'ഈഫൽ ടവറിന് മുമ്പിൽ ദൃശ്യം കേക്ക്'; നന്ദി പറഞ്ഞ് സംവിധായകൻ ജീത്തു ജോസഫ്
Last Updated:
ദൃശ്യം 2 പോസ്റ്റർ പതിച്ച കേക്ക് ഈഫൽ ടവറിന് മുമ്പിൽ വച്ചു കൊണ്ടുള്ള ചിത്രമാണ് ജീത്തു ജോസഫ് പങ്കുവച്ചത്
ഒ ടി ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ ഫെബ്രുവരി പത്തൊമ്പതിനാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ടു റിലീസ് ആയത്. റിലീസ് ആയി മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തെക്കുറിച്ചുള്ള നിരൂപണങ്ങളും അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളും നിറഞ്ഞുകവിഞ്ഞു. കേരളത്തിൽ മാത്രമല്ല, കേരളത്തിനു പുറത്തു നിന്നും ഇന്ത്യയ്ക്ക് പുറത്ത് നിന്നും വരെ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞു.
ചുരുക്കി പറഞ്ഞാൽ ഈഫൽ ടവറിന് അടുത്തു വരെ എത്തിയിരിക്കുകയാണ് ദൃശ്യം 2. സംവിധായകൻ ജീത്തു ജോസഫ് തന്നെയാണ് ഈ മനോഹരമായ നിമിഷം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ദൃശ്യം 2 പോസ്റ്റർ പതിച്ച കേക്ക് ഈഫൽ ടവറിന് മുമ്പിൽ വച്ചു കൊണ്ടുള്ള ചിത്രമാണ് ജീത്തു ജോസഫ് പങ്കുവച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്.
അതേസമയം, നേരത്തെ ചിത്രത്തിനെതിരെ വിദ്വേഷ ട്വീറ്റുകൾ പ്രചരിച്ചിരുന്നു. ദൃശ്യം രണ്ട് സിനിമയിൽ തൊണ്ണൂറ് ശതമാനം കഥാപാത്രങ്ങളും ക്രിസ്ത്യാനികളാണെന്നും ഹിന്ദുക്കളുടെ സംസ്കാരത്തെ നശിപ്പിക്കുകയാണ് ഇതെന്നുമാണ് ട്വിറ്ററിൽ ചില വർഗീയ വാദികൾ വാദിച്ചത്. ജയന്ത എന്ന ട്വിറ്റർ അക്കൗണ്ടിൽ ആയിരുന്നു ഇത്തരത്തിലൊരു ട്വീറ്റ് വന്നത്.
'# ദൃശ്യം 2 കണ്ടു, ഇതിൽ 90 ശതമാനം കഥാപാത്രങ്ങളും ക്രിസ്ത്യാനികളാണ്. നമ്മുടെ സ്വന്തം സംസ്കാരത്തെ നമ്മുടെ സ്വന്തം കൈകൊണ്ട് നശിപ്പിക്കുന്ന നമ്മൾ ഹിന്ദുക്കളാണോ?' - ഇങ്ങനെയാണ് ജയന്ത എന്ന അക്കൗണ്ടിൽ നിന്നുള്ളയാൾ ട്വീറ്റ് ചെയ്തത്. അതേസമയം, ഇതിനെ പിന്തുണച്ചും ഇതിനെ എതിർത്തും നിരവധി പേരാണ് രംഗത്ത് എത്തിയത്.
advertisement
ഇസ്ലാം ബോളിവുഡ് പിടിച്ചടക്കിയതു പോലെ തമിഴ് സിനിമാ വ്യവസായ ലോകം ക്രിസ്ത്യാനികൾ പിടിച്ചടക്കിയെന്ന് ആയിരുന്നു ഒരാളുടെ മറുപടി. അതേസമയം, ഇങ്ങനെ ചിന്തിക്കുകയാണെങ്കിൽ ഇനി സിനിമകൾ കാണരുതെന്നും അല്ലാത്ത പക്ഷം നിങ്ങൾ സ്വന്തമായി ഒരു സിനിമാ വ്യവസായ ലോകം ആരംഭിക്കാനുമാണ് ഒരാൾ മറുപടി നൽകിയത്.
advertisement
അതേസമയം, ദൃശ്യത്തിൽ ജോർജു കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാൽ ഹിന്ദുവാണെന്നും ബി ജെ പിയെ പിന്തുണയ്ക്കുന്ന ആളാണെന്നും ഒരാൾ വ്യക്തമാക്കി കൊടുക്കുന്നുണ്ട്. തൊടുപുഴ ക്രിസ്ത്യൻ മേഖലയാണെന്നും അതുകൊണ്ടാണ് കഥാപാത്രങ്ങൾ ക്രിസ്ത്യാനികൾ ആയതെന്നും വിശദീകരിച്ചു കൊടുക്കുന്നു ഇയാൾ.
ആർക്ക്
advertisement
അതേസമയം, ഇത്തരത്തിൽ ഒരു ട്വീറ്റ് കണ്ടതിൽ വിഷമമുണ്ടെന്നും ഇവിടെ ഇന്ത്യക്കാർ ആരെങ്കിലും ബാക്കിയുണ്ടോ എന്നുമായിരുന്നു ഒരു മറുപടി ട്വീറ്റ്. അതേസമയം, ജോർജുകുട്ടിക്ക് എതിരെ കേസ് ഫയൽ ചെയ്യാനാണ് ഒരാൾ നിർദ്ദേശിച്ചിരിക്കുന്നത്. ഹൈന്ദവരായ പ്രഭാകറിന്റെയും ഗീതയുടെയും മകനായ ഹിന്ദുവായ വരുണിനെ ആണ് ജോർജുകുട്ടി കൊന്നതെന്നും വരുണിന്റെ മാതാപിതാക്കൾ ഇതുവരെ മകന്റെ അന്ത്യകർമങ്ങൾ ചെയ്തിട്ടില്ലെന്നും ഇയാൾ മറുപടി നൽകുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 02, 2021 4:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഈഫൽ ടവറിന് മുമ്പിൽ ദൃശ്യം കേക്ക്'; നന്ദി പറഞ്ഞ് സംവിധായകൻ ജീത്തു ജോസഫ്