TRENDING:

'മകനേ തിരിച്ചുവരല്ലേ! ഇരുണ്ടകാലം'; UDF ഭരണകാലത്തെ 'കുറ്റങ്ങൾ' എണ്ണിപറഞ്ഞ് വെബ്സൈറ്റുമായി CPM

Last Updated:

ഇരുണ്ട കാലം, ഓർമകൾ ഉണ്ടായിരിക്കണം. ഇനി വേണ്ട, ആ ഇരുണ്ട യുഡിഎഫ് കാലം' എന്നാണ് ഹോം പേജിൽ പറയുന്നത്. യുഡിഎഫ് ഭരണം തിരിച്ചുവരല്ലേ എന്നും ഇതിൽ പറയുന്നുണ്ട്

advertisement
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽ‌ക്കലെത്തി നിൽ‌ക്കെ യുഡിഎഫ് ഭരണകാലത്തെ അഴിമതി ആരോപണങ്ങളും കുറ്റങ്ങളും എണ്ണിപ്പറഞ്ഞ് 'ഇരുണ്ട കാല'മെന്ന പേരിൽ വെബ്‌സൈറ്റുമായി സിപിഎം. ഇരുണ്ടകാലം ഡോട്ട് കോം (irundakalam.com) എന്ന വെബ്‌സൈറ്റ് ഐഡിയിലാണ് യുഡിഎഫിനെതിരായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. 'ഇരുണ്ട കാലം, ഓർമകൾ ഉണ്ടായിരിക്കണം. ഇനി വേണ്ട, ആ ഇരുണ്ട യുഡിഎഫ് കാലം' എന്നാണ് ഹോം പേജിൽ പറയുന്നത്. യുഡിഎഫ് ഭരണം തിരിച്ചുവരല്ലേ എന്നും ഇതിൽ പറയുന്നുണ്ട്.
വെബ്സൈറ്റിൽ നിന്ന്
വെബ്സൈറ്റിൽ നിന്ന്
advertisement

'മകനേ തിരിച്ച് വരല്ലേ' എന്ന സോഷ്യൽ മീഡിയ ക്യാമ്പയിനും ഇതിന്റെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനും 10 വ‍ർഷമായി തുടരുന്ന പിണറായി വിജയൻ സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടാനും ഈ വെബ്സൈറ്റ് ഗുണമാകുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.

2011-16 കാലഘട്ടത്തിൽ ഉമ്മൻ ചാണ്ടി നയിച്ച യു ഡി എഫ് സർക്കാരിന്റെ അഴിമതി ആരോപണങ്ങളാണ് വെബ്സൈറ്റിൽ പങ്കുവച്ചിട്ടുള്ളത്. യു ഡി എഫ് സര്‍ക്കാരിലെ ഓരോ വകുപ്പിലും ഉയർന്ന അഴിമതി ആരോപണങ്ങളുടെ വിശദാംശങ്ങളും മന്ത്രിമാരുടെ വിദ്വേഷ പരാമർശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോ​ഗ്യരം​ഗത്തും വിദ്യാഭ്യാസ മേഖലയിലും നേരിട്ട വെല്ലുവിളികളും പരാമർശിക്കുന്നതാണ് വെബ്സൈറ്റ്.

advertisement

ഇതും വായിക്കുക: നവകേരള സർവേ ഹൈക്കോടതി ഉത്തരവിൽ സ്റ്റേ ആവശ്യപ്പെട്ട് സർ‌ക്കാർ‌ സുപ്രീം കോടതിയിൽ ഹർജി നൽകി

പവർകട്ട്, ലോ​ഡ്ഷെഡിംഗ്, കെ എസ് ആർ ടി സിയിലെ വെല്ലുവിളി, ബാർകോഴ, സോളാ‌ർ അഴിമതി തുടങ്ങി ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ അഞ്ച് വർഷ ഭരണത്തിലെ പോരായ്മകൾ ഓരോന്നായി വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ദേശീയപാതാ വികസനം, ​ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയ പദ്ധതികളിൽ യു ഡി എഫ് സർക്കാർ എന്ത് ചെയ്തെന്ന ചോദ്യവും 'ഇരുണ്ടകാലം' ഉയർത്തുന്നുണ്ട്.

advertisement

യുഡിഎഫ് കാലത്ത് മന്ത്രിമാരും എംഎൽഎമാരുമായിരുന്ന നേതാക്കളുടെ ചിത്രത്തിനൊപ്പം അഴിമതി ആരോപണങ്ങളുമാണ് സൈറ്റിൽ നൽകിയിട്ടുള്ളത്. രമേശ് ചെന്നിത്തല, വി എസ് ശിവകുമാർ, പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, കെ ബാബു, അടൂർ പ്രകാശ്, എം കെ മുനീർ, പി കെ ജയലക്ഷ്മി, പി കെ അബ്ദുറബ്ബ് എന്നിവർക്കെതിരെ ചിത്ര സഹിതമാണ് സൈറ്റിൽ വിവരങ്ങൾ നൽകിയിട്ടുള്ളത്.

സോളാർ കാലം, പവർകട്ടും ലോഡ് ഷെഡിങ്ങും, ഗെയ്ൽ പദ്ധതിക്കും ഫുൾസ്റ്റോപ്പിട്ട യുഡിഎഫ് കാലം, തകർന്നടിഞ്ഞ പൊതുവിദ്യാഭ്യാസം, സ്ഥലംവിട്ട ദേശീയപാത അതോറിറ്റി, ബാർ കോഴ, വർഗീയത പടർത്തുന്ന എംഎൽഎമാരുടെ കാലം, പൊലീസ് ആധുനികവത്കരണ ഫണ്ടിൽ തിരിമറി, ആരോഗ്യ രംഗത്തെ അഴിമതി, അനധികൃത സ്വത്ത് സമ്പാദനക്കേസ്, 256 കോടിയുടെ ടൈറ്റാനിയം അഴിമതി, ആദിവാസി ഫണ്ട് തട്ടിപ്പ്, പാലാരിവട്ടം പാലം അഴിമതി, പ്ലസ്ടു കോഴ എന്നിങ്ങനെ തലക്കെട്ടുകളിലാണ് വിവിധ വിമർശനങ്ങൾ നൽകിയിട്ടുള്ളത്. ഇവയിൽ ക്ലിക്ക് ചെയ്താൽ ഇത് സംബന്ധിച്ച വീഡിയോകൾ ലഭ്യമാകും വിധമാണ് വെബ്‌സൈറ്റ് സജ്ജമാക്കിയിട്ടുള്ളത്. വീഡിയോകളിൽ മാധ്യമവാർത്തകളുടെ ക്ലിപ്പുകളും നൽകിയിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: As the Kerala Assembly elections approach, the CPM has intensified its digital campaign by launching a dedicated website titled 'Irundakalam' (Dark Ages), aimed at reminding voters of the alleged corruption and failures during the previous UDF administration (2011-2016). Hosted at irundakalam.com, the site features a compilation of corruption allegations, scandals, and controversial statements made by ministers during Oommen Chandy's tenure.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മകനേ തിരിച്ചുവരല്ലേ! ഇരുണ്ടകാലം'; UDF ഭരണകാലത്തെ 'കുറ്റങ്ങൾ' എണ്ണിപറഞ്ഞ് വെബ്സൈറ്റുമായി CPM
Open in App
Home
Video
Impact Shorts
Web Stories