ശബരിമലയിൽ സ്ത്രീകളെ കയറ്റാനോ ഇറക്കാനോ ഇല്ലെന്ന് സിപിഎം
ചര്‍ച്ചവേണ്ടന്നും കോടതിവിധി നടപ്പിലാക്കുമെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. പക്ഷേ വെള്ളിയാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം ഈ നിലപാട് തള്ളി. വിവാദം സർക്കാരിനെതിരെ തിരിയുന്ന പശ്ചാത്തലത്തില്‍ സമവായം വേണമെന്നാണ് പാര്‍ട്ടിനിലപാട്. സുപ്രീംകോടതിവിധി നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനബാദ്ധ്യതയാണെന്ന് വ്യക്തമാക്കുമ്പോഴും ക്ഷേത്രവുമായിബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താനാണ് പാർട്ടി നിർദേശം.
ശബരിമല: ബി.ജെ.പി പ്രക്ഷോഭത്തിനിറങ്ങുകയാണെന്ന് ശ്രീധരന്‍ പിള്ള
വിശ്വാസത്തെ മുന്‍നിര്‍ത്തി ഹൈന്ദവസംഘടനകള്‍ നടത്തുന്ന സമരം സൃഷ്ടിക്കുന്ന കടുത്ത പ്രതിസന്ധി മുന്നില്‍കണ്ടാണ് പാര്‍ട്ടി തീരുമാനം. സ്ത്രീപ്രവേശനവിവാദത്തെ മുന്‍നിര്‍ത്തി സർക്കാരിനെതിരെ കലാപനീക്കം നടക്കുന്നുവെന്നാണ് സി.പി.എം ആരോപണം.
advertisement
ജോലിയും വിശ്വാസവും രണ്ടാണ്; ശബരിമലയിൽ വനിതാ പൊലീസുകാർ ഉണ്ടാകുമെന്ന് ഡിജിപി
കോടതിവിധിയെ വെല്ലുവിളിക്കുന്നത് നിയമവ്യവസ്ഥയോടുള്ളവെല്ലുവിളിയെന്നും പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വിവാദത്തിലെ പാര്‍ട്ടി നിലപാട് വിശദീകരിച്ചുകൊണ്ട് കോടിയേരി ബാലകൃഷ്‌ന്റെ ലേഖനവും ദേശാഭിമാനി പ്രസിദ്ധീകരിച്ചു. ശബരിമലവിഷയത്തില്‍ പാര്‍ട്ടിക്കെതിരെ ജനവികാരം ഇളക്കിവിടാന്‍ ബോധപൂര്‍വ്വനീക്കമുണ്ടെന്ന് പിബി അംഗം എസ് രാമചന്ദന്‍ പിള്ള ആരോപിച്ചു.
അതേസമയം ബിജെപി മുഖപത്രം ജന്മഭൂമി നിലപാട് മാറ്റി. പ്രാദേശികമായി നിലനില്‍കേണ്ട ആചാരങ്ങള്‍ ആദരിക്കപ്പെടണമെന്നാണ് ജന്മഭൂമിയുടെ പുതിയ നിലപാട്. സുപ്രീംകോടതിവിധി മാനിക്കപ്പെടേണ്ടതാണെങ്കിലും ആചാരക്രമങ്ങളെ ഇല്ലാതാക്കുന്നത് ശരിയല്ലെന്നും മാനേജിംഗ് എഡിറ്റര്‍ കെആര്‍ ഉമാകാന്തന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വിവാദലേഖനം വലിയ ആശയകുഴപ്പമുണ്ടാക്കിയ പശ്ചത്തലത്തിലാണ് പുതിയ വിശദീകരണം.