യുഎഇയിൽ കനത്ത മഴ: സ്കൂളുകള്‍ക്ക് അവധി
Last Updated:
ദുബായ്: കനത്ത മഴയിൽ യുഎഇയിൽ ജനജീവിതം താറുമാറായി. മണിക്കൂറോളം തുടർച്ചയായി പെയ്ത മഴയിൽ വാഹന ഗതാഗതം തടസപ്പെട്ടു. ഇതേത്തുടർന്നു സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. നിരവധി വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ടോടെ ആരംഭിച്ച മഴയിൽ കനത്ത നാശനഷ്ടങ്ങളാണു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങള്‍ ആകെ വെള്ളത്തിലാണ്. മരങ്ങള്‍ റോഡുകളിലേക്കു കടപുഴകി വീണതോടെ ഗതാഗതം താറുമാറായി. ഷാർജ, ദുബായ്, അബുദാബി എന്നിവിടങ്ങളിലെ റോഡുകളിലെല്ലാം കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതം തടസപ്പെടുത്തി.
ദുബായ് മീഡിയാസിറ്റി, അൽ ഖസ്‌ന, തെക്കൻ വത്ബ, മുസഫ, അൽ ബതീൻ, ദുബായ്, ഷാർജ വിമാനത്താവളങ്ങൾ, ഫുജൈറയിലെ മസാഫി, ഷാർജയിലെ ദൈദ് എന്നിവിടങ്ങളിലെ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടത് ഗതാഗതത്തെ സാരമായി ബാധിച്ചു. കനത്തമഴയ്ക്കൊപ്പം പൊടിക്കാറ്റും തുടർന്നതോടെ ദൂരകാഴ്ചാപരിധി കുറഞ്ഞു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കമ്പനികളോട് അധികൃതർ നിർദേശിച്ചു.
advertisement
കാലാവസ്ഥാ വ്യതിയാനം മുൻനിർത്തി ആവശ്യമെങ്കിൽ ജോലി സമയത്തിൽ മാറ്റം വരുത്തണമെന്നും നിർദേശമുണ്ട്. കനത്തമഴ തുടരുന്ന പശ്ചാത്തലത്തിൽ ഷാർജ, അജ്മാൻ എമിറേറ്റുകളിലെ വിദ്യാലയങ്ങൾക്ക് അവധി നൽകി. മഴ ചൊവ്വാഴ്ച രാത്രി വരെ തുടരുമെന്നും കാലാവസ്ഥാനിരീക്ഷണ വകുപ്പ് മുന്നറിയിപ്പു നൽകുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 27, 2018 6:58 AM IST