തരൂരിൽ സ്ഥാനാർത്ഥി എ കെ ബാലൻ അല്ല; ഭാര്യ ജമീലാ ബാലൻ; നിർദ്ദേശിച്ച് സി പി എം ജില്ലാ സെക്രട്ടറിയേറ്റ്

Last Updated:

കേന്ദ്ര കമ്മറ്റി അംഗം കൂടിയായ എ കെ ബാലന്റെ സാന്നിധ്യത്തിൽ ആയിരുന്നു ഈ തീരുമാനം. ഭാര്യ ജമീല ബാലൻ മത്സരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതെല്ലാം സംസ്ഥാന നേതൃത്വം തീരുമാനിക്കും എന്നായിരുന്നു എ കെ ബാലന്റെ മറുപടി.

പാലക്കാട്: മന്ത്രി എ കെ ബാലന് പകരം ഭാര്യ ജമീലാ ബാലനെ പാലക്കാട്  തരൂരിൽ സ്ഥാർത്ഥി പട്ടികയിലേക്ക് നിർദ്ദേശിച്ച് സി പി എം ജില്ലാ സെക്രട്ടറിയേറ്റ്. ഒരു വിഭാഗം നേതാക്കളുടെ കടുത്ത എതിർപ്പിനെ മറി കടന്നാണ് ജമീലാ ബാലന്റെ പേര് പരിഗണിച്ചത്. തൃത്താലയിൽ എം ബി രാജേഷിന്റെയും മലമ്പുഴയിൽ എ പ്രഭാകരന്റെയും പേരുകളാണ് സാധ്യത പട്ടികയിൽ ഉൾപ്പെടുത്തിയത്.
തരൂർ മണ്ഡലത്തിൽ എ കെ ബാലന് പകരം ഭാര്യ ജമീല ബാലനെ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനാണ് നിർദ്ദേശിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ആയിരുന്നു ഇവരെ സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയത്.
നിർദ്ദേശത്തെ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ എതിർത്തെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് കണക്കിലെടുത്ത് ഇവരെ സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തുകയാണ് ഉണ്ടായത്. തരൂർ മണ്ഡലത്തിലേക്ക് നേരത്തെപരിഗണിച്ചിരുന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി, പട്ടികജാതി ക്ഷേമ സമിതി നേതാവ് പൊന്നുക്കുട്ടൻ എന്നിവരെ തഴഞ്ഞാണ് ജമീലാ ബാലനെ പരിഗണിച്ചത്.
advertisement
കേന്ദ്ര കമ്മറ്റി അംഗം കൂടിയായ എ കെ ബാലന്റെ സാന്നിധ്യത്തിൽ ആയിരുന്നു ഈ തീരുമാനം. ഭാര്യ ജമീല ബാലൻ മത്സരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതെല്ലാം സംസ്ഥാന നേതൃത്വം തീരുമാനിക്കും എന്നായിരുന്നു എ കെ ബാലന്റെ മറുപടി.
advertisement
തൃത്താലയിൽ വി ടി ബൽറാമിനെതിരെ  എം ബി രാജേഷിനെയും കോങ്ങാട് ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് പി പി സുമോദിനെയും, മലമ്പുഴയിൽ എ പ്രഭാകരനെയും ഉൾപ്പെടുത്തി.  പാലക്കാട് മന്ത്രി എ കെ ബാലന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയും ലോയേഴ്സ് യൂണിയൻ നേതാവുമായ  അഡ്വ. സി പി പ്രമോദുമാണ് സാധ്യതാ പട്ടികയിൽ.
advertisement
കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ് എൽ ഡി എഫിലേക്ക് വന്നാൽ പാലക്കാട് സീറ്റിൽ മത്സരിപ്പിക്കാനും ആലോചനയുണ്ട്. നെന്മാറ, ആലത്തൂർ, ഷൊർണൂർ, ഒറ്റപ്പാലം തുടങ്ങിയ മണ്ഡലങ്ങളിലെ  എം എം എൽ എമാരെ  രണ്ടാം തവണയും മത്സരിപ്പിക്കാനാണ് സെക്രട്ടറിയേറ്റ് നിർദ്ദേശം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തരൂരിൽ സ്ഥാനാർത്ഥി എ കെ ബാലൻ അല്ല; ഭാര്യ ജമീലാ ബാലൻ; നിർദ്ദേശിച്ച് സി പി എം ജില്ലാ സെക്രട്ടറിയേറ്റ്
Next Article
advertisement
ഭാര്യയുടെ നഗ്‌നചിത്രം വാട്സാപ്പ് ഡിപിയിയാക്കിയ യുവാവ് അറസ്റ്റിൽ
ഭാര്യയുടെ നഗ്‌നചിത്രം വാട്സാപ്പ് ഡിപിയിയാക്കിയ യുവാവ് അറസ്റ്റിൽ
  • തൃക്കാക്കര സ്വദേശിയായ 26കാരനാണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്.

  • ഭാര്യയോടുള്ള വൈരാഗ്യം കാരണം യുവാവ് നഗ്നചിത്രം ഡിപിയാക്കിയതായും, യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

  • യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും വിഡിയോ കോൾ ചെയ്യുമ്പോൾ ഒളിഞ്ഞുനിന്ന് ചിത്രമെടുത്തതെന്നും യുവാവ് പറഞ്ഞു.

View All
advertisement