Also Read-പ്രവർത്തി ദിവസത്തെ ടൂറിന് ന്യായീകരണമില്ല; ഉദ്യോഗസ്ഥരുടെ കൂട്ട അവധിക്കെതിരെ സിപിഎം
അതേസമയം, ഉദ്യോഗസ്ഥരുടെ കൂട്ട അവധിക്കെതിരെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി രംഗത്തുവന്നു. ഉദ്യോഗസ്ഥരുടെ നടപടി ന്യായീകരിക്കാൻ കഴിയില്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. പ്രവർത്തി ദിവസത്തെ ടൂറിന് ന്യായീകരണമില്ല. ഉദ്യോഗസ്ഥർ ജനങ്ങളുടെ ദാസൻന്മാർ എന്നതാണ് ഇടതു നയം. ഇക്കാര്യത്തിൽ എംഎൽഎ കെ.യു ജനീഷ്കുമാറിന്‍റെ ഇടപെടൽ ശരിയാണ്. ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയുടെ സമീപനമാണ് എംഎൽഎയിൽ നിന്ന് ഉണ്ടായത്. എംഎൽഎയുടെ സ്ഥാനം എഡിഎമ്മിന് മുകളിൽ ആണെന്ന് എഡിഎമ്മിന് അറിയില്ലായിരിക്കാമെന്നും അദ്ദേഹം പരിഹസിച്ചു.
advertisement
ഇതിനിടെ, താലൂക്ക് ഓഫീസിലെ രജിസ്റ്റർ പരിശോധിക്കാൻ എംഎൽഎയ്ക്ക് അധികാരമില്ലെന്ന രീതിയിൽ എഡിഎം സംസാരിച്ചത് വിവാദമായിരുന്നു. എഡിഎമ്മിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ജനീഷ് കുമാർ, മരണവീട്ടിൽ പോകുന്നതും കല്യാണം കൂടുന്നതും മാത്രമല്ല എംഎൽഎയുടെ ജോലിയെന്നു പറഞ്ഞു. ജീവനക്കാരില്ലാതിരുന്നതിനെ തുടർന്നു എംഎൽഎ ഇന്നലെ താലൂക്ക് ഓഫീസിലെ അറ്റൻഡൻസ് രേഖകൾ പരിശോധിച്ചിരുന്നു. വീഴ്ച കണ്ടെത്തുന്നതിനു പകരം എഡിഎം, എംഎൽഎയുടെ അധികാരമാണ് പരിശോധിച്ചതെന്നും ജനീഷ് കുമാർ കുറ്റപ്പെടുത്തി.
ജീവനക്കാർ കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയ ബസ്, ക്വാറി ഉടമയുടെതാണ്. ഇതിനിടയാക്കിയ സാഹചര്യം പരിശോധിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും മുകളിലാണോ ക്വാറി മുതലാളിയെന്ന് കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു.
