• HOME
  • »
  • NEWS
  • »
  • india
  • »
  • 'സ്വന്തം ജീവൻ രക്ഷിക്കാൻ നോക്കു; പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാണ്'; ജനങ്ങളോട് രാഹുൽ ഗാന്ധി

'സ്വന്തം ജീവൻ രക്ഷിക്കാൻ നോക്കു; പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാണ്'; ജനങ്ങളോട് രാഹുൽ ഗാന്ധി

'ഒരു വ്യക്തിയുടെ അഹംഭാവത്തിന്‍റെ ഫലമായുണ്ടായ ആസൂത്രണം ഇല്ലാത്ത ലോക്ക്ഡൗണാണ് രാജ്യം മുഴുവൻ രോഗവ്യാപനത്തിന് ഇടയാക്കിയത്'

Narendra Modi, Rahul Gandhi

Narendra Modi, Rahul Gandhi

  • Share this:
    ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി ഉയർന്നു വരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാര്‍ പരാജയപ്പെട്ടു എന്ന വിമർശനത്തോടെയാണ് രാഹുലിന്‍റെ പ്രതികരണം. ഈഴാഴ്ചയിൽ കോവിഡ് കേസുകൾ അൻപതുലക്ഷം കടക്കും ആക്ടീവ് കേസുകൾ പത്ത് ലക്ഷം വരെയാകും എന്ന കാര്യവും ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെയാണ് രാഹുലിന്‍റെ വിമർശനം.

    Also Read-സെൽഫിയെടുക്കവേ ആലപ്പുഴ ബീച്ചിൽ അമ്മയും മക്കളും തിരയിൽപ്പെട്ടു; രണ്ടര വയസുകാരനെ കാണാതായി

    സ്വന്തം ജീവൻ അവരവർ തന്നെ നോക്കണമെന്നും പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാണെന്നും പരിഹാസരൂപത്തിലുള്ള വിമര്‍ശനവും ഹിന്ദിയിലെ ട്വീറ്റിലുണ്ട്. 'രാജ്യത്തെ കോവിഡ് കേസുകൾ ഈ ആഴ്ച അന്‍പതുലക്ഷം കടക്കും. സജീവ കേസുകൾ പത്തുലക്ഷവും. ഒരു വ്യക്തിയുടെ അഹംഭാവത്തിന്‍റെ ഫലമായുണ്ടായ ആസൂത്രണം ഇല്ലാത്ത ലോക്ക്ഡൗണാണ് രാജ്യം മുഴുവൻ രോഗവ്യാപനത്തിന് ഇടയാക്കിയത്. സ്വയം പര്യാപ്തരാകു എന്നാണ് മോദി സർക്കാർ പറയുന്നത് എന്നു വച്ചാൽ സ്വന്തം ജീവൻ നിങ്ങൾ തന്നെ രക്ഷിക്കണം എന്ന്. കാരണം പ്രധാനമന്ത്രി മയിലുകള്‍ക്കൊപ്പം തിരക്കിലാണ്' രാഹുൽ ട്വീറ്റിൽ കുറിച്ചു.



    ഔദ്യോഗിക വസതിയില്‍ പ്രധാനമന്ത്രി മയിലുകൾക്ക് ഭക്ഷണം നൽകുന്ന വീഡിയോ വൈറലായിരുന്നു. ഇതും മോദി സർക്കാരിന്‍റെ ആത്മനിർഭർ ഭാരത് പദ്ധതിയും ബന്ധപ്പെടുത്തിയാണ് രാഹുലിന്‍റെ പരിഹാസം. നിലവിൽ അമ്മ സോണിയ ഗാന്ധിക്കൊപ്പം വിദേശത്താണ് രാഹുൽ ഗാന്ധി. സാധാരണയുള്ള ആരോഗ്യപരിശോധനയ്ക്കായി വിദേശത്തേക്ക് പറന്ന അമ്മയെ അനുഗമിച്ചതാണ് രാഹുല്‍.
    Published by:Asha Sulfiker
    First published: