'Zindagi Na Milegi Dobara'; ബോളിവുഡ് യുക്തിയിൽ കേവലം പ്രണയകഥ മാത്രം: അഭയ് ഡിയോൾ

Last Updated:

ബോളിവുഡിന്റെ യുക്തിയിൽ നായികയുമായി പ്രണയത്തിലാകുന്ന നായകനും നായകന്റെ എല്ലാ തീരുമാനങ്ങൾക്കും പിന്തുണയുമായി എത്തുന്ന സുഹൃത്തുക്കളുമാണ് ചിത്രത്തിലുള്ളതെന്നുമാണ് അഭയ് ഡിയോൾ പരിഹസിക്കുന്നത്.

ബോളിവുഡിലെ മികച്ച സിനിമകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ചിത്രമാണ് സോയ അക്തർ സംവിധാനം ചെയ്ത സിന്ദഗി നാ മിലേഗി ദൊബാര. വ്യത്യസ്തരായ മൂന്ന് സുഹൃത്തുക്കളിലൂടെയാണ് സിനിമയുടെ അവതരണം. ഹൃത്വിക് റോഷൻ, അഭയ് ഡിയോൾ, ഫർഹാൻ അക്തർ, കത്രീന കൈഫ്, കൽക്കി കൊച്ലിൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.
എന്നാൽ സിനിമയിൽ തുല്യ പ്രാധാന്യമുള്ള വേഷം ചെയ്തിട്ടും അവഗണിക്കപ്പെട്ടതിനെ കുറിച്ച് തുറന്നുപറയുകയാണ് നടൻ അഭയ് ഡിയോൾ. ജീവിതത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചും മനോഹരമായി പറയുന്ന ചിത്രം ബോളിവുഡിന്റെ യുക്തിയിൽ ആണും പെണ്ണും തമ്മിലുള്ള പ്രണയകഥ മാത്രമാണെന്ന് അഭയ് ഡിയോൾ ഇൻസ്റ്റഗ്രാം കുറിപ്പിൽ തുറന്നടിക്കുന്നു.
ചിത്രത്തിൽ ഹൃത്വിക് റോഷനും ഫർഹാൻ അക്തറിനുമൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് അഭയ് ഡിയോൾ അൽപ്പം നീണ്ട കുറിപ്പ് എഴുതിയിരിക്കുന്നത്. സിനിമയുടെ പേര് ഇന്നും ദിവസവും താൻ ആവർത്തിക്കാറുണ്ടെന്ന് പറഞ്ഞ അഭയ്, മാനസിക സമ്മർദ്ദം കുറയ്ക്കാനായി കാണാവുന്ന ചിത്രമാണ് സിന്ദഗി നാ മിലേഗി ദൊബാര എന്ന് പറയുന്നു.
advertisement
TRENDING:'വൈറസിനെ അതിജീവിക്കാം; വിശപ്പിനെ പറ്റില്ല': കുടുംബം പുലർത്താൻ കോവിഡ് രോഗികളുടെ സംസ്കാരചടങ്ങ് ഏറ്റെടുത്ത് യുവാവ് [NEWS] India- China Faceoff | ഗാൽ‍വൻ നദിയ്ക്ക് കുറുകെ ഇന്ത്യ പാലം നിർമാണം പൂർത്തിയാക്കിയെന്ന് റിപ്പോർട്ട് [NEWS]Indo China Face off| ഇന്ത്യയുടെ ഒരിഞ്ച് ഭൂമി ആർക്കും വിട്ടുകൊടുക്കില്ല; ചൈനക്ക് ശക്തമായ മറുപടി നൽകി: പ്രധാനമന്ത്രി [NEWS]
എന്നാൽ ചിത്രം പുറത്തിറങ്ങിയതിന് ശേഷം എല്ലാ അവാർഡ് ചടങ്ങുകളിലും തന്നേയും ഫർഹാൻ അക്തറിനേയും തഴഞ്ഞതിനെ കുറിച്ചും അഭയ് വ്യക്തമാക്കുന്നു. 2011 ൽ സിനിമ പുറത്തിറങ്ങിയതിന് ശേഷം അവാർഡ‍് ഷോകളിൽ സഹതാരങ്ങളുടെ കാറ്റഗറിയിലാണ് തന്നേയും ഫർഹാൻ അക്തറിനേയും ഉൾപ്പെടുത്തിയത്. ഹൃത്വിക് റോഷനും കത്രീന കൈഫും പ്രധാന നടീനടന്മാർക്കുള്ള അവാർഡുകൾക്കും നോമിനേറ്റ് ചെയ്യപ്പെട്ടു. ബോളിവുഡിന്റെ യുക്തിയിൽ നായികയുമായി പ്രണയത്തിലാകുന്ന നായകനും നായകന്റെ എല്ലാ തീരുമാനങ്ങൾക്കും പിന്തുണയുമായി എത്തുന്ന സുഹൃത്തുക്കളുമാണ് ചിത്രത്തിലുള്ളതെന്നുമാണ് അഭയ് ഡിയോൾ പരിഹസിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് താൻ അവാർഡ് ചടങ്ങുകൾ ബഹിഷ്കരിച്ചതെന്നും എന്നാൽ ഫർഹാൻ അക്തറിന് ഇതിൽ പരാതിയുണ്ടായിരുന്നില്ലെന്നും കുറിപ്പിൽ അഭയ് പറയുന്നു.
advertisement
advertisement
ബോളിവുഡിൽ രഹസ്യമായും പരസ്യമായും ലോബിയിങ് നടക്കാറുണ്ടെന്ന് തുറന്നു പറഞ്ഞ അഭയ് ഈ സിനിമയുടെ കാര്യത്തിൽ നാണമില്ലാത്ത തരത്തിൽ പരസ്യ ലോബിയിങ്ങാണ് നടന്നതെന്നും വിമർശിക്കുന്നു. #familyfareawards എന്ന ഹാഷ്ടാഗിലാണ് അഭയ് ബോളിവുഡിലെ വിവേചനത്തെ കുറിച്ചുള്ള തന്റെ അനുഭവം കുറിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'Zindagi Na Milegi Dobara'; ബോളിവുഡ് യുക്തിയിൽ കേവലം പ്രണയകഥ മാത്രം: അഭയ് ഡിയോൾ
Next Article
advertisement
ട്രംപ് കുടിയേറ്റ നയം കര്‍ശനമാക്കിയതോടെ യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളില്‍ 44% കുറവ്
ട്രംപ് കുടിയേറ്റ നയം കര്‍ശനമാക്കിയതോടെ യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളില്‍ 44% കുറവ്
  • ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ കര്‍ശനമാക്കിയതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസ 44% കുറച്ചു.

  • 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 19.1% കുറവാണ് യുഎസ് വിദ്യാര്‍ത്ഥി വിസകളുടെ എണ്ണത്തില്‍ ഉണ്ടായത്.

  • ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ കൂടുതലായി ഉപയോഗിക്കുന്ന എച്ച്-1ബി വിസ ഫീസും യുഎസ് അടുത്തിടെ ഉയര്‍ത്തി.

View All
advertisement