TRENDING:

കണ്ണൂരിൽ വന്ദേഭാരതിനെ സ്വീകരിക്കാൻ സിപിഎം നേതാക്കളും; പൊന്നാടയണിയിച്ച് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ

Last Updated:

അഞ്ച് മിനിറ്റോളം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ കയറിയ നേതാക്കൾ കോച്ചുകളിലൂടെ നടന്നാണ് പുറത്തിറങ്ങിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: കണ്ണൂരിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിനെ സ്വീകരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും നേതാക്കളും. എം വി ജയരാജൻ ലോക്കോ പൈലറ്റിനെ പൊന്നാട അണിയിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ കെ വി സുമേഷ് എംഎൽഎയും രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയും സിപിഎം ഏരിയാ കമ്മിറ്റി അംഗം ഒ കെ വിനീഷും ട്രെയിനിനെ സ്വീകരിക്കാനെത്തി.
advertisement

Also Read- ‘വന്ദേ ഭാരത് കുതിച്ചു പാഞ്ഞപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി..’; ആദ്യ യാത്രയെ കുറിച്ച് ഫൈസൽ ഖാന്റെ കുറിപ്പ്

അഞ്ച് മിനിറ്റോളം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ കയറിയ നേതാക്കൾ കോച്ചുകളിലൂടെ നടന്നാണ് പുറത്തിറങ്ങിയത്. സി 1, സി 2 കോച്ചുകളിൽ കയറിയ നേതാക്കൾ, ക്ഷണിക്കപ്പെട്ട യാത്രക്കാരോടും ഉദ്യോഗസ്ഥരോടും സൗഹൃദം പങ്കിട്ടു. തലശ്ശേരിയിൽ നഗരസഭാ അധ്യക്ഷ കെ എം ജമുനാറാണി പൂച്ചെണ്ട് നൽകി സ്വീകരിച്ചു.

advertisement

Also Read- വന്ദേഭാരതിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ; യുവമോർച്ച നേതാവിന്റെ പരാതിയിൽ RPF കേസെടുത്തു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പയ്യന്നൂരിൽ ട്രെയിനിനെ സ്വീകരിക്കാൻ കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും എത്തിയിരുന്നു. അവർ പയ്യന്നൂരിൽനിന്ന് കാസർഗോഡേക്ക് യാത്രചെയ്തു. കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, എൻ എ നെല്ലിക്കുന്ന് എം എൽ എ എന്നിവരും പയ്യന്നൂരിൽ വന്ദേഭാരതിനെ സ്വീകരിച്ച് കാസർഗോഡേക്ക് വണ്ടിയിൽ യാത്രചെയ്തു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ വന്ദേഭാരതിനെ സ്വീകരിക്കാൻ സിപിഎം നേതാക്കളും; പൊന്നാടയണിയിച്ച് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ
Open in App
Home
Video
Impact Shorts
Web Stories