ശബരിമലയിലെത്തുന്ന ഭക്തർക്ക് തിരിച്ചറിയൽ ടാഗ് നൽകാൻ ആലോചന
ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ഉന്നയിച്ച ലൈംഗിക പീഡന പരാതിയെ തുടർന്ന് പി കെ ശശി എം.എൽ.എയെ ആറുമാസത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തനിക്കെതിരെ ഉയർന്ന പരാതി ഗൂഢാലോചനയാണെന്ന് ശശിയുടെ ആരോപണവും അന്വേഷിക്കാന്‍ പാർട്ടി തീരുമാനം.
'ശബരിമലയില്‍ സര്‍ക്കാര്‍ എന്ത് കരിനിയമങ്ങള്‍ കൊണ്ടു വന്നാലും ലംഘിക്കും'
advertisement
പരാതി ശശിക്കെതിരെ രാഷ്ട്രീയ ആയുധമാക്കി നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചവർ വിഭാഗീയ പ്രവർത്തനമാണ് നടത്തിയതെന്ന വിലയിരുത്തലിലാണ് സി.പി.എം. ഇതിന് നേതൃത്വം നൽകിയവർക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം. എന്നാൽ ഇത് ശശിക്കെതിരായ നടപടിയുടെ പ്രാധാന്യം കുറയ്ക്കുമെന്നതിനാൽ നീട്ടി വയ്ക്കുകയായിരുന്നു.
യുഎഇയിൽ കനത്ത മഴ: സ്കൂളുകള്‍ക്ക് അവധി
ഗൂഡാലോചന ആരോപണത്തിൽ അന്വേഷണം വേണമെന്ന നിലപാടിലാണ് പാലക്കാട് ജില്ലയിലെ ശശിയെ അനുകൂലിക്കുന്ന നേതാക്കളും. ഈ സാഹചര്യത്തിലാണ് ഗൂഢാലോചന അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുന്നത്. നിലവിലെ അന്വേഷണ കമ്മീഷൻ രേഖപ്പെടുത്തിയ മൊഴി പരിശോധിച്ച ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം. വിഭാഗീയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടശേഷമേ തുടർ നടപടിയിലേക്ക് നീങ്ങൂവെന്നാണ് സൂചന.
അതേസമയം ശശിക്കെതിരായ നടപടി റിപ്പോർട്ട് ചെയ്യാൻ ജില്ലാ കമ്മിറ്റി നാളെ ചേരുന്നുണ്ട്. . സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്തേക്കും. ഇതിനിടെ ലൈംഗിക പീഡന പരാതിയിൽ നടപടി നേരിട്ട പി കെ ശശിയെ സിഐടിയു ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യവും ശക്തമാണ്.