പാപ്പനംകോട്, ആലുവ, എടപ്പാൾ അടക്കമുള്ള അഞ്ച് വർക് ഷോപ്പുകളിലാണ് ക്യാബിൻ നിർമ്മാണം നടക്കുന്നത്. 300 ഓളം കെ എസ് ആർ ടി സി ബസുകളിലാണ് പ്രത്യേക ക്യാബിൻ നിർമ്മിക്കുക.
ഇതിൽ 120 ബസുകളിലെ നിർമാണം നടക്കുന്നത് പാപ്പനംകോട് വർക് ഷോപ്പിലാണ്. ഇതിനകം എട്ട് ബസ്സുകളിൽ നിർമാണം പൂർത്തിയായി കഴിഞ്ഞു. 5000 രൂപയാണ് ഒരു ബസ്സിൽ ക്യാബിൻ ഒരുക്കാൻ വേണ്ടി വരുന്ന ചെലവ്.
TRENDING:'വൈറസിനെ അതിജീവിക്കാം; വിശപ്പിനെ പറ്റില്ല': കുടുംബം പുലർത്താൻ കോവിഡ് രോഗികളുടെ സംസ്കാരചടങ്ങ് ഏറ്റെടുത്ത് യുവാവ് [NEWS] 'Zindagi Na Milegi Dobara'; ബോളിവുഡ് യുക്തിയിൽ കേവലം പ്രണയകഥ മാത്രം: അഭയ് ഡിയോൾ [NEWS]ഇൻ ടു ദി വൈൽഡ് 'ബസ്' അലാസ്കയിൽ നിന്ന് പറത്തി; ഇനി അജ്ഞാത സ്ഥലത്ത് [NEWS]
advertisement
പ്രവാസികളെയും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെയും പ്രത്യേക ക്യാബിൻ ക്രമീകരിച്ചിട്ടുള്ള ബസ്സുകളിലാണ് ഇനി മുതൽ വീടുകളിലെത്തിച്ച് ക്വാറന്റീനിലാക്കുക. ജീവനക്കാർക്ക് മാസ്കും, സാനിറ്റൈസറും, ഗ്ലൗസും ഉറപ്പ് വരുത്താനുള്ള നടപടികളും കെ എസ് ആർ ടി സി സ്വീകരിച്ചിട്ടുണ്ട്.