്നു.

advertisement

You may also like:രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയെത്തുന്ന അഷ്‌റഫ്; റോഡില്‍ കുഴിഞ്ഞുവീണപ്പോള്‍ സഹായിക്കാനാരുമില്ലാതെ മരണം [NEWS]ആരും കട്ടോണ്ടുപോയതല്ല; നാരായണിയമ്മയുടെ ജിമിക്കി കമ്മൽ തിരികെ കിട്ടി; 20 വർഷത്തിന് ശേഷം [NEWS] കരിപ്പൂർ വഴി സ്വർണവും കുങ്കുമപ്പൂവും സിഗരറ്റും കടത്താൻ ശ്രമം [NEWS]

advertisement

ചോറോട് പഞ്ചായത്തിലും സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. വരും ദിവസങ്ങിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ രോഗ വ്യാപനകേസുകൾ വർദ്ധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. എന്നാൽ, ഈ ലിസ്റ്റിൽ കോഴിക്കോട് ജില്ല ഉൾപ്പെട്ടിട്ടില്ലെങ്കിലും ജില്ലയിലെ തീരദേശ മേഖലയിൽ രോഗം വ്യാപിക്കുന്നതിനെ ആരോഗ്യവകുപ്പ് ജാഗ്രതയോടെയാണ് നോക്കി കാണുന്നത്.

രോഗവ്യാപന ഭീതി നിലനിൽക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ആന്റിജൻ പരിശോധനയും വ്യാപകമാക്കിയിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 | കോഴിക്കോട് തീരദേശ മേഖലയിൽ സമ്പർക്കവ്യാപന കേസുകൾ ഉയരുന്നു; ജാഗ്രതയോടെ ആരോഗ്യവകുപ്പ്
Open in App
Home
Video
Impact Shorts
Web Stories