പി.കെ ശശിക്കെതിരായ ലൈംഗിക ആരോപണം: പാലക്കാട് ജില്ലയിൽ പാർട്ടിയെ പ്രതിരോധത്തിലാക്കും
Last Updated:
പാലക്കാട്: ഷൊർണൂർ എം.എൽ.എ പി.കെ ശശിക്കെതിരെ ഉയർന്നിരിക്കുന്ന ലൈംഗിക പീഡന പരാതി പാർട്ടിയുടെ കോട്ടകളിൽ ഒന്നായ ജില്ലയിൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കും. പാർട്ടിയുടെ ജില്ലയിലെ കരുത്തനായ നേതാവും സി.ഐ.ടിയു ജില്ലാ പ്രസിഡന്റുമായ ശശിക്കെതിരെ ഇത്തരമൊരു ആരോപണം ഉയർന്നത് എം.എൽ.എയോട് അടുപ്പമുള്ളവർക്ക് പോലും ഞെട്ടലുളവാക്കിയിരിക്കുകയാണ്. എം.എൽ.എക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം എതിരാളികൾ പാർട്ടിക്കെതിരായ ആയുധമാക്കുമെന്ന കാര്യത്തിൽ സംശയമില്ല. ശശിക്ക് സ്വാധീനമുള്ള മണ്ണാർക്കാട്, ഷൊർണൂർ, ഒറ്റപ്പാലം മേഖലകളിൽ പാർട്ടിക്ക് ഇത് ചെറിയ തോതിലെങ്കിലും വെല്ലുവിളിയാകും.
പാർട്ടി എം.എൽ.എയ്‌ക്കെതിരെ ഉയർന്ന ആരോപണം കേന്ദ്ര നേതൃത്വം ഗൗരവമായാണ് കാണുന്നത്. ആരോപണത്തിന് പിന്നിൽ പാർട്ടിയിലെ വിഭാഗീയതയാണോ എന്നതടക്കമുള്ള കാര്യങ്ങളും നേതൃത്വം പരിശോധിക്കും. സംഭവം പുറത്തായ ഉടൻ ചികിത്സയ്ക്കായി അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി എ.കെ ബാലനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചതായി അറിയുന്നു.
advertisement
വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലെ പ്രവർത്തനങ്ങളിലൂടെയാണ് പി.കെ ശശി പാർട്ടിയിലേക്ക് എത്തിയത്. പിന്നീട് ജില്ലയിലെ ഏറ്റവും കരുത്തരായ നേതാക്കളിൽ ഒരാളായി മണ്ണാർകാട് സ്വദേശിയായ പി.കെ ശശി മാറി. ഇക്കുറി ആദ്യമായാണ് എം.എൽ.എയാകുന്നത്. വള്ളുവനാടൻ ശൈലികൾ നിറയുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പാർട്ടി പ്രതിരോധത്തിലാകുന്ന വേളകളിൽ പാർട്ടിക്ക് വേണ്ടി അതിശക്തമായ വാദമുഖങ്ങളുയർത്തി മാധ്യമങ്ങളിലും പി.കെ ശശി നിറഞ്ഞുനിൽക്കാറുണ്ട്. ശശിയുടെ സംഘടനാ രംഗത്തെ കഴിവ് മുഖ്യമന്ത്രി പിണറായി വിജയന് പോലും താൽപര്യം
advertisement
ഉളവാക്കിയിരുന്നു.
സാമ്പത്തികമായും നല്ല നിലയിലുള്ള പി.കെ ശശിയുടെ പ്രസ്താവനകൾ മുൻപും സി.പി.എമ്മിന് തലവേദനയായിട്ടുണ്ട്. മണ്ണാർക്കാട്ടെ സ്ഥാനാര്‍ത്ഥിയും സി.പി.ഐ ജില്ലാ സെക്രട്ടറിയുമായ സുരേഷ് രാജിന്റെ മുന്നണി ഐക്യവുമായി ബന്ധപ്പെട്ട പ്രസ്താവനകൾക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പി.കെ ശശി പ്രതികരിച്ചിരുന്നു. ജില്ലയിൽ സി.പി.എം- ബി.ജെ.പി സംഘർഷം നിറഞ്ഞുനിൽക്കെ പൊലീസ് ഉദ്യോഗസ്ഥരെ പരസ്യമായി ശാസിച്ചതും വിവാദമായിരുന്നു. ബി.ജെ.പി പ്രവർത്തകരുടെ ആക്രമണത്തിനിരയായ സി.പി.എം പ്രാദേശിക നേതാവിന്റെ വീട്ടിൽ സന്ദർശനം നടത്തുന്നതിനിടെ മൊഴിയെടുക്കാനെത്തിയ സി.ഐക്കും എസ്.ഐക്കും നേരെയാണ് എം.എൽ.എ പൊട്ടിത്തെറിച്ചത്. പൊലീസ് നോക്കുകുത്തികളാണെന്നും ഇതിനെ എങ്ങനെ നേരിടണമെന്ന് അറിയാമെന്നും നിങ്ങളൊക്കെ എവിടെ പോയിരിക്കുകയായിരുന്നു എന്നുമായിരുന്നു എം.എൽ.എയുടെ ചോദ്യം. സംഭവം വിവാദമായതോടെ പൊലീസിനെ ശകാരിച്ചത് പൊതുസമൂഹത്തിനു തെറ്റെന്ന് തോന്നുന്നുവെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന വിശദീകരണവുമായി എം.എൽ.എ രംഗത്ത്
advertisement
വന്നു.
നിലവിളക്ക് കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പി.കെ ശശി നടത്തിയ പരാമർശവും വിവാദമായിരുന്നു. നിലവിളക്ക് കൊളുത്താൻ ആരെയും നിർബന്ധിക്കരുതെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞതിന് പിന്നാലെ, ഏതു തമ്പുരാൻ പറഞ്ഞാലും താൻ വിളക്ക് കൊളുത്തുമെന്നായിരുന്നു പി.കെ ശശിയുടെ പ്രസംഗം. പ്രസംഗം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും മന്ത്രി സുധാകരനെതിരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്നുമുള്ള വിശദീകരണവുമായി പിന്നാലെ പി.കെ ശശി രംഗത്തെത്തി. ജില്ലാ സമ്മേളനത്തിനിടെ സിനിമാ സംഭാഷണങ്ങളുടെ അകമ്പടിയോടെ തന്നെ വിശേഷണങ്ങൾ കൊണ്ടുമൂടിയ പി.കെ ശശിയെ മുഖ്യമന്ത്രി
advertisement
പിണറായി വിജയൻ വിലക്കിയിരുന്നു.
പി.കെ ശശിക്കെതിരെ രണ്ടാഴ്ച മുമ്പാണ് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ടിന് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പരാതി നൽകിയത്. തുടർന്ന് അവൈലബിൾ പിബി ചേർന്ന ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്. രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെ കേന്ദ്ര നേതൃത്വം
അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ നേതാവും അന്വേഷണ സമിതിയിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 04, 2018 12:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി.കെ ശശിക്കെതിരായ ലൈംഗിക ആരോപണം: പാലക്കാട് ജില്ലയിൽ പാർട്ടിയെ പ്രതിരോധത്തിലാക്കും