ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിൽ നടപടി നേരിട്ടിട്ടും പി കെ ശശിയെ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തതിലുള്ള അമർഷം ഇപ്പോഴും പുകയുമ്പോഴാണ് ശശിയുടെ പുതിയ പരാമർശം.
TRENDING:ഉത്രയെ കടിച്ചത് അഞ്ച് വയസുള്ള മൂർഖൻ; അതിനു മുന്നേ സൂരജ് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക നൽകിയെന്ന് പൊലീസ് [NEWS]Bev Q App | 'കമ്പ്യൂട്ടർ സയൻസ് ബി ടെക് കഴിഞ്ഞിട്ടും പണി അറിയാത്തവർക്കുള്ള വേക്കൻസി നിങ്ങളുടെ കമ്പനിയിൽ ഉണ്ടോ?' [NEWS]മകൾ നേരിട്ടത് കൊടുംക്രൂരതകൾ; ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അഞ്ജനയുടെ അമ്മ പ്രധാനമന്ത്രിക്ക് പരാതി നൽകി [NEWS]
advertisement
പാലക്കാട് കരിമ്പുഴ പഞ്ചായത്ത് മെമ്പറും ലീഗ് പ്രവർത്തകനുമായ രാധാകൃഷണന്റെ നേതൃത്വത്തിൽ അൻപതോളം പേർ കഴിഞ്ഞ ദിവസം മുസ്ലിം ലീഗിൽ നിന്നും രാജിവെച്ച് സിപിഎമ്മിൽ ചേർന്നിരുന്നു. അവരെ അഭിവാദ്യം ചെയ്യാനായി എത്തിയ പികെ ശശി എം എൽ എ യുടേതാണ് ഈ നയം വ്യക്തമാക്കൽ.
കരിമ്പുഴ ലോക്കൽ കമ്മറ്റി ഓഫീസിൽ വെച്ചായിരുന്നു പി കെ ശശിയുടെ കൂടിക്കാഴ്ച. പാർട്ടിയിൽ ചേർന്ന പുതിയ ആളുകളോട് പി കെ ശശി ഈ രീതിയിൽ സംസാരിച്ചത് പാർട്ടിക്കുള്ളിൽ തന്നെ വിവാദമായിട്ടുണ്ട്.