ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും സ്വപ്നയെ സന്ദർശിച്ചവരുടെ വിവരങ്ങളടങ്ങിയ രജിസ്റ്ററും കസ്റ്റംസ് ശേഖരിച്ചു. സ്വപ്നയുടെ ഫ്ലാറ്റിന് സമീപത്ത് താമസിച്ചിരുന്നവരുടെ മൊഴികളും കസ്റ്റംസ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വപ്നയെ സന്ദർശിച്ചവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ് കസ്റ്റംസിന്റെ പ്രധാന ലക്ഷ്യം.
TRENDING:Swapna Suresh | ഉന്നത സിപിഎം നേതാക്കൾക്ക് സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന് കെ. സുരേന്ദ്രൻ [NEWS]പഠിച്ചത് പന്ത്രണ്ടാം ക്ലാസ് വരെ മാത്രം; വിദ്യാഭ്യാസ യോഗ്യത തുറന്നു പറഞ്ഞ് ദീപിക പദുകോൺ [PHOTO]ഇന്ത്യക്ക് പിന്നാലെ അമേരിക്കയും; ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകൾ അമേരിക്കയിലും നിരോധിച്ചേക്കും [NEWS]
advertisement
ഒപ്പം സ്വർണ്ണക്കടത്തിലെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളും ലഭ്യമാകേണ്ടതുണ്ട്.ഈ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് സ്വർണ്ണം കടത്താനുള്ള പദ്ധതി തയ്യാറാക്കിയതെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.
സ്വപ്നയുടെ ബാങ്ക് ഇടപാടുകളും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചില ബാങ്കുകളിൽ കസ്റ്റംസ് ഉടൻ റെയ്ഡ് നടത്തിയേക്കും. അതേസമയം 2015 - 2019 കാലയളവിൽ സ്വപ്ന താമസിച്ചിരുന്ന മുടവൻമുകളിലെ ഫ്ലാറ്റിൽ ഐ ടി സെക്രട്ടറി എം ശിവശങ്കർ നിത്യ സന്ദർശകനായിരുന്നുവെന്ന് സ്വപ്നയു ടെ ഫ്ലാറ്റിന് സമീപത്ത് താമസിച്ചിരുന്നവർ വ്യക്തമാക്കിയിരുന്നു. സ്വപ്നയും ശിവശങ്കറും തമ്മിൽ വളരെ അടുത്ത ബന്ധമാണെന്ന് തെളിയിക്കുന്നതായിരുന്നു അയൽക്കാരുടെ വാക്കുകൾ.