TRENDING:

80:20 സ്കോളർഷിപ്പ്: 'കോടതിവിധി കേരളത്തിലെ സാമൂഹ്യാവസ്ഥ പരിഗണിക്കാതെ' സിപിഎം നേതാവ് എംവി ജയരാജൻ

Last Updated:

വ്യക്തിപരമല്ല ഇതൊന്നും, അതുകൊണ്ട് ഈ വിധി മുസ്ലിം സമൂഹത്തിന്റെ പിന്നോക്കാവസ്ഥയെ ആഴത്തിൽ പഠിച്ചുകൊണ്ട് എടുത്ത ഒരു വിധിയല്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദത്തിൽ കോടതിവിധിയെ വിമർശിച്ച് സി പി എം നേതാവ് എം വി ജയരാജൻ. കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച വെർച്ച്വൽ സെമിനാറിൽ ആയിരുന്നു ജയരാജന്റെ പരാമർശം. കേരളത്തിലെ സാമൂഹ്യാവസ്ഥ പരിഗണിക്കാതെയാണ് വിധിയുണ്ടായതെന്ന് സെമിനാറിൽ സംസാരിക്കവെ ജയരാജൻ പറഞ്ഞു.
എം വി ജയരാജൻ
എം വി ജയരാജൻ
advertisement

പാലൊളി കമ്മിറ്റി റിപ്പോർട്ട് കോടതി ആഴത്തിൽ പഠിക്കേണ്ടിയിരുന്നു. മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനെടുത്ത തീരുമാനം തെറ്റല്ലെന്നും എം വി ജയരാജൻ വ്യക്തമാക്കി. സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രനും കോൺഗ്രസ് നേതാവ് ടി സിദ്ദിഖും സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു.

തൃശൂരിന് മുകളിൽ വട്ടം കറങ്ങിയത് നാല് ഹെലികോപ്റ്ററുകൾ; പരിഭ്രാന്തരായ ആളുകൾ പൊലീസിനെ വിളിച്ചു, കാര്യമറിഞ്ഞപ്പോൾ അന്തംവിട്ട് ജനം

സെമിനാറിൽ പങ്കെടുത്തു കൊണ്ട് എം വി ജയരാജൻ പറഞ്ഞത്. 'പാലൊളി കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ തീർച്ചയായും സ്കോളർഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങൾ നടപ്പാക്കി. ന്യൂനപക്ഷങ്ങളുടെ കൂട്ടത്തിൽപ്പെടുന്ന ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് അവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്നുള്ള ആവശ്യം ഉയർന്നു വന്നിട്ടുണ്ട്. അത് അവഗണിക്കണമെന്ന് ആർക്കും അഭിപ്രായമില്ല. ഒരു കൂട്ടരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ വേണ്ടിയുള്ള നടപടികൾ മറ്റൊരു കൂട്ടരുടെ പിന്നോക്കാവസ്ഥ തടയാനായിക്കൂടാ.

advertisement

COPA AMERICA | അനിശ്ചിതത്വം അവസാനിക്കുന്നില്ല; ഉദ്ഘാടനമത്സരം കളിക്കേണ്ട ടീമിലെ 12 പേർക്ക് കോവിഡ്

നമുക്ക് കഴിയാവുന്നത് പിന്നോക്കാവസ്ഥയിൽ കഴിയുന്ന എല്ലാവരുടെയും പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ശാസ്ത്രീയമായ ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളലാണ്. ദൗർഭാഗ്യവശാൽ കോടതിവിധി അതിന് സഹായകരമായ വിധത്തിലല്ല വന്നത്. കോടതി കേരളത്തിന്റെ സാമൂഹ്യ സാഹചര്യങ്ങളെ ശരിയായി വിശകലം ചെയ്യണമായിരുന്നു. 2008ൽ പാലൊളി കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങൾ കൊടുക്കാനുള്ള കാരണങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കണമായിരുന്നു.

advertisement

കോവിഡ് കാലത്ത് വാദങ്ങൾ നിരത്തി വെയ്ക്കാൻ അധികസമയം കിട്ടിയില്ലെങ്കിലും അത് പഠിക്കാൻ ചുമതലപ്പെടുത്താനെങ്കിലും ഒരു കൂട്ടരെ നിയോഗിക്കാമായിരുന്നു. വിഷയാവതാരകൻ പറഞ്ഞു ജുഡീഷ്യറിയെ വിമർശിക്കാൻ പറ്റൂല. ജൂഡീഷ്യറിയും വിമർശനവിധേയനാണ്. വിധികൾ മാത്രമല്ല വിമർശന വിധേയമാക്കേണ്ടത്. തെറ്റായ വിധിന്യായത്തിലേക്ക് എത്തുന്ന ജുഡീഷ്യറിയിലുള്ള ആളുകൾ, ജഡ്ജിമാർ തെറ്റു ചെയ്യുമ്പോൾ തെറ്റു ചെയ്യുന്നവരാണെന്ന് ചൂണ്ടിക്കാണിക്കാനുള്ള നിലപാട് സമൂഹത്തിന് ഉണ്ടാകണം. അങ്ങനെ ചെയ്യുന്നത് മഹാപാതകമാണെന്ന് ഒരു അഭിഭാഷകൻ കൂടിയായ വിഷയാവതരകന് അഭിപ്രായമുണ്ടെങ്കിൽ അതിനോട് വിയോജിപ്പാണ്.

അങ്ങനെ ചില വർത്തമാനങ്ങൾ പറഞ്ഞതിന് ഈയുള്ളവൻ ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും ജനാധിപത്യവും സംഘടിക്കാനും സമരം ചെയ്യാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തെ തടയുന്ന വിധിയെ ശക്തമായി എതിർത്തു. അത് തെറ്റു തന്നെയാണെന്ന് ഇനിയും ജയിലിൽ കിടക്കേണ്ടി വന്നാലും തെറ്റാണെന്ന് പറയും. ബഹുമാനപ്പെട്ട വിഷയാവതരകൻ ഇവിടെ അവതരിപ്പിച്ച കാര്യം നിരോധിച്ചു കൊണ്ട് ഓൺലൈനിലൂടെ ഒരു അഭിപ്രായം പറയാൻ പാടില്ലെന്ന് പറഞ്ഞുകൊണ്ട് ഒരു കോടതി വിധി വന്നാൽ, വിഷയാവതരകന്റെ നിലപാട് എന്തായിരിക്കും. അതുകൊണ്ട് വിമർശനം എന്നു പറയുന്നത് ജുഡീഷ്യറിയെ ശക്തിപ്പെടുത്തും. ജഡ്ജിമാരുടെ തെറ്റു കണ്ടാൽ തെറ്റെന്ന് പറയാനുള്ള തന്റേടം കാണിക്കുന്നത് ജുഡീഷ്യറിയെ ശക്തിപ്പെടുത്താനാണ്.

advertisement

വ്യക്തിപരമല്ല ഇതൊന്നും, അതുകൊണ്ട് ഈ വിധി മുസ്ലിം സമൂഹത്തിന്റെ പിന്നോക്കാവസ്ഥയെ ആഴത്തിൽ പഠിച്ചുകൊണ്ട് എടുത്ത ഒരു വിധിയല്ല. ഒരു കാര്യം ശരിയാണ്, ഇക്വാളിറ്റി ബിഫോർ ലോ, നിയമത്തിന്റെ മുമ്പിൽ എല്ലാവരും തുല്യരാവണം. ആ അടിസ്ഥാനത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക്, മുസ്ലിം വിഭാഗങ്ങൾക്ക് സ്കോളർഷിപ്പ് കിട്ടിയതു പോലെ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ആനുകൂല്യം നൽകണമെന്ന് പറയുന്ന ആവശ്യം തെറ്റല്ല. അതുകൊണ്ടാണ് എൽ ഡി എഫ് സർക്കാർ ജോഷി കമ്മിറ്റിയെ നിയോഗിച്ചത്. പാലൊളി കമ്മിറ്റിയെ പോലെ തന്നെ ക്രിസ്ത്യൻ വിഭാഗത്തിനിടയിലുള്ള പിന്നോക്കാവസ്ഥ പരിഹരിക്കാൻ എങ്ങനെ സാധിക്കും എന്നതിനെക്കുറിച്ച് ചർച്ച ചെയ്തു കൊണ്ടാണ് ജോഷി കമ്മിറ്റി പ്രവർത്തിച്ചു വരുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജോഷി കമ്മിറ്റിയുടെ ശുപാർശ വന്നാൽ ആ ശുപാർശയുടെ ഉള്ളടക്കം ശരിയാണെങ്കിൽ ആ ശുപാർശയെ അടിസ്ഥാനമാക്കി എന്തു ചെയ്യാൻ കഴിയുമെന്ന് നോക്കും. പിന്നോക്കാവസ്ഥയിൽ കഴിയുന്ന ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവർത്ത് എന്ത് ചെയ്തു കൊടുക്കാൻ കഴിയുമെന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കും. എന്ന് കരുതി മുസ്ലിം വിഭാഗത്തിൽപ്പെട്ടവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ എടുത്ത തീരുമാനം തെറ്റാവുന്നില്ല. അതുകൊണ്ടു തന്നെ ഇപ്പോൾ എൽ ഡി എഫ് സർക്കാർ ആണെന്നതു കൊണ്ടു തന്നെ നിങ്ങൾക്ക് ഉറപ്പിച്ച് വിശ്വസിക്കാം.'

മലയാളം വാർത്തകൾ/ വാർത്ത/Kerala/
80:20 സ്കോളർഷിപ്പ്: 'കോടതിവിധി കേരളത്തിലെ സാമൂഹ്യാവസ്ഥ പരിഗണിക്കാതെ' സിപിഎം നേതാവ് എംവി ജയരാജൻ
Open in App
Home
Video
Impact Shorts
Web Stories