നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സൈബർ ആക്രമണം: പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് പ്രതിഷേധം

  സൈബർ ആക്രമണം: പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് പ്രതിഷേധം

  ഫയൽ ചിത്രം

  ഫയൽ ചിത്രം

  • Share this:
   കോഴിക്കോട് : തനിക്കെതിരെ നടന്ന സൈബർ ആക്രമണത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. ഫേസ്ബുക്കിലൂടെ തന്നെ അധിക്ഷേപിച്ച സംഭവത്തിൽ ഇതുവരെ പൊലീസ് നടപടി ഒന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് വനിതാ കമ്മീഷൻ അധ്യക്ഷ അതൃപ്തി അറിയിച്ചിരിക്കുന്നത്.

   'മതിലാളികളെ ഇതിലെ ഇതിലെ'; സർക്കാരിനെ ട്രോളി ജോയി മാത്യു

   ശബരിമലയിലെ സ്ത്രീ പ്രവേശം, കുമ്പസാരം തുടങ്ങിയ വിഷയങ്ങളിൽ നടത്തിയ അഭിപ്രായ പ്രകടനത്തിനാണ് എം.സി.ജോസഫൈനെ അധിക്ഷേപിച്ചു ഫേസ്ബുക്ക് പോസ്റ്റ് വന്നത്. ഇതിനെതിരെ ഡിജിപിക്ക് ഉള്‍പ്പെടെ നേരിട്ട് പരാതി നല്‍കിയിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് വീണ്ടും കത്തയക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.

   സർക്കാരിന്റെ വനിതാ മതിലിന് എതിരെ വി.എസ്

   നിയമങ്ങള്‍ക്ക് പല്ലും നഖവുമുണ്ടാകണമെന്ന് പറഞ്ഞ ജോസഫൈൻ, സ്ത്രീകള്‍ക്ക് എതിരായ സൈബര്‍ ആക്രമണങ്ങളില്‍ നടപടി കര്‍ശനമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

   First published:
   )}