TRENDING:

 പി.വി.അൻവർ എംഎൽഎക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി : പ്രവാസിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പി വി അന്‍വർ എംഎൽഎക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. മലപ്പുറം സ്വദേശിയായ
advertisement

സലിം നൽകിയ പരാതിയിലാണ് നടപടി.

മംഗലാപുരത്തെ പാറമട കമ്പനിയിൽ വ്യാപാര പങ്കാളിയാക്കാമെന്ന വാഗ്ദാനം നൽകിയായിരുന്നു പണം വാങ്ങിയത്. എന്നാൽ സലിം നടത്തിയ അന്വേഷണത്തിൽ അങ്ങനെയൊരു കമ്പനി ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടു.ഇത് നൽകാതെ വന്നതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ മഞ്ചേരി പൊലീസിന്റെ അന്വേഷണം മന്ദഗതിയിൽ ആയതിനെ തുടർന്ന് പരാതിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സൈബർ ആക്രമണം: പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് പ്രതിഷേധം

advertisement

പരാതിയിൽ കോടതി ക്രൈബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു എന്നാൽ അന്‍വർ എംഎൽഎ പുനഃപരിശോധന ഹർജി നൽകി. ഈ ഹർജി ഇന്ന് തള്ളിയ കോടതി പുനഃപരിശോധനയുടെ ആവശ്യമില്ലെന്നറിയിച്ചാണ് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. കോടതി മേൽനോട്ടത്തിൽ തന്നെയാകും അന്വേഷണം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
 പി.വി.അൻവർ എംഎൽഎക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം