സി.പി.എം എം.എല്‍.എയ്‌ക്കെതിരെ പീഡന ആരോപണം; മുന്‍കാല കേസുകളുടെ സ്ഥിതി ഇങ്ങനെ
ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയ മൂന്നാമത്തെ 'ശശി'
പ്രതിപക്ഷത്തുള്ള ഒരു എം.എൽ.എയ്ക്കെതിരെ സ്ത്രീപീഡന പരാതി ഉയർന്നപ്പോൾ കേസെടുത്ത് ജയിലലടയ്ക്കുകയാണ് ഈ സർക്കാർ ചെയ്തത്. അതുകൊണ്ടുതന്നെ പി.കെ ശശിയ്ക്കെതിരായ പരാതി പൊലീസിന് കൈമാറേണ്ട എന്ന നിലപാടിലാണ് സിപിഎം. വിഷയം പൊലീസ് കേസായാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് സിപിഎം നേതൃത്വം വിലയിരുത്തുന്നു. സംഘടനാപരമായി വിഷയം കൈകാര്യം ചെയ്തു ഒതുക്കിതീർക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അടുത്ത് നടക്കാൻപോകുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഉൾപ്പടെ ഈ വിഷയം പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് നേതൃത്വം കരുതുന്നത്.
advertisement
പി.കെ ശശിക്കെതിരായ പരാതി: പോളിറ്റ്ബ്യൂറോയിൽ ഭിന്നത
പി.കെ ശശിക്കെതിരായ ലൈംഗിക ആരോപണം: പാലക്കാട് ജില്ലയിൽ പാർട്ടിയെ പ്രതിരോധത്തിലാക്കും
എന്നാൽ ഈ വിഷയം ശക്തമായി ഉയത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷവും ബിജെപിയും ആലോചിക്കുന്നത്. പി.കെ ശശിക്കെതിരായ പരാതി പൊലീസിന് കൈമാറിയില്ലെങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ പ്രതിഷേധം സർക്കാരിനെതിരെ ഉയർന്നുവരും. പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സർക്കാരിന് ലഭിച്ച മേൽക്കൈ ഈ വിഷയത്തോടെ ഇല്ലാതാക്കാമെന്നാണ് യുഡിഎഫ്-ബിജെപി നേതൃത്വം കണക്കുകൂട്ടുന്നത്.