HOME /NEWS /Kerala / വന്ദേഭാരതിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ; യുവമോർച്ച നേതാവിന്റെ പരാതിയിൽ RPF കേസെടുത്തു

വന്ദേഭാരതിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ; യുവമോർച്ച നേതാവിന്റെ പരാതിയിൽ RPF കേസെടുത്തു

വികെ ശ്രീകണ്ഠന് അഭിവാദ്യമർപ്പിച്ചുള്ള പോസ്റ്ററാണ് പതിച്ചത്

വികെ ശ്രീകണ്ഠന് അഭിവാദ്യമർപ്പിച്ചുള്ള പോസ്റ്ററാണ് പതിച്ചത്

വികെ ശ്രീകണ്ഠന് അഭിവാദ്യമർപ്പിച്ചുള്ള പോസ്റ്ററാണ് പതിച്ചത്

  • Share this:

    പാലക്കാട്: വന്ദേഭാരതിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ ആർപിഎഫ് കേസെടുത്തു. യുവമോർച്ച യുവമോർച്ച സംസ്ഥാന വൈസിഡണ്ട് നന്ദകുമാറിന്റെ പരാതിയിലാണ് ഷോർണൂർ ആർപിഎഫ് കേസെടുത്തത്.

    അനുമതിയില്ലാതെ സ്റ്റേഷനിൽ പ്രവേശിച്ചത്, പോസ്റ്റർ പതിക്കൽ, യാത്രക്കാരുടെ സൗകര്യങ്ങൾ തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

    വന്ദേഭാരതിന്റെ ഉദ്ഘാടന ഓട്ടത്തിനിടയിൽ ട്രെയിൻ ഷോർണൂരിൽ എത്തിയപ്പോഴായിരുന്നു പോസ്റ്റർ പതിച്ചത്. വികെ ശ്രീകണ്ഠന് അഭിവാദ്യമർപ്പിച്ചുള്ള പോസ്റ്റർ കോൺഗ്രസ് പ്രവർത്തകർ ട്രെയിനിൽ പതിച്ചെന്നായിരുന്നു വാർത്ത. എന്നാൽ ഇത് നിഷേധിച്ച് വികെ ശ്രീകണ്ഠൻ തന്നെ രംഗത്തെത്തി.

    Also Read- ഷൊർണൂരിൽ നിന്നും ഒരു പോസ്റ്ററും ഒട്ടിച്ചിട്ടില്ല; ഏതോ ആളുകൾ മഴവെള്ളത്തിൽ ഒട്ടിച്ച് പടമെടുത്തതാണെന്ന് വികെ ശ്രീകണ്ഠൻ

    തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പോസ്റ്റർ ഒട്ടിച്ചതെന്ന് വികെ ശ്രീകണ്ഠൻ വ്യക്തമാക്കി. ഏതോ ആളുകൾ മഴവെള്ളത്തിൽ ഒട്ടിച്ച് എടുത്ത പടമാണ് സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നതെന്നും റെയിൽവേയുടെ ഇൻറലിജൻസ് വിഭാഗം വേണമെങ്കിൽ അന്വേഷണം നടത്തട്ടേയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    Also Read- വന്ദേഭാരത് ഷൊർണൂരിൽ നിർത്തി; കോൺഗ്രസ് പ്രവർത്തകർ ശ്രീകണ്ഠൻ എംപിയ്ക്ക് അഭിവാദ്യമർപ്പിച്ച് വൃത്തികേടാക്കി വന്ദേഭാരതിൽ ഷൊർണൂരിൽ നിന്നും ഒരു പോസ്റ്ററും ഒട്ടിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നതിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്നും ശ്രീകണ്ഠൻ ആരോപിച്ചിരുന്നു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Vande Bharat, Vande Bharat Express, VK Sreekandan