കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ അജണ്ട സെറ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് നിര്‍ദേശിക്കുന്ന ശബ്ദ സന്ദേശം പുറത്തായി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അണികളുടെ സോഷ്യല്‍ മീഡിയ ഇടപെടല്‍ എങ്ങനെയാവണമെന്ന പി കെ ഫിറോസിന്‍റെ ശബ്ദ സന്ദേശം. സര്‍ക്കാരും സിപിഎമ്മും ഉയര്‍ത്തുന്ന വാദങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കൗണ്ടര്‍ നറേറ്റീവുകളുണ്ടാക്കാനാവണമെന്ന് ഫിറോസ് പറയുന്നു. സിപിഎമ്മും സര്‍ക്കാരും ഉണ്ടാക്കുന്ന വാദങ്ങളെ പൊളിക്കുന്ന തരത്തില്‍ മറുപടികളുണ്ടാവണം. അജണ്ടകള്‍ നമ്മള്‍ സെറ്റ് ചെയ്യണമെന്നും പി കെ ഫിറോസ് പറയുന്നു.
Also Read-സെൽഫിയെടുക്കവേ ആലപ്പുഴ ബീച്ചിൽ അമ്മയും മക്കളും തിരയിൽപ്പെട്ടു; രണ്ടര വയസുകാരനെ കാണാതായി
ആരെ ടാര്‍ഗറ്റ് ചെയ്യണമെന്നും അതെങ്ങനെയാവണമെന്നും തീരുമാനം ഉണ്ടായാല്‍ ആ തീരുമാനം നടപ്പാക്കാനാവണമെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. നേരത്തെ കെ എം ഷാജിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ ഈ രീതി ഫലം കണ്ടിട്ടുണ്ടെന്ന വിലയിരുത്തലും ഫിറോസ് പങ്കുവെക്കുന്നുണ്ട്.. എന്നാല്‍ മുല്ലപ്പള്ളിയുടെ കാര്യത്തില്‍ കൌണ്ടര്‍ നറേറ്റീവുകള്‍ ഫലപ്രദമായില്ലെ്നന് സമ്മതിക്കുന്നു. ടെലിവിഷന്‍ ചര്‍ച്ചകളുടെ വിഷയം തീരുമാനിക്കുന്ന തരത്തിലേക്ക് ഇടപെടലുകള്‍ മാറ്റാനാവണമെന്നും നിര്‍ദേശമുണ്ട്.
Also Read-Life Mission| ലൈഫ് മിഷൻ തട്ടിപ്പ് കേസ്: മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യണമെന്ന് കെ.സുരേന്ദ്രൻ
യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരത്തിനാണ് സോഷ്യല്‍ മീഡിയയുടെ ഏകോപനച്ചുമതല. എന്നാൽ അജണ്ട നിര്‍ണയിക്കണമെന്ന ശബ്ദ സന്ദേശത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പി കെ ഫിറോസിന്‍റെ പ്രതികരണം. സര്‍ക്കാരിന്‍റെ തെറ്റായ വാദങ്ങളെ തുറന്നുകാട്ടണമെന്നാണ് ഉദ്ദേശിച്ചതെന്നും ഫിറോസ് പറഞ്ഞു.
സര്‍ക്കാരിനെതിരായ സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളെ സംഘടിതമായി പ്രതിരോധിക്കണമെന്ന് എം വി ജയരാജനെ പോലുള്ളവര്‍ പറയുമ്പോള്‍ അത് തുറന്നുകാട്ടേണ്ടത് പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്തമാണെന്നും പി കെ ഫിറോസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala, PK Firos, Social media, Youth league