സി.പി.എം എം.എല്‍.എയ്‌ക്കെതിരെ പീഡന ആരോപണം; മുന്‍കാല കേസുകളുടെ സ്ഥിതി ഇങ്ങനെ
Last Updated:
തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ലൈംഗിക പീഡനത്തിന് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പരാതി നല്‍കിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമാനമായ മറ്റു കേസുകളിലെ പൊലീസ് നടപടിയും ചര്‍ച്ചയാകുന്നു.
എടപ്പാളിലെ തിയേറ്റര്‍ പീഡനം
എന്താണ് കേസ്?
2018 ഏപ്രില്‍ 18 ന് എടപ്പാളിലെ തിയേറ്ററില്‍ തൃത്താലയിലെ വ്യവസായി ആയ മൊയ്തീന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് സി.സി ടി.വി കാമറയില്‍ പതിഞ്ഞു. തിയേറ്ററിനകത്ത് വച്ച് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുമ്പോള്‍ സമീപത്ത് കുട്ടിയുടെ മാതാവും ഉണ്ടായിരുന്നു. ഏപ്രില്‍ 26 ന് പീഡനവിവരം തിയേറ്റര്‍ ഉടമ ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ മുഖേന പൊലീസില്‍ അറിയിച്ചെങ്കിലും മൊയ്തീന്‍ കുട്ടിക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല.
എങ്ങനെ പുറത്തു വന്നു?
പീഡനത്തിന്റെ സിസിടിവി ദൃശ്യം മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് പൊലീസ് കേസെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും. ദുബായിലും ഷൊര്‍ണൂരിലും വെള്ളി ആഭരണ ജൂവലറി നടത്തുകയാണ് പ്രതി മൊയ്തീന്‍കുട്ടി. ഇയാള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസുമുണ്ട്. തൃത്താലയില്‍ ഇയാളുടെ ഉടമസ്ഥതയിലുള്ള ക്വാട്ടേഴ്സില്‍ താമസിക്കുന്ന യുവതിയുടെ മകളാണ് പീഡനത്തിനിരയായത്. യുവതിയുമായും മൊയ്തീന്‍കുട്ടിക്ക് ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു.
advertisement
എന്ത് സംഭവിച്ചു?
പ്രതിയെ അറസ്റ്റു ചെയ്തതിനു പിന്നാലെ സിസി ടിവി ദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് കൈമാറിയ തിയേറ്റര്‍ ഉടമ സതീഷിനെ പൊലീസ് അറസ്റ്റു ചെയ്തു. പീഡനവിവരം കൃത്യസമയത്ത് അറിയിച്ചില്ലെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നുമാണ് തിയേറ്റര്‍ ഉടമയ്‌ക്കെതിരെ പൊലീസ് ചുമത്തിയ കുറ്റം.

സംഭവം വിവാദമായതോടെ ചങ്ങരംകുളം എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു. ഇതിനിടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതി പൂഴ്ത്തിവച്ചതിന് ചങ്ങരംകുളം എസ്.ഐ ബേബിയെ പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തു. ഇതിനു പിന്നാലെയാണ് തിയേറ്റര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
advertisement
പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് പത്ത് വയസാണ്. 12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നത് പോസ്‌കോ നിയമത്തിലെ നാല്, അഞ്ച് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ്. പത്ത് വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയും വന്‍തുക പിഴയും വിധിക്കാന്‍ പര്യാപ്തമായ കുറ്റമാണിത്. സഹായിക്കുന്നവര്‍, അറിഞ്ഞിട്ടും മൗനംപാലിച്ചവര്‍ എന്നിവരും ശിക്ഷയുടെ പരിധിയില്‍ വരും. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.
advertisement
കുമ്പസാര പീഡനം
എന്താണ് കേസ്?
കുമ്പസാരം രഹസ്യം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ പീഡിപ്പിച്ചെന്നതായിരുന്നു പരാതി. കുമ്പസാര വിവരം മറയാക്കി ഭാര്യയെ അഞ്ചു വൈദികര്‍ പല തവണ പീഡിപ്പിച്ചെന്നു മേയ് ആദ്യ വാരമാണു പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആരോപണമുന്നയിച്ചത്.
എങ്ങനെ പുറത്തു വന്നു?
സംഭാ അധികൃതര്‍ക്ക് യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. പിന്നീട് ഭര്‍ത്താവ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
എന്ത് സംഭവിച്ചു?
രണ്ടാം പ്രതി കറുകച്ചാല്‍ കരുണഗിരി ആശ്രമത്തിലെ ഫാ. ജോബ് മാത്യു ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുന്‍പാകെ കീഴടങ്ങി. മൂന്നാം പ്രതി ഫാ. ജോണ്‍സണ്‍ വി. മാത്യുവിനെ കോഴഞ്ചേരി തെക്കേമലയിലെ വീട്ടില്‍നിന്ന് പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ മാനഭംഗക്കുറ്റം ചുമത്തിയിട്ടില്ല.
advertisement

സ്ത്രീത്വത്തെ അപമാനിച്ചുവെന്നതാണ് കുറ്റം. ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാ. ജെയ്‌സ് കെ.ജോര്‍ജ് എന്നിവരും കീഴടങ്ങി. ആരോപണത്തില്‍ ഉള്‍പ്പെട്ട മറ്റൊരു വൈദികനെ പ്രതിപ്പട്ടികയില്‍ നിന്ന് അന്വേഷണസംഗം ഒഴിവാക്കി. ഈ കേസും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.
കന്യാസ്ത്രീയെ പീഡിപ്പ്ച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍
എന്താണ് കേസ് ?
കുറവിലങ്ങാട്ടെ കന്യാസ്ത്രീയാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗീകമായി പീഡിപ്പിച്ചെനന്ന പരാതി നല്‍കിയത്. മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലും കന്യാസ്ത്രീ ഇക്കാര്യം ആവര്‍ത്തിച്ചു. 2014 ല്‍ ഗസ്റ്റ് ഹൗസില്‍ വച്ച് പീഢിപ്പിച്ചെന്നായിരുന്നു പരാതി. അതേസമയം സ്ഥലം മാറ്റിയതിലുള്ള വിരോധത്തിന്റെ പേരില്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാട്ടി കന്യാസ്ത്രീക്കെതിരെ ബിഷപ്പും കേസ് നല്‍കിയിരുന്നു.
advertisement
എങ്ങനെ പുറത്തു വന്നു?
ബിഷപ്പിന്റെ പരാതിയില്‍ കന്യാസ്ത്രീയെ ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനം വിവരം പുറത്താകുന്നത്. ബിഷപ്പിനെതിരെ കന്യാസ്ത്രീ രേഖാമൂലം പരാതി നല്‍കുകയും ചെയ്തു.

ഇതിനു പിന്നാലെ പൊലീസും സഭാ നേതൃത്വവും ഇടപെട്ട് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണവും ഉയര്‍ന്നു. അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അടുത്തിടെ കന്യാസ്ത്രീ വീണ്ടും പൊലീസിനെ സമീപിച്ചു.
എന്ത് സംഭവിച്ചു?
പരാതി നല്‍കി മൂന്നു മാസത്തോളമായിട്ടും പ്രതിയായ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. ചൊവ്വാഴ്ച പൊലീസ് ഉന്നതതല യോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്തി.
Location :
First Published :
September 04, 2018 6:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സി.പി.എം എം.എല്‍.എയ്‌ക്കെതിരെ പീഡന ആരോപണം; മുന്‍കാല കേസുകളുടെ സ്ഥിതി ഇങ്ങനെ