TRENDING:

കോവിഡ് 19: സംസ്ഥാനത്തെ സ്കൂൾ അവധി ഇങ്ങനെ

Last Updated:

കോളേജുകളിലും റെഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കില്ല. എന്നാല്‍, സര്‍വകലാശാല പരീക്ഷകൾ മാറ്റമില്ലാതെ നടക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
advertisement

സംസ്ഥാനത്തെ അംഗൻവാടി മുതൽ ഏഴു വരെയുള്ള ക്ലാസുകൾ മാർച്ച് മാസത്തിൽ പൂർണമായി അടച്ചിടും. സി ബി എസ് ഇ, ഐ സി എസ് സി തുടങ്ങി എല്ലാവർക്കും അവധി ബാധകമായിരിക്കും.

ഏഴാം ക്ലാസ് വരെ പരീക്ഷ ഉണ്ടായിരിക്കില്ല. സ്പെഷ്യൽ ക്ലാസ്, ട്യൂഷൻ ക്ലാസുകൾ എന്നിവയും ഒഴിവാക്കും. മദ്രസകളും, ട്യൂട്ടോറിയൽ സ്ഥാപനങ്ങളും അടച്ചിടും. അതേസമയം, 8, 9, 10, 12 എന്നീ ക്ലാസുകളിലെ പരീക്ഷ കൃത്യമായി നടക്കും. എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുണ്ടാകുമെങ്കിലും ക്ലാസുകള്‍ ഉണ്ടായിരിക്കില്ല.

advertisement

You may also like:കൊറോണ മാറാൻ അമിതമായി മദ്യപിച്ചു; ഇറാനിൽ 27 പേർ മരിച്ചു; 200 പേർ ആശുപത്രിയിൽ [PHOTO]Corona Virus: ചൈനയേക്കാൾ കൊറോണ മരണനിരക്ക് കൂടുതൽ ഇറ്റലിയിൽ; കാരണം ഇതാണ് [NEWS]പത്തനംതിട്ടയിൽ നിരീക്ഷണത്തിനിടെ ആശുപത്രിയിൽനിന്ന് ചാടിപ്പോയ യുവാവിനെ തിരിച്ചെത്തിച്ചു [NEWS]

advertisement

അംഗൻവാടി കുട്ടികൾക്ക് കൊടുക്കുന്ന ഭക്ഷണം വീട്ടിൽ എത്തിച്ച് നൽകും.

കോളേജുകളിലും റെഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കില്ല. എന്നാല്‍, സര്‍വകലാശാല പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. കോറോണയുടെ പശ്ചാത്തലത്തില്‍ ക്വാറന്‍റൈന്‍ ചെയ്തിട്ടുള്ളതോ നിരീക്ഷണത്തില്‍ ഉള്ളതോ ആയ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി നല്‍കും.

ഉത്സവങ്ങൾ ഒഴിവാക്കാനും നിർദ്ദേശം നൽകി. ക്ഷേത്രോത്സവം, പള്ളിപ്പെരുന്നാളുകൾ എന്നിവയെല്ലാം ചടങ്ങുകൾ മാത്രമായി നടത്തണം. ശബരിമലയിൽ ദർശനത്തിന് ആളുകൾ പോകരുത്. അതേസമയം, ചടങ്ങുകൾ നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാഹ ചടങ്ങുകൾ പരിമിതമായി നടത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് 19: സംസ്ഥാനത്തെ സ്കൂൾ അവധി ഇങ്ങനെ
Open in App
Home
Video
Impact Shorts
Web Stories