ന്യൂഡൽഹി: കുടുംബം പോറ്റുന്നതിനായി സ്വന്തം ജീവൻ പോലും വകവയ്ക്കാതെ കോവിഡ് രോഗികളുടെ സംസ്കാര ചടങ്ങുകൾ ഏറ്റെടുത്ത് യുവാവ്. ഡൽഹി സീമാപുർ സ്വദേശിയായ മുഹമ്മദ് ചാന്ദ് ആണ് രാജ്യത്ത് നിലവിൽ ഒട്ടും സുരക്ഷയല്ലെന്ന് തന്നെ പറയാവുന്ന ജോലിക്ക് ഇറങ്ങിത്തിരിച്ചത്. എല്ലാ വെല്ലുവിളികളും അപകടസാധ്യതകളും അറിഞ്ഞ് തന്നെയാണ് പ്ലസ് ടു വിദ്യാർത്ഥി കൂടിയായ ചാന്ദ് ഈ ജോലി ഏറ്റെടുത്തത്.
താനും സഹോദരങ്ങളും ഉൾപ്പെടെ ഏഴംഗ കുടുംബത്തിന്‍റെ പട്ടിണി അകറ്റണം, അമ്മയുടെ മരുന്നിന്‍റെ ചിലവുകൾ കണ്ടെത്തണം, തന്‍റെ പഠനത്തിനുള്ള തുക കണ്ടെത്താണ് ഇതൊക്കെയാണ് ഈ യുവാവിന്‍റെ ലക്ഷ്യങ്ങൾ. പലയിടത്തും ജോലിക്കായി അലഞ്ഞെങ്കിലും ലഭിച്ചിച്ച. ഒടുവിൽ ലോക്നായക് ജയ്പ്രകാശ് നാരായൺ ഹോസ്പിറ്റലിൽ തൂപ്പു ജോലിക്കാരനായി ജോലി ലഭിച്ചു.
കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ മൃതദേഹം കൈകാര്യം ചെയ്യലും ഈ ജോലിയുടെ ഭാഗമായിരുന്നു. 12 മണി മുതൽ 8 മണി വരെ നീളുന്ന ഷിഫ്റ്റിൽ ആശുപത്രിയിൽ നിന്ന് മൃതദേഹങ്ങൾ ആംബുലൻസിൽ കയറ്റി ശ്മശാനത്തിലെത്തിക്കണം. അവിടെയെത്തി മൃതദേഹം പുറത്തിറക്കി സ്ട്രെച്ചറിൽ കിടത്തണം.. സംസ്കാര ചടങ്ങുകള്‍ക്ക് സഹായിക്കണം'
TRENDING:ADIEU DEAR SACHY | ചലച്ചിത്രലോകം സച്ചിയെ ഓർക്കുമ്പോൾ [VIDEO] Rajya Sabha Election: വോട്ട് ചെയ്യാൻ കോവിഡ് രോഗിയായ കോൺഗ്രസ് എംഎൽഎയും; എത്തിയത് പിപിഇ കിറ്റ് ധരിച്ച് [NEWS]Indo China Face off| ഇന്ത്യയുടെ ഒരിഞ്ച് ഭൂമി ആർക്കും വിട്ടുകൊടുക്കില്ല; ചൈനക്ക് ശക്തമായ മറുപടി നൽകി: പ്രധാനമന്ത്രി [NEWS]
അപകടം തന്നെയാണെന്ന് അറിഞ്ഞുകൊണ്ടാണ് ജോലി സ്വീകരിച്ചതെന്നാണ് ചാന്ദ് പറയുന്നത്. രോഗവ്യാപനത്തിനുള്ള സാധ്യതയും കൂടുതലാണ്.. പക്ഷെ എനിക്ക് ജോലി അത്യാവശ്യമായിരുന്നു.. കുടുംബം നോക്കാന്‍.. വീട്ടിൽ പലപ്പോഴും ഒരുനേരത്തെ ഭക്ഷണം മാത്രമാണുണ്ടാകാറ്.. വൈറസിനെ അതിജീവിക്കാൻ സാധ്യതയുണ്ട്.. എന്നാൽ വിശപ്പ് അതിജീവിക്കാനാകില്ല.. ഞങ്ങൾക്ക് ഭക്ഷണം വേണം.. പിന്നെ അമ്മയുടെ മരുന്നു ചിലവുകളും..' ചാന്ദ് പറയുന്നു. 17000 രൂപയാണ് ചാന്ദിന്‍റെ ശമ്പളം. ഇതുകൊണ്ട് ഒരുവിധം കഴിഞ്ഞു പോകാമെന്നാണ് വിശ്വാസമെന്നും യുവാവ് പറയുന്നു.
ദിവസേന രണ്ട് മൂന്ന് മൃതദേഹങ്ങളാണ് ചാന്ദിന് കൈകാര്യം ചെയ്യേണ്ടി വരുന്നത്.. നിസ്കരിച്ച ശേഷമാണ് വീട്ടിൽ നിന്നിറങ്ങുക... ആ പരമശക്തിയിൽ എനിക്ക് വിശ്വാസമുണ്ട്... അദ്ദേഹം എന്നെ സംരക്ഷിക്കും എനിക്ക് നല്ല വഴി കാണിക്കും..' ചാന്ദ് കൂട്ടിച്ചേർത്തു. തന്‍റെ ജോലിയോർത്ത് വീട്ടുകാർക്കും സങ്കടം ആണ്. എനിക്ക് വേണ്ടി അവരും പ്രാർഥിക്കുന്നുണ്ട്... ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിഞ്ഞു പോകാൻ ഈ ജോലി കൂടിയെ തീരു എന്ന് ചാന്ദിന്‍റെ സുരക്ഷയിൽ ആധിയുള്ള കുടുംബത്തിനും അറിയാം.
PPE കിറ്റടക്കം ധരിച്ച് സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാണ് മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നത്. എങ്കിലും രോഗസാധ്യത തള്ളിക്കളയാനാകില്ല. ജോലി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ ശേഷം ചാന്ദ് കുളിച്ച് വൃത്തിയാകും.. കുടുംബവുമായി നിശ്ചിത അകലം പാലിക്കുകയും ചെയ്യുന്നുണ്ട്. ' എല്ലാ മുൻകരുതലുകളും ഞാൻ സ്വീകരിക്കുന്നുണ്ട്.. പക്ഷെ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ല.. കുടുംബം കഷ്ടതകളില്ലാതെ കഴിഞ്ഞു പോകാന്‍ സഹായമാണ് എനിക്ക് വേണ്ടത്' ചാന്ദ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India