TRENDING:

COVID 19 | സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 15 മരണം

Last Updated:

COVID 19 In Kerala | 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 482, കോഴിക്കോട് 382, തിരുവനന്തപുരം 332, എറണാകുളം 255, കണ്ണൂര്‍ 232, പാലക്കാട് 175, തൃശൂര്‍ 161, കൊല്ലം 142, കോട്ടയം 122, ആലപ്പുഴ 107, ഇടുക്കി 58, കാസര്‍ഗോഡ് 56, വയനാട് 20, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
advertisement

15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ മലപ്പുറം താഴേക്കോട് സ്വദേശി ജോര്‍ജ് (62), പാലക്കാട് സ്വദേശി ഗംഗാധരന്‍ (65), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി അയിഷ (60), ആഗസ്റ്റ് 5ന് മരണമടഞ്ഞ കൊല്ലം കൊട്ടാരക്കര സ്വദേശിനി ബാബുരാജന്‍ (56), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ കൊല്ലം കുഴിമന്തിക്കടവ് സ്വദേശി ശശിധരന്‍ (65), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി കണ്ണപ്പന്‍ (37), എറണാകുളം കണിനാട് സ്വദേശി പി.വി. പൗലോസ് (79), മലപ്പുറം തിരുനാവായ സ്വദേശി ഇബ്രാഹീം (58), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മുരളീധരന്‍ (65), ആഗസ്റ്റ് 13ന് മരണമടഞ്ഞ പാലക്കാട് ആലത്തൂര്‍ സ്വദേശിനി തങ്കമണി (65), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പൂജപ്പുര സ്വദേശിനി അക്ഷയ (13), ആഗസ്റ്റ് 23ന് മരണമടഞ്ഞ കൊല്ലം ശാസ്താംകോട്ട സ്വദേശി അശോകന്‍ (60), ആഗസ്റ്റ് 25ന് മരണമടഞ്ഞ കാസര്‍ഗോഡ് നീലേശ്വരം സ്വദേശി നാരായണന്‍ ആചാരി (68), ആഗസ്റ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി രാജന്‍ (59), ആഗസ്റ്റ് 31ന് മരണമടഞ്ഞ തിരുവനന്തപുരം പൂഴനാട് സ്വദേശിനി സിസിലി (60) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 454 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

advertisement

You may also like:ലൈഫ് മിഷൻ തട്ടിപ്പ് കേസ്: മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യണമെന്ന് കെ.സുരേന്ദ്രൻ [NEWS]സമൂഹമാധ്യമങ്ങളില്‍ അജണ്ട നിശ്ചയിക്കാന്‍ അണികള്‍ക്ക് നിര്‍ദേശവുമായി മുസ്‌ലിം ലീഗും [NEWS] 'സ്വന്തം ജീവൻ രക്ഷിക്കാൻ നോക്കു; പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാണ്'; ജനങ്ങളോട് രാഹുൽ ഗാന്ധി [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 212 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 457, കോഴിക്കോട് 377, തിരുവനന്തപുരം 313, എറണാകുളം 214, കണ്ണൂര്‍ 192, പാലക്കാട് 156, തൃശൂര്‍ 155, കൊല്ലം 130, കോട്ടയം 121, ആലപ്പുഴ 104, ഇടുക്കി, കാസര്‍ഗോഡ് 49 വീതം , പത്തനംതിട്ട 15, വയനാട് 14 എന്നിങ്ങനേയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 | സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 15 മരണം
Open in App
Home
Video
Impact Shorts
Web Stories