TRENDING:

വിവാദങ്ങളിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ ജാഗ്രത കാണിച്ചില്ലെന്ന്; മുകേഷ് പാർട്ടിക്ക് ഗുണം ചെയ്തില്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം

Last Updated:

മുകേഷിനു നേരെയും വിമർശനമുണ്ടായി. മുകേഷിനെ കൊണ്ട് പാർട്ടിക്ക് ഗുണമുണ്ടായില്ലെന്ന് പി കെ ഗുരുദാസൻ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: സി പി എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കും എം എൽ എ എം മുകേഷിനും വിമർശനം. വലിയ അനുഭവ സമ്പത്തുള്ള മന്ത്രി വിവാദങ്ങൾക്ക് കാരണമായ സംഭവങ്ങളിൽ ജാഗ്രത കാണിച്ചില്ല എന്നായിരുന്നു വിമർശനം. മുകേഷിൽ നിന്ന് കുറച്ചു കൂടെ മികവ് പ്രതീക്ഷിച്ചിരുന്നെന്ന് വിമർശനമുയർന്നു. എന്നാൽ, ഇരുവരും വീണ്ടും മത്സരിക്കുന്നതിൽ സെക്രട്ടറിയേറ്റ് യോഗത്തിൽ എതിർപ്പുണ്ടായില്ല.
advertisement

സ്ഥാനാർത്ഥി നിർണയത്തിനുള്ള സി പി എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കും എം മുകേഷിനും എതിരെ വിമർശനം ഉയർന്നത്. മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് ജാഗ്രതക്കുറവുണ്ടായി. വലിയ അനുഭവസമ്പത്തുള്ള മന്ത്രി വിവാദങ്ങൾക്ക് കാരണമായ സംഭവങ്ങളിൽ ജാഗ്രത കാട്ടിയില്ലെന്ന പൊതു വിമർശനമുയർന്നു. മേഴ്സിക്കുട്ടിയമ്മ കൂടി പങ്കെടുത്ത യോഗത്തിൽ ആയിരുന്നു ഇത്തരം ഒരു അഭിപ്രായം.

തരൂരിൽ സ്ഥാനാർത്ഥി എ കെ ബാലൻ അല്ല; ഭാര്യ ജമീലാ ബാലൻ; നിർദ്ദേശിച്ച് സി പി എം ജില്ലാ സെക്രട്ടറിയേറ്റ്

advertisement

കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മയെ വീണ്ടും സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പുയർന്നില്ല.

മേഴ്സിക്കുട്ടിയമ്മയ്ക്ക് സീറ്റ് നൽകിയില്ലെങ്കിൽ എസ് എൽ സജി കുമാർ, എസ് ജയമോഹൻ എന്നിവരിൽ ഒരാളെ പരിഗണിക്കണം.

മുകേഷിനു നേരെയും വിമർശനമുണ്ടായി. മുകേഷിൽ നിന്ന് കുറച്ചു കൂടെ മികവ് പ്രതീക്ഷിച്ചിരുന്നെന്ന് പി കെ ഗുരുദാസൻ പറഞ്ഞു.

മുകേഷിനെ സ്ഥാനാർത്ഥിയാക്കുന്നതിലും എതിർപ്പ് ഉയർന്നില്ല.

മറ്റാരേയെങ്കിലും സ്ഥാനാർത്ഥിയാക്കാൻ സംസ്ഥാന നേതൃത്വം ആലോചിച്ചാല്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എസ് ജയമോഹനെ പരിഗണിക്കണം. മുകേഷ് മണ്ഡലത്തിൽ സജീവമായിരുന്നില്ല എന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഒരിക്കൽ കൂടി മത്സരിക്കാനുള്ള താല്പര്യം മുകേഷ് മുതിർന്ന നേതാക്കളുമായി പങ്കു വെച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. മുഖ്യമന്ത്രിയുടെ നിലപാടും സ്ഥാനാർത്ഥിത്വത്തിൽ നിർണായകമാകും.

advertisement

'ഈഫൽ ടവറിന് മുമ്പിൽ ദൃശ്യം കേക്ക്'; നന്ദി പറഞ്ഞ് സംവിധായകൻ ജീത്തു ജോസഫ്

കൊട്ടാരക്കരയിൽ കെ എൻ ബാലഗോപാലിന്റെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടു.

ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി എസ് ആർ അരുൺ ബാബു, ഐഷ പോറ്റി, എസ് ജയമോഹൻ എന്നിവരുടെ പേരുകൾ പരിഗണനാ പട്ടികയിലുണ്ട്. സി എം പി അരവിന്ദാക്ഷൻ വിഭാഗം മത്സരിച്ച ചവറ കൂടി ഏറ്റെടുത്ത് ഇത്തവണ അഞ്ചിടത്താണ് മത്സരിക്കാൻ ഒരുങ്ങുന്നത്.

advertisement

സിന്ദൂരം തൊട്ട് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ; വീണ്ടും ചർച്ചയായി ഹസീൻ ജഹാൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇരവിപുരത്ത് എം നൗഷാദ് വീണ്ടും ജനവിധി തേടും. മുൻ എം എൽ എ ചവറ വിജയൻ പിള്ളയുടെ മകൻ സുജിത് വിജയനാകും ചവറയിൽ സ്ഥാനാർത്ഥി. എന്നാൽ സുജിത്തിന് പാർട്ടി ചിഹ്നം നൽകുന്നതിൽ അന്തിമ തീരുമാനം ആയില്ല. കുന്നത്തൂർ മണ്ഡലം സി പി എം എറ്റെടുക്കില്ല. ഇടതു സ്വതന്ത്രനായി കോവൂർ കുഞ്ഞുമോൻ തന്നെയാവും അഞ്ചാമതും മണ്ഡലത്തിൽ ജനവിധി തേടുക.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിവാദങ്ങളിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ ജാഗ്രത കാണിച്ചില്ലെന്ന്; മുകേഷ് പാർട്ടിക്ക് ഗുണം ചെയ്തില്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം
Open in App
Home
Video
Impact Shorts
Web Stories