കരിപ്പൂർ വഴി സ്വർണവും കുങ്കുമപ്പൂവും സിഗരറ്റും കടത്താൻ ശ്രമം; കാസർകോട് സ്വദേശി പിടിയിൽ

Last Updated:

ദുബായിൽ നിന്ന് വന്ന ഫ്ലൈ ദുബായ്  FZ 8189 ലെ യാത്രക്കാരൻ ആണ് പിടിയിലായത്.

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും കള്ളക്കടത്ത് പിടികൂടി. സ്വർണം, കുങ്കുമപ്പൂവ്, സിഗരറ്റ് എന്നിവയാണ് എയർ ഇന്റലിജൻസ് ഉദ്യോഗസ്ഥർ  പിടിച്ചെടുത്തത്. 275 ഗ്രാം സ്വർണം, ഒരു കിലോ കുങ്കുമപ്പൂവ്, 5000 സിഗരറ്റ് എന്നിവ പിടിച്ചെടുത്തത് കാസർകോട് സ്വദേശി അബ്ദുൽ കബീറിൽ നിന്നാണ്.
ദുബായിൽ നിന്ന് വന്ന ഫ്ലൈ ദുബായ്  FZ 8189 ലെ യാത്രക്കാരൻ ആണ് കബീർ. സ്വർണം മിശ്രിത രൂപത്തിൽ ഷൂസിന് ഉള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു. കുങ്കുമപ്പൂവും സിഗരറ്റും ബാഗിലും. സ്വർണത്തിന് വിപണിയിൽ 11 ലക്ഷം രൂപ വരും. കുങ്കുമപ്പൂവിന് ഒരു ലക്ഷവും സിഗരറ്റിന് 20,000 രൂപയും മൂല്യം കണക്കാക്കുന്നു.
advertisement
ഡെപ്യൂട്ടി കമ്മീഷണർ കിരൺ ടി എ, സൂപ്രണ്ടുമാരായ കെ പി മനോജ് , സുധീർ കെ, തോമസ് വർഗീസ് , ഇൻസ്പെക്ടർമാരായ മിനിമോൾ വിസി, പ്രേം പ്രകാശ്, യോഗേഷ്, സുമിത് നെഹ്ര,  ഹെഡ് ഹവിൽദാർ എം എൽ രവീന്ദ്രൻ എന്നിവർ ആണ് ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കരിപ്പൂർ വഴി സ്വർണവും കുങ്കുമപ്പൂവും സിഗരറ്റും കടത്താൻ ശ്രമം; കാസർകോട് സ്വദേശി പിടിയിൽ
Next Article
advertisement
ശരിയത് പ്രകാരം ശരിയല്ലാത്തതിനാൽ അഫ്ഗാൻ സര്‍വകലാശാലകളില്‍ വനിതകളുടെ പുസ്തകം നിരോധിക്കുന്നുവെന്ന് താലിബാന്‍
ശരിയത് പ്രകാരം ശരിയല്ലാത്തതിനാൽ അഫ്ഗാൻ സര്‍വകലാശാലകളില്‍ വനിതകളുടെ പുസ്തകം നിരോധിക്കുന്നുവെന്ന് താലിബാന്‍
  • താലിബാന്‍ സര്‍വകലാശാലകളില്‍ സ്ത്രീകള്‍ എഴുതിയ 140 പുസ്തകങ്ങള്‍ നിരോധിച്ചു.

  • മനുഷ്യാവകാശം, ലൈംഗികചൂഷണം തുടങ്ങിയ 18 വിഷയങ്ങള്‍ പഠിപ്പിക്കാന്‍ വിലക്കുണ്ട്.

  • സ്ത്രീകള്‍ എഴുതിയ പുസ്തകങ്ങള്‍ ശരിയത്ത് നിയമപ്രകാരവും താലിബാന്‍ നയങ്ങള്‍ക്കും വിരുദ്ധമാണെന്ന് താലിബാന്‍.

View All
advertisement