TRENDING:

ജനയുഗത്തിനെതിരെ വിമർശനം; സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന് താക്കീത്

Last Updated:

'കഴിഞ്ഞ ഗുരു ജയന്തിക്ക് മറ്റു വർത്തമാന പത്രങ്ങൾ വലിയ പ്രാധാന്യം നൽകിയപ്പോൾ ഒന്നാം പേജിലെ ചിത്രത്തിലൊതുങ്ങി ജനയുഗത്തിൻ്റെ ഗുരു അനുസ്മരണം. ജനയുഗം കാട്ടിയത് ഗുരു നിന്ദയാണ്'- കെ കെ ശിവരാമന്‍റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ജനയുഗത്തിനെതിരായ വിമർശനത്തിൽ സി പി ഐഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനെ സിപിഐ സംസ്ഥാന കൗൺസിൽ താക്കീത് ചെയ്തു. പാർട്ടി നടപടി പരസ്യപ്പെടുത്താനും തീരുമാനമുണ്ട്. സി പി ഐ ഭരണഘടന അനുസരിച്ചുള്ള ഏറ്റവും ചെറിയ നടപടിയാണ് താക്കീത്. ശിവരാമൻ പരസ്യ വിമർശനം നടത്തിയതു കൊണ്ടാണ് നടപടിയും പരസ്യപ്പെടുത്തുന്നത്. ശിവരാമൻ്റെ ഖേദ പ്രകടനം തള്ളിയാണ് പാർട്ടി നടപടി.
kk-sivaraman
kk-sivaraman
advertisement

ജനയുഗം ഗുരുനിന്ദ നടത്തിയെന്ന ആരോപണത്തിൽ ഇടുക്കി ജില്ലാ സെക്രട്ടറി  കെ കെ ശിവരാമനോട് സിപിഐ നേരത്തേ വിശദീകരണം തേടിയിരുന്നു' ശിവരാമൻ്റെ വിശദീകരണവും    ജനയുഗത്തിൻ്റെ പരാതിയും ഇന്ന് സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ചർച്ച ചെയ്തു. ഗുരുജയന്തിക്ക് ജനയുഗം മതിയായ പ്രാധാന്യം നൽകാത്തത് ഗുരുനിന്ദയാണെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ ശിവരാമൻ ആരോപിച്ചത്.

കഴിഞ്ഞ ഗുരു ജയന്തിക്ക് മറ്റു വർത്തമാന പത്രങ്ങൾ വലിയ പ്രാധാന്യം നൽകിയപ്പോൾ ഒന്നാം പേജിലെ ചിത്രത്തിലൊതുങ്ങി

ജനയുഗത്തിൻ്റെ ഗുരു അനുസ്മരണം. ജനയുഗം കാട്ടിയത് ഗുരു നിന്ദയാണ്. ഗുരുവിനെ അറിയാത്ത മാനേജ്മെൻ്റും എഡിറ്റോറിയൽ ബോർഡും ജനവിഭാഗത്തിന് ഭൂഷണമല്ലെന്നും  ശിവരാമൻ വിമർശിച്ചു. ഇതിനെതിരെ അന്നുതന്നെ മാനേജ്മെൻറ് രംഗത്തുവന്നിരുന്നു. പാർട്ടിക്കും പരാതി നൽകി. ഈ പരാതിയിലാണ് സംസ്ഥാന നേതൃത്വം വിശദീകരണം തേടിയത്. ശിവരാമൻ്റെ മറുപടിയും വേദ പ്രകടനവും   സിപിഐ സംസ്ഥാന നിർവാഹകസമിതിയും സംസ്ഥാന കൗൺസിലും ചർച്ച ചെയ്തു. നടപടി വേണമെന്ന അഭിപ്രായമാണ് രണ്ടു യോഗങ്ങളിലും ഉയർന്നത്. പാർട്ടിയിൽ കാനം വിരുദ്ധ പക്ഷത്തെ  പ്രധാന നേതാവാണ്  ശിവരാമൻ.

advertisement

നാർകോട്ടിക് ജിഹാദ് ; സംവാദം അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് ; മതസൗഹാർദ്ദം ഇല്ലാതാക്കരുത്;'സാദിഖലി ശിഹാബ് തങ്ങൾ

പാലാ ബിഷപ്പിൻ്റെ പരാമർശത്തിന്മേൽ ഉള്ള ചർച്ചകൾ അവസാനിപ്പിക്കണം എന്ന് മുസ്ലിം ലീഗ്. കേരളത്തിലെ മത സൗഹാർദ്ദം തകർക്കുന്നതാണ് ഇത്തരം പരാമർശങ്ങൾ എന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ.

"മത നേതാക്കൾ ഇങ്ങനെ ഉള്ള വിവാദ വിഷയങ്ങളിൽ ഇടപെടുന്നത് ശരിയല്ല.സമുദായങ്ങൾ തമ്മിൽ ഉള്ള ഐക്യം ആണ്  ആവശ്യം. കേരളത്തെ പോലെ ഒരു സംസ്ഥാനത്ത് കാലങ്ങളായി സൗഹൃദം തുടർന്ന് വരിക ആണ്. ഇങ്ങനെ ഉള്ള കാര്യങ്ങൾ പറഞ്ഞ് അത് ഇല്ലാതാക്കരുത്. സൗഹാർദം നില നിർത്താൻ ആണ് ശ്രമങ്ങൾ വേണ്ടത്."

advertisement

"രാഷ്ട്രീയ പാർട്ടികൾ ഈ വിവാദം അവസാനിപ്പിക്കണം എന്ന് ആണ് പറയുന്നത്. ഞങ്ങളും അത് തന്നെ ആണ് പറയുന്നത്. ഈ വിഷയത്തിൽ ചർച്ചകളും സംവാദവും അവസാനിപ്പിക്കണം. മുഖ്യധാരാ രാഷ്ട്രീയത്തിൽ ഉള്ള ഇടത് വലത് പാർട്ടികൾ എല്ലാം ഒരു പോലെ ആണ് ഇക്കാര്യം ആവശ്യപെടുന്നത്. ഈ സംവാദം ആരോഗ്യകരം അല്ല. എല്ലാവരും ഒരു പോലെ പറയുന്നത് ഈ ചർച്ചകൾ അവസാനിപ്പിക്കാൻ ആണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇതുതന്നെയാണ് പറയുന്നത്. അതാണ് വേണ്ടത്. അല്ലെങ്കിൽ ദൂര വ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാകും. ഓരോ ഭാഗത്തും തീവ്ര സ്വഭാവക്കാർ ഉയരാൻ ഇത് കാരണം ആകും.ഇത് തുടരുന്നത് ശരിയല്ല. ഈ സംവാദം അവസാനിപ്പിക്കണം ". പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

advertisement

Also Read- നാർക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പിനെ പിന്തുണച്ച് മാണി സി കാപ്പൻ എംഎൽഎ; വിവാദത്തിന് പിന്നിൽ നാർക്കോട്ടിക് ലോബിയെന്ന് ആരോപണം

ഹരിതയുടെ പുതിയ കമ്മിറ്റിയെ നിയോഗിക്കാൻ ഉള്ള നടപടികൾ പുരോഗമിക്കുന്നു. ചർച്ചകൾ നടക്കുന്നുണ്ട്.  ഏറെ വൈകാതെ പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കും എന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. എം എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് പികെ നവാസിനെ 'ഹരിത'യുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത് നടപടി ക്രമങ്ങളുടെ ഭാഗം മാത്രമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ചോദ്യത്തിന് മറുപടി ആയി പറഞ്ഞു. "അതിനെ അത്ര മാത്രം കണ്ടാൽ മതി. അറസ്റ്റ് ചെയ്ത് അപ്പൊൾ തന്നെ വിട്ടല്ലോ.. അപ്പോ അതിനെ നടപടിക്രമങ്ങളുടെ ഭാഗം ആയി കണ്ടാൽ മതി.. മീറ്റിംഗിൽ ഒരു വാക്ക് ഉപയോഗിച്ചതിൽ വന്ന വ്യത്യാസം ആണ്. സംഘടനക്ക് ഉള്ളിൽ നടന്ന പ്രശ്നം ആണ്. പാർട്ടി വേണ്ട നടപടി എടുത്തു. അക്കാര്യം അണികൾക്കും മനസ്സിലായിട്ടുണ്ട്. അച്ചടക്കം ആണ് പ്രധാനം." പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

advertisement

Also Read- നര്‍ക്കോട്ടിക് ജിഹാദ്; വിവേകശൂന്യമായ പരാമര്‍ശങ്ങള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ നടത്തരുത്; സ്പീക്കര്‍ എം ബി രാജേഷ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കെ.ടി. ജലീൽ ഉയർത്തുന്ന വിമർശനങ്ങൾക്ക് പ്രത്യേകമായി തന്നെ പിന്നീട് മറുപടി പറയാം എന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരിപ്പൂരിൽ വിമാനത്താവളം സ്വകാര്യ വത്കരിക്കുന്നതിന് എതിരെ മുസ്ലിം ലീഗ് നടത്തിയ സത്യാഗ്രഹ സമരത്തിന് ശേഷം ആയിരുന്നു ചോദ്യങ്ങൾക്ക് മറുപടി ആയി നേതാക്കൾ പ്രതികരിച്ചത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജനയുഗത്തിനെതിരെ വിമർശനം; സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന് താക്കീത്
Open in App
Home
Video
Impact Shorts
Web Stories