TRENDING:

'പോറ്റിയെ കേറ്റിയെ' വർഗ്ഗീയ ധ്രുവീകരണമെന്ന് സിപിഎം; ചട്ടലംഘനത്തിന് പരാതി

Last Updated:

തെരഞ്ഞെടിപ്പിൽ ധ്രുവീകരണം ഉണ്ടാക്കുന്നതിനായി മനപ്പൂർ‌വ്വം സൃഷ്ടിച്ചതാണെന്നും സിപിഎം ആരോപിച്ചു

advertisement
തിരുവനന്തപുരം: പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ സിപിഐഎം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും. അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചത് ചട്ടലംഘനമെന്ന് സിപിഎം അറിയിച്ചു. അയ്യപ്പനെ ഉപയോഗിച്ചുള്ള പാട്ട് തിരഞ്ഞെടുപ്പ് ചട്ടലംഘനവും വർഗ്ഗീയ ധ്രുവീകരണത്തിനും വേണ്ടിയാണെന്നും സിപിഎം അറിയിച്ചു. നാളെ ജില്ലാ കമ്മിറ്റിക്കുശേഷം പരാതി നൽകാനാണ് ആലോചന.
സിപിഎം
സിപിഎം
advertisement

വളരെ ​ഗുരുതരമായ തെറ്റാണ് യുഡിഎഫിന്റെ ഭാ​ഗത്ത് നിന്നുണ്ടായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മതങ്ങളെയോ മത സ്ഥാപനങ്ങളെയോ ദൈവങ്ങളെയോ ഉപയോ​ഗിക്കാൻ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടയിലാണ് സ്വാമി അയ്യപ്പന്റെ പേരിലുള്ള പാരഡി ​ഗാനം കോൺ​ഗ്രസുകാർ ലീ​ഗുകാരോടൊപ്പം ചേർന്ന് പുറത്തിറക്കിയത്. ഇത് തെരഞ്ഞെടിപ്പിൽ ധ്രുവീകരണം ഉണ്ടാക്കുന്നതിനായി മനപ്പൂർ‌വ്വം സൃഷ്ടിച്ചതാണെന്നും സിപിഎം ആരോപിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇത് വർ​ഗീയ ചേരി തിരിവിലേക്കാണ് ഇപ്പോൾ പോകുന്നത്. ഹൈന്ദവ സംഘടനകൾ പരാതി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ട ലംഘമായതിനാൽ, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ സി പി എം ആലോചിക്കുകയാണ്. തെരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന്റെ പേരിലായിരിക്കും പരാതി നൽകുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പോറ്റിയെ കേറ്റിയെ' വർഗ്ഗീയ ധ്രുവീകരണമെന്ന് സിപിഎം; ചട്ടലംഘനത്തിന് പരാതി
Open in App
Home
Video
Impact Shorts
Web Stories