കാണാതാകുമ്പോൾ പവന് 4400 രൂപ; ഇപ്പോൾ വില 40,000ത്തിനുംമേലെ; നാരായണി അമ്മയ്ക്ക് കമ്മൽ തിരികെ കിട്ടി

Last Updated:

കാ​ണാ​താ​യ കാ​ല​ത്ത് നാരായണിയമ്മയുടെ ജിമിക്കി കമ്മലിന്​ പ​വ​ന് 4400 രൂ​പ​യാ​യി​രു​ന്നു വി​ല. ഇക്കാലത്ത് സ്വർണവില 40000 രൂപ കടന്നുവെന്നതാണ് ഈ സംഭവത്തിലെ മറ്റൊരു പ്രത്യേകത.

കാസര്‍കോട്: കാണാതായ ജിമിക്കി കമ്മൽ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് കാസര്‍കോട് ബേ​ഡ​കം എ​ട​മ്പൂ​ർ സ്വദേശിയായ നാരായണിയമ്മ. 20 വര്‍ഷങ്ങള്‍ക്ക് മുൻപ് കളഞ്ഞ് പോയ സ്വർണക്കമ്മല്‍ നിധിപോലെ കുഴിച്ചെടുത്ത് നല്‍കിയത് തൊഴിലുറപ്പ് തൊഴിലാളികളാണ്. കാസര്‍കോട് സ്വദേശിയും ദേശാഭിമാനിയിലെ മാധ്യമപ്രവർത്തകനുമായ വിനോദ് പായം ആണ് നാരായണി അമ്മയുടെ നഷ്ടപ്പെട്ട ജിമിക്കി കമ്മല്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ ലഭിച്ച വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
2000ല്‍ ആണ് 85 കാരിയായ നാരായണിയുടെ സ്വര്‍ണകമ്മല്‍ കളഞ്ഞുപോയത്. കല്യാണത്തിന് അച്ഛനും അമ്മയും വാങ്ങിത്തന്ന ജിമിക്കി കമ്മലായിരുന്നു. അതുകൊണ്ട് നഷ്ടപ്പെട്ടപ്പോള്‍ ഭയങ്കര സങ്കടമായിരുന്നു. അമ്മയുടെ വിഷമം കണ്ട് അതുപോലൊരു കമ്മല്‍ വാങ്ങിനല്‍കിയെങ്കിലും ആ നഷ്ടത്തിന്റെ വേദന കുറഞ്ഞില്ല.
ബേ​ഡ​കം പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ർ​ഡ് എ​ട​മ്പൂ​ര​ടി​യി​ൽ ക​ര​നെ​ല്ലി​ന്റെ ക​ള പ​റി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ സ്വർണത്തിളക്കം ക​ണ്ട​ത്. കാ​ണാ​താ​യ ക​മ്മ​ലിന്റെ ക​ഥ അ​ന്ന്​ കേ​ട്ട​റി​ഞ്ഞ​വ​ർ തൊ​ഴി​ലു​റ​പ്പ്​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. അ​വ​ർക്ക് നാ​രാ​യ​ണി വ​ല്യ​മ്മ​യു​ടെ ന​ഷ്​​ട​ത്തി​ന്റെ ക​ഥ ഓർമയിൽ വന്നു. പൊ​ന്നു​മാ​യി ഉ​ട​മ​യെ തേ​ടി​ച്ചെ​ന്നു. അങ്ങനെ 20 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയപ്പെട്ട കമ്മല്‍ ആ അമ്മയ്ക്ക് തിരിച്ചുകിട്ടിയിരിക്കുകയാണ്. കാ​ണാ​താ​യ കാ​ല​ത്ത് നാരായണിയമ്മയുടെ ജിമിക്കി കമ്മലിന്​ പ​വ​ന് 4400 രൂ​പ​യാ​യി​രു​ന്നു വി​ല. ഇക്കാലത്ത് സ്വർണവില 40000 രൂപ കടന്നുവെന്നതാണ് ഈ സംഭവത്തിലെ മറ്റൊരു പ്രത്യേകത.
advertisement
advertisement
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം
നാരായണി വല്യമ്മേടെ ജിമിക്കി മൊട്ട് കാണാതാകുമ്പോൾ പവന് 4400 രൂപയായിരുന്നു വില. അച്ഛനും അമ്മയും വിവാഹ സമ്മാനമായി തന്ന കമ്മൽ കളഞ്ഞു പോയ സങ്കടം വരുന്നോരോടും പോവുന്നോരോടും വല്യമ്മ കരഞ്ഞു പറഞ്ഞു. ആകെയുള്ള സ്വർണത്തരി ആർക്കും കിട്ടാതെ മണ്ണ് തിന്നതിൽ രാവും പകലും അവർ ബേജാറിലായി!
20 വർഷം പിന്നിട്ടു. ബേഡകം പഞ്ചായത്തിലെ ഒമ്പതാം വാർഡ് എടമ്പൂരടിയിൽ തൊഴിലുറപ്പിൻ്റെ ഭാഗമായി സുഭിക്ഷ കേരളം പദ്ധതിയുടെ നിലമൊരുക്കും കാലം!
advertisement
തെഴുത്തു വളരുന്ന ദുരിതക്കാലത്തിന്മേൽ മറ്റൊരു പച്ചക്കതിർ തെളിഞ്ഞു വരും കാലം!
ഇതാ ഞാൻ, ഇതാ ഞാൻ എന്ന് ആത്മാവിൽ മുട്ടി വിളിച്ച് കമ്മൽ മണ്ണിന് മേൽ കണ്ണു മിഴിച്ച് ഉയർന്നു വന്നു.
തൊഴിലുറപ്പുകാരിലെ മുതിർന്നവർക്ക് അന്നേരം വല്യമ്മയെ ഓർമ വന്നു. അവരുടെ ജിമിക്കി കമ്മൽ ഓർമ വന്നു. അവരുടെ സങ്കടങ്ങൾ ഓർമ വന്നു.
തൊഴിലുറപ്പ് വേലക്കാരുടെ നന്മക്ക് മേൽ പിന്നെയും പിന്നെയും നന്മകൾ പൂക്കും കാലം!
പവന് 40,000 ആയ കാലത്ത്, ആ സ്വർണ നിക്ഷേപം മണ്ണിൽ നിന്ന് അതിന്റെ ഉടയോനെ തേടിച്ചെന്നു!
advertisement
എത്ര സുന്ദര ചിത്രം! എത്ര മനോഹര കാലം.
മലയാളം വാർത്തകൾ/ വാർത്ത/Life/
കാണാതാകുമ്പോൾ പവന് 4400 രൂപ; ഇപ്പോൾ വില 40,000ത്തിനുംമേലെ; നാരായണി അമ്മയ്ക്ക് കമ്മൽ തിരികെ കിട്ടി
Next Article
advertisement
Horoscope October 20 | ആശയവിനിമയം നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തും ; മാനസികാരോഗ്യത്തിൽ പുരോഗതിയുണ്ടാകും : ഇന്നത്തെ രാശിഫലം അറിയാം
ആശയവിനിമയം നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തും ; മാനസികാരോഗ്യത്തിൽ പുരോഗതിയുണ്ടാകും : ഇന്നത്തെ രാശിഫലം അറിയാം
  • വിവിധ രാശികളിൽ ജനിച്ചവരുടെ 2025 ഒക്ടോബർ 20-ലെ രാശിഫലം അറിയാം

  • മേടം രാശിക്കാർക്ക് ആത്മവിശ്വാസവും പോസിറ്റിവിറ്റിയും കാണാനാകും

  • ഇടവം രാശിക്കാർക്ക് സമ്മിശ്രഫലങ്ങൾ

View All
advertisement