പാർലമെന്ററി അവസരവാദത്തിന്റെ ചെളിക്കുണ്ടിൽ ഗോവിന്ദൻ വീണു. പാർലമെന്ററി സ്ഥാനത്തേക്കാൾ വലുത് പാർട്ടി സ്ഥാനമാണ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്ന പദവിക്കു പുറമെ നിരവധി സ്ഥാപനങ്ങളുടെ നേതൃത്വം വഹിച്ചു. അധികാരത്തോടുള്ള വല്ലാത്ത ഭ്രമമാണ് ടി കെ ഗോവിന്ദനെന്നും വാർത്താസമ്മേളനത്തിൽ രാഗേഷ് ആരോപിച്ചു.
'ടി കെ ഗോവിന്ദൻ പാർലമെന്ററി മോഹവുമായി നടക്കുകയായിരുന്നുവെന്ന് അറിയില്ലായിരുന്നു. ഉന്നത സ്ഥാനത്തിരിക്കുന്ന പാർട്ടി നേതാക്കൾ അത്തരം മോഹം കൊണ്ടുനടക്കാറില്ല. ടി കെ ഗോവിന്ദന്റെ പേര് കമ്മിറ്റികളിൽ ആരും പറഞ്ഞിട്ടില്ല. തന്നെ സ്ഥാനാർത്ഥിയാക്കണം എന്ന് ആരും പറയാറില്ല. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ അദ്ദേഹം ‘എന്നെ എന്തുകൊണ്ടു പരിഗണിക്കുന്നില്ല’ എന്നു ചോദിച്ചു. ഏതു സ്ഥാനാർത്ഥിയെ നിർത്തിയാലും ഇതേ നിലപാടായിരിക്കും ഗോവിന്ദൻ സ്വീകരിക്കുക.
advertisement
നടപടികൾ പാലിച്ചാണ് പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയത്. നിലവിൽ നിശ്ചയിച്ചവരെക്കാൾ മികച്ച സ്ഥാനാർത്ഥികളുണ്ടാകാം. വ്യത്യസ്ത മാനദണ്ഡങ്ങൾ പാലിച്ചാണ് കണ്ണൂർ ജില്ലയിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. പല ജില്ലകളിലും നേതാക്കൻമാരുടെ ഭാര്യമാരും ബന്ധുക്കളും സ്ഥാനാർത്ഥിയായിട്ടുണ്ട്. അത് ബന്ധുത്വം മാത്രം പരിഗണിച്ചല്ല, അവരുടെ പാർട്ടിയിലെ പ്രവർത്തനം പരിഗണിച്ചാണ്. അതുപോലെയാണ് ശ്യാമളയെയും സ്ഥാനാർത്ഥിയാക്കിയത്. കണ്ണൂർ ജില്ലയിൽ രണ്ട് വനിതാ സ്ഥാനാർത്ഥികളുണ്ടാകണമെന്ന് പാർട്ടി തീരുമാനിച്ചു. ശ്യാമളയുടെ പേര് ഉയർന്നുവന്നത് പാർട്ടി സെക്രട്ടറിയുടെ ഭാര്യയായതുകൊണ്ടല്ല'- കെ കെ രാഗേഷ് പറഞ്ഞു.
Summary: The CPM has officially expelled TK Govindan from the party following his decision to contest as an independent candidate in Taliparamba. CPM Kannur District Secretary KK Ragesh announced the decision, alleging that Govindan has become a "tool for the UDF" in his pursuit of parliamentary positions. Ragesh further criticized the move as a clear case of "power politics," stating that Govindan's actions undermine the party's discipline.
