ഇന്റർഫേസ് /വാർത്ത /Kerala / COVID 19: പത്തനംതിട്ടയിൽ നിരീക്ഷണത്തിനിടെ ആശുപത്രിയിൽനിന്ന് ചാടിപ്പോയ യുവാവിനെ തിരിച്ചെത്തിച്ചു

COVID 19: പത്തനംതിട്ടയിൽ നിരീക്ഷണത്തിനിടെ ആശുപത്രിയിൽനിന്ന് ചാടിപ്പോയ യുവാവിനെ തിരിച്ചെത്തിച്ചു

Hyderabad-coronavirus-lift

Hyderabad-coronavirus-lift

COVID 19 | പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനാകാൻ വേണ്ടി പ്രവേശിപ്പിച്ചിരുന്ന യുവാവാണ് ഇന്നലെ രാത്രി ആശുപത്രിയിൽനിന്ന് കടന്നുകളഞ്ഞത്

  • Share this:

പത്തനംതിട്ട: അഞ്ചുപേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച പത്തനംതിട്ടയിൽ ആശുപത്രിയിൽനിന്ന് ചാടിപ്പോയ യുവാവിനെ തിരികെ എത്തിച്ചു. റാന്നിയിലെ വീട്ടിൽനിന്നാണ് യുവാവിനെ തിരികെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അതിനിടെ പത്തനംതിട്ടയിൽ ഒരാളെ കൂടി ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. കോവിഡ് 19 ബാധിച്ചതായി സംശയിക്കുന്ന രണ്ടര വയസുള്ള പെൺകുട്ടിയെയാണ് നിരീക്ഷണത്തിലാക്കിയത്.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനാകാൻ വേണ്ടി പ്രവേശിപ്പിച്ചിരുന്ന യുവാവാണ് ഇന്നലെ രാത്രി ആശുപത്രിയിൽനിന്ന് കടന്നുകളഞ്ഞത്. വെച്ചുച്ചിറ സ്വദേശിയായിരുന്ന ഇയാൾ ആശുപത്രി അധികൃതർ അറിയാതെയാണ് മുങ്ങിയത്. കർശന നിരീക്ഷണമുള്ള വാർഡിൽനിന്നാണ് ആരും അറിയാതെ ഇയാൾ മുങ്ങിയത്.

You may also like:മുന്നറിയിപ്പ്: കോവിഡ് 19 വ്യാപനം മൂന്നാം ഘട്ടത്തിലേക്ക്; ജാഗ്രത പോരാ അതിജാഗ്രത വേണം [NEWS]ഇറ്റലിയില്‍ നിന്നെത്തിയവര്‍ നേരിട്ട് ഇടപഴകിയ 270 പേരെ തിരിച്ചറിഞ്ഞു; നേരിട്ടല്ലാത്ത 449 പേരെയും കണ്ടെത്തി [NEWS]'അസിസ്റ്റന്‍റ് കമ്മീഷണര്‍ ലാല്‍ജിയുടെ ഓഡിയോ സന്ദേശം' ഫോർവേഡ് ചെയ്തോ? പൊലീസ് കേസെടുക്കുന്നുണ്ടെന്ന് മറക്കണ്ട [NEWS]

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ഇറ്റലിയിൽനിന്ന് എത്തിയ കുടുംബവുമായി നേരിട്ടും അല്ലാതെയും സമ്പർക്കം പുലർത്തിയവരുടെ പട്ടിക ജില്ലാ ഭരണകൂടം തയ്യാറാക്കിയിരുന്നു. ഇതനുസരിച്ചാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയിൽ എത്തിച്ച ഓരോരുത്തരെയായി രക്തപരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. എന്നാൽ യുവാവ് രക്തപരിശോധനയ്ക്ക് തയ്യാറായിരുന്നില്ല. ആശുപത്രിയിൽ കിടക്കാൻ തയ്യാറാകാതെ വാശി പിടിച്ചുനിന്ന യുവാവ് അധികൃതരുടെ ശ്രദ്ധ മാറിയപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് ആരോഗ്യപ്രവർത്തകരും ആശുപത്രി ജീവനക്കാരും നടത്തിയ തിരച്ചിലിനൊടുവിൽ രാത്രിയോടെ വീട്ടിൽനിന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു. ബലംപ്രയോഗിച്ചാണ് ഇയാളെ വീണ്ടും ആശുപത്രിയിൽ എത്തിച്ചത്.

First published:

Tags: Corona, Corona death toll, Corona In India, Corona in Kerala, Corona outbreak, Corona virus, Corona virus China, Corona virus Kerala, Corona virus outbreak, Corona virus Wuhan, Medicine for corona, കൊറോണ കേരളത്തിൽ