• HOME
 • »
 • NEWS
 • »
 • kerala
 • »
 • മകൾ നേരിട്ടത് കൊടുംക്രൂരതകൾ; ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അഞ്ജനയുടെ അമ്മ പ്രധാനമന്ത്രിക്ക് പരാതി നൽകി

മകൾ നേരിട്ടത് കൊടുംക്രൂരതകൾ; ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അഞ്ജനയുടെ അമ്മ പ്രധാനമന്ത്രിക്ക് പരാതി നൽകി

Anjana Death | കേരള-ഗോവ മുഖ്യമന്ത്രിമാർ, ദേശീയ, സംസ്ഥാന വനിത കമ്മിഷന്‍, ഇരുസംസ്ഥാനങ്ങളിലേയും ഡിജിപിമാര്‍, കാസര്‍കോട് ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

അഞ്ജന.കെ.ഹരീഷ്

അഞ്ജന.കെ.ഹരീഷ്

 • Share this:
  കോട്ടയം: ഗോവയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച അഞ്ജന ഹരീഷിന്‍റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അമ്മ പ്രധാനമന്ത്രിക്ക് കത്തു നൽകി. ബലാത്സംഗം, ലൈംഗിക ചൂഷണം അടക്കമുള്ള നിരവധി കൊടുംക്രൂരതകൾ മകൾ നേരിടേണ്ടി വന്നതായി സംശയിക്കുന്നുണ്ടെന്നും മരണം ആത്മഹത്യയാണെങ്കിൽ തന്നെ അതിലേക്ക് നയിച്ച കാരണങ്ങൾ പുറത്തുവരണമെന്നും ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.

  കേരള-ഗോവ മുഖ്യമന്ത്രിമാർ, ദേശീയ, സംസ്ഥാന വനിത കമ്മിഷന്‍, ഇരുസംസ്ഥാനങ്ങളിലേയും ഡിജിപിമാര്‍, കാസര്‍കോട് ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കാസർഗോഡ് നീലേശ്വരം സ്വദേശിനിയായ അഞ്ജനയെ ഇക്കഴിഞ്ഞ മെയ് 13നാണ് ഗോവയിൽ താമസിച്ചിരുന്ന റിസോര്‍ട്ടിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം ഗോവയിലേക്ക് പോയ യുവതിയുടെ മരണത്തിൽ ബന്ധുക്കൾ തുടക്കം മുതൽ തന്നെ സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്.
  You may also like:COVID 19| വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മഞ്ചേശ്വരം സ്വദേശി മരിച്ചു; സ്രവം പരിശോധനക്ക് അയക്കും [NEWS]സര്‍ക്കാര്‍ പ്രവാസികളെ വഞ്ചിക്കുന്നു; പ്രവാസികൾക്ക് സൗജന്യ ക്വറന്‍റീന്‍ UDF ഒരുക്കുമെന്ന് എം.കെ മുനീർ [NEWS]പറന്നു വന്ന ഹൃദയങ്ങൾ സ്വീകരിച്ച മൂന്നുപേർ കണ്ടുമുട്ടിയപ്പോൾ ഹൃദയം ഹൃദയത്തോട് പറഞ്ഞത് എന്താകാം? [NEWS]
  നാലുമാസം മുമ്പ് മകളെ കാണാനില്ലെന്ന് കാണിച്ച് അമ്മ മിനി പരാതി നൽകിയിരുന്നു. കോഴിക്കോട് കണ്ടെത്തിയ അഞ്ജനയെ മാതാവിനൊപ്പം വിട്ടു. പിന്നീട് കോയമ്പത്തൂരിൽ ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ അഞ്ജന മാർച്ച് ആദ്യം കോളേജിൽ പോയിരുന്നു. തിരിച്ചു വരാത്തതിനെ തുടർന്ന് അമ്മ മിനി വീണ്ടും പൊലീസിൽ പരാതി നൽകി. എന്നാൽ, അഞ്ജനയുടെ താൽപ്പര്യപ്രകാരം ലീഗൽ കസ്റ്റോഡിയനൊപ്പം വിടുകയായിരുനു. പിന്നീടാണ് മൂന്ന് കൂട്ടുകാർക്കൊപ്പം ഗോവയിൽ പോയതും ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടതും.

  സാമൂഹ്യവിരുദ്ധരും ദേശവിരുദ്ധരുമായ ആളുകളും മയക്കുമരുന്ന് ഗ്രൂപ്പുകളും മകളുടെ മരണത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നുവെന്നാണ് അമ്മ പരാതിയിൽ ആരോപിക്കുന്നത്. യുവതിയുടെ ഒപ്പമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന 13 പേരുടെ വിവരങ്ങളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് അഞ്ജനയെ മയക്കുമരുന്ന് ഉപഭോഗത്തിലേക്ക് അടുപ്പിച്ചത്. മകളെ ലൈംഗിക ചൂഷണത്തിനിരയാക്കി കൊന്നതാണെന്നും ഇവർ പരാതിപ്പെടുന്നു.

  മകൾക്ക് നീതി ഉറപ്പാക്കാൻ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് മിനി ആവശ്യപ്പെടുന്നത്. അന്വേഷണത്തിലൂടെ ഇത്തരം സാമൂഹ്യവിരുദ്ധ ശക്തികളെ നിയമത്തിന് മുന്നിലെത്തിച്ചാൽ രാജ്യത്ത് കൂടുതൽ അമ്മമാരും പെണ്‍മക്കളും സംരക്ഷിക്കപ്പെടുമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഇവർ ചൂണ്ടിക്കാട്ടുന്നു.


  Published by:Asha Sulfiker
  First published: