ശബരിമലയിലെത്തുന്ന ഭക്തർക്ക് തിരിച്ചറിയൽ ടാഗ് നൽകാൻ ആലോചന

Last Updated:
പത്തനംതിട്ട: ശബരിമലയിലേക്കു പോകുന്ന അയ്യപ്പൻമാർക്ക് തിരിച്ചറിയൽ ടാഗ് നൽകാൻ ആലോചന. ഇതോടെ ഏതുഭക്തനെയും തിരിച്ചറിയാൻ എളുപ്പമാകും. നിലവിൽ കുട്ടികളെ തിരിച്ചറിയാൻ മലകയറുംമുമ്പ് കൈയിൽ ടാഗ് ചെയ്യുന്നുണ്ട്. കെഎസ്ആർടിസി ബസിൽ നിലയ്ക്കലിൽ നിന്ന് കയറുമ്പോൾതന്നെ ഭക്തർ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. ഇതിനൊപ്പം ടാഗ് കൂടി നൽകാനാണ് ആലോചന.
ഇതോടെ ആരാണ് വന്നതെന്ന് തിരിച്ചറിയാൻ എളുപ്പമാണ്. വാഹനം ഉപയോഗിക്കാതെ വരുന്നവർക്ക് മലകയറുംമുമ്പ് ടാഗ് നൽകിയാൽ മതി. സുരക്ഷാ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് പോലീസ് പറയുന്നത്.
ടാഗിനായി ദേവസ്വം ബോർഡിൽനിന്ന് 1.25 കോടി രൂപ നൽകാൻ ആലോചന തുടങ്ങി. അതേസമയം സുരക്ഷാ ആവശ്യത്തിന് ബോർഡ് പണം മുടക്കുകയാണെങ്കിൽ ഹൈക്കോടതി അനുമതി വേണ്ടിവരും. മുമ്പ് നിരീക്ഷണ ക്യാമറയ്ക്ക് ബോർഡ് ആഭ്യന്തര വകുപ്പിന് നൽകിയ പണം കോടതി തിരിച്ചടിപ്പിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ ബോർഡിന് ഇപ്പോഴത്തെ തുക താങ്ങാൻ കഴിയുമോ എന്നതും സംശയമാണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലയിലെത്തുന്ന ഭക്തർക്ക് തിരിച്ചറിയൽ ടാഗ് നൽകാൻ ആലോചന
Next Article
advertisement
പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കിതാ കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
പഠനത്തിൽ മികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
  • കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 5 സ്കോളർഷിപ്പുകൾ നൽകുന്നു.

  • ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് 9 മുതൽ 12 വരെ പഠിക്കുന്ന പെൺകുട്ടികൾക്ക്.

  • പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ബിരുദാനന്തര കോഴ്‌സുകളിലുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക്.

View All
advertisement