'ഞാനും എഐസിസി അംഗം; മുല്ലപ്പള്ളിയ്ക്ക് ഫേസ്ബുക്കിൽ പ്രതികരിക്കാമെങ്കിൽ ഞങ്ങൾക്കുമാകാം': തുറന്നടിച്ച് അനിൽ അക്കര

Last Updated:

'രമ്യ ഹരിദാസിന്റെ കാർ വിവാദത്തിൽ മുല്ലപ്പള്ളി സൈബർ സഖാക്കൾക്ക് ലൈക്കടിക്കുകയായിരുന്നു'

തൃശൂർ: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ ആഞ്ഞടിച്ച് അനിൽ അക്കര എംഎൽഎ. തൃശൂർ ഡിസിസിക്ക് അധ്യക്ഷനില്ലാത്തിന് ഉത്തരവാദി കെപിസിസി അധ്യക്ഷനാണന്ന് അനിൽ അക്കര ഫേസ്‌ബുക്കിൽ കുറിച്ചു. രമ്യ ഹരിദാസിന്റെ കാർ വിവാദത്തിൽ മുല്ലപ്പള്ളി സൈബർ സഖാക്കൾക്ക് ലൈക്കടിക്കുകയായിരുന്നുവെന്ന് അനിൽ അക്കര കുറ്റപ്പെടുത്തി.
‌‌" തൃശ്ശൂർ ഡിസിസിക്ക് പ്രസിഡന്റില്ല ,
മാസങ്ങൾ കഴിഞ്ഞു....
ഒരു ചുമതലക്കാരെനെങ്കിലും വേണ്ടേ ?
ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത്
കെപിസിസി പ്രസിഡന്റാണ്‌ .."- ഇതാണ് അനിൽ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്‌ബുക്ക് പോസ്റ്റിട്ട അനിൽ അക്കര എംഎൽഎ തൊട്ടുപിന്നാലെ മാധ്യമങ്ങൾക്കു മുന്നിലും മുല്ലപ്പള്ളിക്കെതിരെ പൊട്ടിത്തെറിച്ചു. ഒരു പാവപ്പെട്ട ജനപ്രതിനിധിക്ക് വാഹനം വാങ്ങാൻ തീരുമാനിച്ചപ്പോൾ കെ പി സി സി അധ്യക്ഷൻ സൈബർ സഖാക്കൾക്ക് ലൈക്കടിച്ചത് ശരിയായില്ലെന്ന് അനിൽ അക്കര പറഞ്ഞു. മുല്ലപ്പള്ളി മാത്രമല്ല താനും എ ഐ സി സി അംഗമാണെന്നും അനിൽ അക്കര പറഞ്ഞു.
advertisement
'മുല്ലപ്പള്ളിയ്ക്ക് ഫേസ്ബുക്കിൽ പരസ്യമായി പ്രതികരിക്കാമെങ്കിൽ ഞങ്ങൾക്കുമാകാം. എം.എൽ.എമാരെ കെ.പി.സി.സി യോഗത്തിന് ക്ഷണിക്കാറില്ല. ഡി.സി.സി പ്രസിഡന്റിനെ നിയമിക്കാത്തത് പാർട്ടിയെ തളർത്തി‌. മുല്ലപ്പള്ളിയെ പോലെ താനും എ.ഐ.സി.സി അംഗം. പ്രസിഡന്റ് ആണെന്ന വ്യത്യാസം മാത്രം'- അനിൽ അക്കര കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഞാനും എഐസിസി അംഗം; മുല്ലപ്പള്ളിയ്ക്ക് ഫേസ്ബുക്കിൽ പ്രതികരിക്കാമെങ്കിൽ ഞങ്ങൾക്കുമാകാം': തുറന്നടിച്ച് അനിൽ അക്കര
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement