ജോലിയും വിശ്വാസവും രണ്ടാണ്; ശബരിമലയിൽ വനിതാ പൊലീസുകാർ ഉണ്ടാകുമെന്ന് ഡിജിപി
Last Updated:
ശബരിമല: തുലാമാസ പൂജകൾക്കായി നട തുറക്കുമ്പോൾ വനിതാ പൊലീസുകാർ സന്നിധാനത്തും ശബരിമലയിലും ഡ്യൂട്ടിയിലുണ്ടാകുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. ജോലിയും വിശ്വാസവും രണ്ടാണെന്നും ഡിജിപി പറഞ്ഞു.
വനിതാ പൊലീസിനെ വിട്ടുനല്കണമെന്നു ആവശ്യപ്പെട്ട് ഡിജിപി നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.
ശബരിമലയിൽ സ്ത്രീപ്രേവശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തത്തിലാണ് വനിതാ പൊലീസിനെ വിന്യസിക്കാനുള്ള തീരുമാനം. തുലാമാസ പൂജകൾക്കായി നടതുറക്കുമ്പോൾ ശബരിമലയിൽ വനിതാ പൊലീസിന്റെ സേവനം ഉണ്ടാകുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. സേനയിൽ പുരുഷ സ്ത്രീ വ്യത്യാസമില്ല. ജോലിയും വിശ്വാസവും രണ്ടാണെന്നും ഡിജിപി പറഞ്ഞു.
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വനിതാ പൊലീസിനെ ആവശ്യപ്പെട്ടു ഡിജിപി കത്തയച്ചു. പരമാവധി 150 പേരെയാണ് ഓരോ സംസ്ഥാനത്തു നിന്നും ആവശ്യപ്പെട്ടിട്ടുള്ളത്. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലേക്കും ഡിജിപി കത്തയച്ചിട്ടുണ്ട്. സംസ്ഥാന പൊലീസിലെ 400 പേരെയാകും ആദ്യഘട്ടത്തില്‍ വിന്യസിക്കുക.
advertisement
ശബരിമലയില്‍ വനിതാ പൊലീസ് കയറിയാല്‍ തടയുമെന്ന നിലപാടിലാണ് ബിജെപി. അതേസമയം, ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുളള സമിതി സന്നിധാനത്ത് ഉള്‍പ്പെടെ വനിതാ പൊലീസിനെ വിന്യസിക്കാനുളള കര്‍മ പദ്ധതിക്കാണ് രൂപം നല്‍കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2018 11:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജോലിയും വിശ്വാസവും രണ്ടാണ്; ശബരിമലയിൽ വനിതാ പൊലീസുകാർ ഉണ്ടാകുമെന്ന് ഡിജിപി