ശബരിമല: ബി.ജെ.പി പ്രക്ഷോഭത്തിനിറങ്ങുകയാണെന്ന് ശ്രീധരന്‍ പിള്ള
Last Updated:
തിരുവനന്തപുരം: ശബരിമലയിലെ പ്രവേശന വിധിക്കെതിരെ വിശ്വാസികള്‍ നടത്തന്ന ധര്‍മ്മ സമരത്തിന് ബി.ജെ.പി പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നെന്ന് അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.
സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഇന്ന് കോട്ടയത്തു വച്ച് ശബരിമല തന്ത്രി കുടുംബാംഗങ്ങളെയും വിവിധ ഹൈന്ദവ ആചാര്യന്മാരെയും പന്തളം രാജകുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുമെന്നും ശ്രീധരന്‍പിള്ള പത്രക്കുറിപ്പില്‍ അറിയിച്ചു.
വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ ഇടതുമുന്നണി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ യുവമോര്‍ച്ചയും മഹിളാമോര്‍ച്ചയും സമരരംഗത്താണ്. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി നേരിട്ട് പ്രക്ഷോഭത്തിന് ഇറങ്ങുകയാണെന്നും ശ്രീധരന്‍പിള്ള അറിയിച്ചു.
advertisement
ദുര്‍വാശി ഉപേക്ഷിച്ച് ശബരിമല ക്ഷേത്രത്തിന് എതിരെയുള്ള നിലപാടില്‍ നിന്ന് ഇടതു സര്‍ക്കാര്‍ പിന്‍വാങ്ങിപുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ തയാറാകണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുകൂലമായി പാര്‍ട്ടി മുഖപത്രമായ ജന്മഭൂമിയില്‍ ലേഖനം വന്നതിനു പിന്നാലെയാണ് വീണ്ടും നിലപാട് വ്യക്തമാക്കി ശ്രീധരന്‍ പിള്ള രംഗത്തെത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 04, 2018 2:40 PM IST