Corona Virus: ചൈനയേക്കാൾ കൊറോണ മരണനിരക്ക് കൂടുതൽ ഇറ്റലിയിൽ; കാരണം ഇതാണ്

Last Updated:

Corona Virus | ചൈനയിൽ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ഇപ്പോൾ കൂടുതൽ മരണങ്ങൾക്ക് ഇടയാക്കുന്നത് ചൈനയിലാണ്. ദക്ഷിണകൊറിയ, ചൈന എന്നിവിടങ്ങളേക്കാൾ ഇറ്റലിയിൽ മരണനിരക്ക് കൂടാൻ കാരണമെന്താണ്?

റോം: കഴിഞ്ഞ ഒരാഴ്ചയായി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചൈനയേക്കാൾ കൂടുതൽ ഇറ്റലിയിൽ ആണ്. ഗുരുതരാവസ്ഥയിലായ രോഗികളെ ചികിത്സിക്കുന്നതിനുള്ള അസൌകര്യം ഇറ്റലിയിലെ മരണസംഖ്യ ഇനിയും ഉയരാൻ കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
മൂന്നാഴ്ചയ്ക്ക് മുമ്പ് വെറും മൂന്നു കേസുകളാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തതെങ്കിൽ അതിനുശേഷം സ്ഥിതിഗതികൾ കൈവിട്ടുപോകുകയായിരുന്നു. രോഗം ആദ്യമായി കണ്ടു തുടങ്ങിയ ചൈനയിലേക്കാൾ കഴിഞ്ഞ മൂന്നാഴ്ചയായി കൂടുതൽ പേരിൽ കൊറോണ ബാധിക്കുന്നതും മരണനിരക്ക് കൂടുതലായി കണ്ടുവരുന്നതും ഇറ്റലിയിലാണ്. ആരോഗ്യവിദഗ്ദ്ധരെ ശരിക്കും ആശങ്കയിലാക്കുന്നതാണ് ഇറ്റലിയിലെ മരണനിരക്ക്. ഇപ്പോൾ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലാണ് അവിടെ രോഗം പിടിപെട്ടവരുടെയും മരിച്ചവരുടെയും എണ്ണമെന്നും സൂചനയുണ്ട്.
തിങ്കളാഴ്ച വരെ ഇറ്റലിയിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 9,172 ആണ്. അതിൽ 463 അഥവാ 5% പേർ മരിച്ചു. ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശമായ ലോംബാർഡിയിൽ മരണ നിരക്ക് 6% ആണ്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ 113000 പേർക്ക് അണുബാധ സ്ഥിരീകരിച്ചു. ഇതിൽ 3.5% പേർ മരിച്ചു.
advertisement
മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഇറ്റലിയിൽ മരണനിരക്ക് കൂടാൻ കാരണം അവിടെ പ്രായമുള്ളവരുടെ എണ്ണം കൂടുതലായതിനാലാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. പ്രായമായവരിൽ വൈറസ് ബാധ കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാക്കുന്നു. ഇറ്റലിയിൽ രോഗം പിടിപെട്ടവരിൽ കൂടുതലും 50-60 വയസ് പിന്നിട്ടവരാണെന്നും റിപ്പോർട്ടുണ്ട്.
ജപ്പാൻ കഴിഞ്ഞാൽ ലോകത്ത് പ്രായമേറിയവർ ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഇറ്റലി. ഇതുവരെ ഇവിടെ കോവിഡ് 19 ബാധിച്ച് മരിച്ചവരിൽ 58% പേരും 80 വയസിനു മുകളിലുള്ളവരാണ്, കൂടാതെ 31% പേർ 70 വയസിനു മുകളിലുള്ളവരാണെന്നും ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പറയുന്നു.
advertisement
“പ്രായമേറിയവർ കൂടുതലുള്ളതിനാലാണ് മരണനിരക്ക് ഇറ്റലിയിൽ കൂടുന്നത്. മരിച്ചവരുടെ പ്രായം കണക്കിലെടുത്താൽ ഞങ്ങളുടെ മരണനിരക്ക് ചൈനയിൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ സമാനമോ കുറവോ ആണ്,” ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ചീഫ് എപ്പിഡെമിയോളജിസ്റ്റുകളായ ജിയോവന്നി റെസ തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
You may also like:മുന്നറിയിപ്പ്: കോവിഡ് 19 വ്യാപനം മൂന്നാം ഘട്ടത്തിലേക്ക്; ജാഗ്രത പോരാ അതിജാഗ്രത വേണം [NEWS]ഇറ്റലിയില്‍ നിന്നെത്തിയവര്‍ നേരിട്ട് ഇടപഴകിയ 270 പേരെ തിരിച്ചറിഞ്ഞു; നേരിട്ടല്ലാത്ത 449 പേരെയും കണ്ടെത്തി [NEWS]'അസിസ്റ്റന്‍റ് കമ്മീഷണര്‍ ലാല്‍ജിയുടെ ഓഡിയോ സന്ദേശം' ഫോർവേഡ് ചെയ്തോ? പൊലീസ് കേസെടുക്കുന്നുണ്ടെന്ന് മറക്കണ്ട [NEWS]
അതേസമയം മറ്റൊരു വികസിത രാജ്യമായ ദക്ഷിണ കൊറിയയിൽ കൊറോണ വ്യാപകമായി പടർന്നുപിടിച്ചെങ്കിലും ഇവിടെ മരണനിരക്ക് വളരെ കുറവാണ്. കൊറിയയിൽ മരണനിരക്ക് വെറും 0.7% ആണ്. ദക്ഷിണ കൊറിയയിൽ കൊറോണ ബാധിച്ച് മരിച്ചവരിൽ ഭൂരിഭാഗം പേരും പ്രായമുള്ളവരും മറ്റ് അസുഖങ്ങൾ ഉള്ളവരുമാണ്. കൊറിയയുടെ 7,000-ത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇവിടെ അസുഖം പിടിപെട്ട അഞ്ചിൽ നാല് പേരും ചെറുപ്പക്കാരാണ്.
advertisement
ഇറ്റലിയിൽ ഇതുവരെ രോഗലക്ഷണങ്ങളുള്ള 54,000 ത്തോളം ആളുകളെ നിരീക്ഷണത്തിലാക്കി. ഇതിൽ വ്യക്തമായ ലക്ഷണങ്ങളുള്ളവരും ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ഉള്ളവരെയുമാണ് ക്വാറന്‍റൈനിലാക്കിയത്. അതേസമയം വലിയൊരു വിഭാഗത്തെ ക്വാറന്‍റൈനിലാക്കാൻ അവിടുത്തെ ആരോഗ്യപ്രവർത്തകർക്ക് സാധിച്ചില്ലെന്ന പോരായ്മയും മരണനിരക്ക് കൂടാൻ കാരണമായി.
എന്നാൽ ഇതിനു വിപരീതമായി, ദക്ഷിണ കൊറിയയിൽ രോഗം കണ്ടുതുടങ്ങിയ ഉടൻ തന്നെ വിപുലമായ പരിശോധനകളും നിരീക്ഷണങ്ങളും വ്യാപകമാക്കിയിരുന്നു. സംശയം തോന്നിയവരെയെല്ലാം ഐസൊലേഷനിലാക്കി. ദിവസം 10,000 പേരെ പരിശോധനയ്ക്ക് വിധേയമാക്കുകയും ആവശ്യമെങ്കിൽ ക്വാറന്‍റൈനിലാക്കാനുള്ള സജ്ജീകരണങ്ങൾ കൊറിയ ഒരുക്കിയിരുന്നു. ഇതിനായി ഡ്രൈവ് ത്രൂ ക്ലിനിക്കുകൾ സ്ഥാപിക്കാനും മറ്റ് മെഡിക്കൽ സൗകര്യങ്ങൾ പുനർനിർമ്മിക്കാനുമുള്ള സൌകര്യങ്ങൾ കൊറിയൻ സർക്കാർ ഒരുക്കി.
advertisement
ഇറ്റലിയിലെ ലോംബാർഡിയിൽ, ഗുരുതരമായ രോഗികൾക്ക് പുതിയ കിടക്കകൾ ഒരുക്കുന്നതിൽ ആരോഗ്യ വിഭാഗം പ്രതിസന്ധി നേരിടുന്നുണ്ട്. അനിവാര്യമായ ശസ്ത്രക്രിയ മാറ്റിവയ്ക്കുകയും താൽക്കാലിക തീവ്രപരിചരണ വാർഡുകൾ സൃഷ്ടിക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് അവിടെ നടക്കുന്നത്. മേഖലയിലെ 150 ആശുപത്രികളിൽ ഭൂരിഭാഗവും ഇപ്പോൾ കോവിഡ് -19 രോഗികളെ ചികിത്സിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.
എന്നാൽ കിടക്കകളുടെ എണ്ണത്തേക്കാൾ വേഗത്തിൽ രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ദുരിതബാധിത പ്രദേശങ്ങളിൽ, രോഗികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരുന്നു. ദിവസവും 25 ശതമാനം വരെ ആളുകൾ അധികമായി ചികിത്സ തേടിയെത്തുന്നു. തീവ്രപരിചരണം ആവശ്യമുള്ള എല്ലാവർക്കും ചികിത്സ നൽകാൻ ആശുപത്രികളിൽ സാധിക്കാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. ലോംബാർഡിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരിൽ 60 ശതമാനവും 65 വയസിനു മുകളിലുള്ളവരാണ്.
advertisement
“ഇത് വളരെ ശ്രമകരമായ ഒരു ദൌത്യമാണ്. ആരോഗ്യ സംരക്ഷണ സംവിധാനം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. എന്നാൽ അണുബാധിതരുടെ എണ്ണം കുറയുകയാണെങ്കിൽ മാത്രമെ ഇനിയും മുന്നോട്ടുപോകാനാകു.”ലോംബാർഡിയിലെ ബെർഗാമോയിലെ തീവ്രപരിചരണ ഡോക്ടർ ഇവാനോ റിവ പറഞ്ഞു.
“ആളുകളെ പരസ്പരം അകറ്റിനിർത്തുന്നതും വീട്ടിൽ ഒറ്റയ്ക്ക് താമസിപ്പിക്കുന്നതും മെഡിക്കൽ ഇടപെടൽ പോലെ നിർണായകമാണ്. ആശുപത്രികളിലെ സൌകര്യമില്ലായ്മ കാര്യങ്ങൾ കൂടുതൽ അപകടത്തിലാകും. ജനങ്ങൾ ഇത് മനസിലാക്കി സ്വയം നിയന്ത്രണങ്ങൾ കൈക്കൊള്ളുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു”ഡോ. റിവ പറഞ്ഞു
ഫെബ്രുവരി 20 ന് മിലാന്റെ തെക്കുകിഴക്കൻ പ്രദേശങ്ങളിലാണ് കൊറോണ വൈറസ് പടരാൻ തുടങ്ങിയത്. അതിനുശേഷമാണ് ലോംബാർഡി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ അതിവേഗം കൊറോണ പടർന്നുപിടിച്ചത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/World/
Corona Virus: ചൈനയേക്കാൾ കൊറോണ മരണനിരക്ക് കൂടുതൽ ഇറ്റലിയിൽ; കാരണം ഇതാണ്
Next Article
advertisement
ആദ്യം ബഹുമാനം; പരാതികളിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും 'ബഹു' ചേർത്ത് വിശേഷിപ്പിക്കണം; വകുപ്പുകൾക്ക് നിർദേശം
ആദ്യം ബഹുമാനം; പരാതികളിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും 'ബഹു' ചേർത്ത് വിശേഷിപ്പിക്കണം; വകുപ്പുകൾക്ക് നിർദേശം
  • സർക്കാർ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരുകൾക്ക് മുൻപായി 'ബഹു' ചേർക്കണമെന്ന് നിർദേശം.

  • ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ 'ബഹു' ചേർക്കണമെന്ന് ഓർ‌മിപ്പിച്ചു.

  • പൗരന്മാർക്കുള്ള മറുപടികളിൽ 'ബഹു' ചേർക്കണമെന്ന നിർദേശത്തിനെതിരെ വിമർശനം ഉയരുന്നു.

View All
advertisement