ഇൻ ടു ദി വൈൽഡ് 'ബസ്' അലാസ്കയിൽ നിന്ന് പറത്തി; ഇനി അജ്ഞാത സ്ഥലത്ത്
- Published by:Naseeba TC
- news18-malayalam
Last Updated:
ഇതുവരെ 142 ഓളം രക്ഷാപ്രവർത്തനങ്ങളാണ് ഇവിടെ നടത്തേണ്ടി വന്നത്. ഇതോടെയാണ് ബസ് സ്ഥലത്ത് നീക്കം ചെയ്യാൻ അധികൃതർ തീരുമാനിച്ചത്.
ഇൻ ടു ദി വൈൽഡ് എന്ന സിനിമ കണ്ടവർക്കറിയാം 142 എന്നെഴുതിയ ഈ ബസ്സിന്റെ പ്രാധാന്യം. അലാസ്കയിലെ ദുർഘടമായ മലനിരകളിലൂടെ ഈ ബസ് അന്വേഷിച്ച് നിരവധി സാഹസിക യാത്രികരാണ് എത്താറുണ്ടായിരുന്നത്. യാത്രക്കിടയിൽ ചിലർ ദാരുണമായി മരണപ്പെട്ടു. നിരവധി പേർ അപകടത്തിൽപെട്ടു. ഒടുവിൽ 'മരണത്തിലേക്കുള്ള ബസ്' ഇവിടെ നിന്ന് മാറ്റാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
യുഎസ് ആർമി ഹെലികോപ്റ്റർ ഉപയോഗിച്ചാണ് ബസ് എയർലിഫ്റ്റ് ചെയ്ത് നീക്കം ചെയ്തത്. എങ്ങോട്ടേക്കാണ് ബസ് മാറ്റിയതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ക്രിസ്റ്റഫർ മെക്കാൻഡിൽസ് എന്ന ചെറുപ്പക്കാരനിലൂടെയാണ് അലാസ്കയിലെ 142 എന്നെഴുതിയ ഉപേക്ഷിക്കപ്പെട്ട ബസ് ലോകം അറിഞ്ഞു തുടങ്ങുന്നത്. അലാസ്കയിലേക്കുള്ള യാത്രയ്ക്കിടെ ക്രിസ് എന്ന സാഹസിക യാത്രികൻ താമസിക്കാൻ കണ്ടെത്തിയ ബസ്സായിരുന്നു ഇത്. ട്രക്കിങ്ങിനിടയിൽ ഒറ്റപ്പെട്ടുപോയ ക്രിസ് പട്ടിണിമൂലമാണ് 24ാം വയസ്സിൽ മരണപ്പെടുന്നത്. ഈ ബസ്സിനുള്ളിലായിരുന്നു ക്രിസിന്റെ മരണം. അദ്ദേഹത്തിന്റെ മൃതശരീരം പിന്നീട് ബസ്സിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
advertisement
TRENDING:'വൈറസിനെ അതിജീവിക്കാം; വിശപ്പിനെ പറ്റില്ല': കുടുംബം പുലർത്താൻ കോവിഡ് രോഗികളുടെ സംസ്കാരചടങ്ങ് ഏറ്റെടുത്ത് യുവാവ് [NEWS] 'Zindagi Na Milegi Dobara'; ബോളിവുഡ് യുക്തിയിൽ കേവലം പ്രണയകഥ മാത്രം: അഭയ് ഡിയോൾ [NEWS]Indo China Face off| ഇന്ത്യയുടെ ഒരിഞ്ച് ഭൂമി ആർക്കും വിട്ടുകൊടുക്കില്ല; ചൈനക്ക് ശക്തമായ മറുപടി നൽകി: പ്രധാനമന്ത്രി [NEWS]
മരണത്തിന് തൊട്ടുമുമ്പ് വരെ തന്റെ യാത്രാ വിവരണങ്ങളും പട്ടിണിയെ കുറിച്ചുള്ള വിശദമായ വിവരങ്ങളും ക്രിസ് കുറിച്ചു വെച്ചിരുന്നു. 114 ദിവസത്തോളമാണ് ക്രിസ് ബസ്സിൽ താമസിച്ചത്. ക്രിസ് മരണപ്പെട്ട് നാല് വർഷത്തിന് ശേഷമാണ് ഇൻ ടു ദി വൈൽഡ് എന്ന പേരിൽ അദ്ദേഹത്തിന്റെ കുറിപ്പുകൾ പുസ്തകമായി പുറത്തിറങ്ങുന്നത്. പിന്നീട് 2007 ൽ സംവിധായകൻ ഷോൺ പെൻ അതേ പേരിൽ പുസ്തകത്തെ ആധാരമാക്കി സിനിമയെടുത്തു. ഇതോടെ ക്രിസ്റ്റഫർ മെക്കൻഡിൽസും അലാസ്കയിലെ ഉപേക്ഷിക്കപ്പെട്ട ബസ്സും ലോകപ്രശസ്തമായി.
advertisement
സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി പേരാണ് ക്രിസ്റ്റഫറിന‍്റെ വഴികൾ പിന്തുടർന്ന് അലാസ്കയിലെ ബസ് തേടിയെത്തിയത്. ഏറെ ദുർഘടം പിടിച്ച യാത്രയാണത്. ടെക്ലാനിക്ക നദി കടന്ന് വേണം യാത്ര. കഴിഞ്ഞ വർഷം ട്രക്കിങ്ങിനിടെ ഒരു യുവതി നദിയിൽ വീണ് മരിച്ചിരുന്നു. ഇതിന് മുമ്പും ഇവിടെ മരണങ്ങളുണ്ടായിട്ടുണ്ട്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും കാട്ടിൽ ഒറ്റപ്പെട്ട് പോകുകയും ചെയ്തു. ഇതുവരെ 142 ഓളം രക്ഷാപ്രവർത്തനങ്ങളാണ് ഇവിടെ നടത്തേണ്ടി വന്നത്. ഇതോടെയാണ് ബസ് സ്ഥലത്ത് നീക്കം ചെയ്യാൻ അധികൃതർ തീരുമാനിച്ചത്.
advertisement
1993 ൽ ക്രിസ്സിന്റെ കുറിപ്പുകൾ പുസ്തകമാക്കിയ ജോൺ ക്രാക്കുവർ ബസ്സിന് സമീപം ചെന്നതിനെ കുറിച്ച് ഹൃദയസ്പർശിയായി പറയുന്നത് ഇങ്ങനെയാണ്, "ആദ്യമായി ആ ബസ് കാണുമ്പോൾ അതിന് കേടുപാടുകൾ ഒന്നും സംഭവിച്ചിരുന്നില്ല. ഉപേക്ഷിക്കപ്പെട്ട ദേവാലയം പോലെയായിരുന്നു അത്. ക്രിസ്സിന്റെ ബൂട്ട് ബസ്സിനുള്ളിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുസ്തകവും ടൂത്ത് ബ്രഷും അവിടെ കണ്ടു. ജീൻസ് സ്റ്റൗവിന് മുകളിൽ ഉണാക്കാനായി വെച്ചിട്ടുണ്ട്. ഭീതിതമായ ഒരു അന്തരീക്ഷമായിരുന്നു. ക്രിസ് ജീവിച്ചിരിപ്പുണ്ടെന്നും പഴങ്ങൾ ശേഖരിക്കാനായി പുറത്തു പോയിരിക്കുകയാണെന്നുമാണ് തോന്നിയത്"
advertisement
എന്നാൽ പിന്നീട് ബസ്സിനെ കുറിച്ച് അറിഞ്ഞു വന്ന പലരും അത് നശിപ്പിച്ചു. ബസ് അതുപോലെ ഇന്നും സംരക്ഷിക്കപ്പെടണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും ജോൺ പറയുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 20, 2020 1:37 PM IST