ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തിലെ 111 ാം നമ്പര്‍ ബൂത്തില്‍ യുഡിഎഫിന് ലഭിച്ചത് മുന്നോറോളം വോട്ടിന്റെ ലീഡാണ്. പാര്‍ട്ടി പ്രാദേശിക നേതാക്കളില്‍ ചിലരുടെ അഴിമതിയും വോട്ട് ചോര്‍ച്ചക്ക് കാരണമായെന്ന് വിമര്‍ശനമുയര്‍ന്നു. യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ച മാസിന്‍ റഹ്മാനെ ബ്രാഞ്ച് സെക്രട്ടറി പി.ടി സക്കീര്‍ ചോദ്യം ചെയ്തതാണ് കയ്യാങ്കളിയിലെത്തിയത്.
പാര്‍ട്ടി നടപടിയ്ക്ക് പിന്നാലെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് മാസിനെ നീക്കം ചെയ്യുകയും ചെയ്തു. നേതാക്കളുടെ തെറ്റായ നടപടി ചോദ്യം ചെയ്ത മാസിന്‍ റഹ്മാനെ അവസരം നോക്കി പുറത്താക്കിയെന്നാണ് ആരോപണം. നടപടി കാര്യങ്ങള്‍ നേതാക്കള്‍ വിശദീകരിക്കുമെന്നും പാര്‍ട്ടിയിലെ സജീവപ്രവര്‍ത്തനത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും മാസിന്‍ റഹ്മാന്‍ പ്രതികരിച്ചു.
advertisement
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാന്‍ സിപിഎം ജനസമ്പര്‍ക്ക പരിപാടി നടത്തുമ്പോഴാണ് അഴിമതി ചൂണ്ടിക്കാണിച്ചയാള്‍ക്കെതിരെ സിപിഎമ്മും ഡിവൈഎഫ്‌ഐയും നടപടിയെടുത്തത്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടിയെന്ന് സിപിഎം മൂഴിക്കല്‍ ഏരിയാ സെക്രട്ടറി കെ ദാമോദരന്‍ പ്രതികരിച്ചു.