59 ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ സമാന വഴി സ്വീകരിക്കാനൊരുങ്ങി അമേരിക്കയും. ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കുന്നത് പരിഗണനയിലുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം വ്യക്തമാക്കി.
ഇക്കാര്യത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചന. ഉപഭോക്താക്കളുടെ ഡാറ്റ ടിക് ടോക്ക് അടക്കമുള്ള ആപ്ലിക്കേഷനുകൾ ചോർത്തുന്നുണ്ടെന്നാണ് പ്രധാന ആരോപണം. ഇതുസംബന്ധിച്ച് യുഎസ് നിയമവിദഗ്ധർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്.
ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പോംപിയോ ചൈനീസ് ആപ്പുകൾ നിരോധിക്കുന്ന കാര്യത്തെ കുറിച്ച് പറഞ്ഞത്. അമേരിക്കയും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുന്ന സമയത്താണ് ആപ്പുകൾ നിരോധിക്കുന്ന കാര്യത്തെ കുറിച്ച് സ്റ്റേറ്റ് സെക്രട്ടറി തന്നെ സൂചന നൽകുന്നത്.
TRENDING:Gold Smuggling In Diplomatic Channel | സരിത്തിന് നിർണായക പങ്കെന്ന് കസ്റ്റംസ് [NEWS]പഠിച്ചത് പന്ത്രണ്ടാം ക്ലാസ് വരെ മാത്രം; വിദ്യാഭ്യാസ യോഗ്യത തുറന്നു പറഞ്ഞ് ദീപിക പദുകോൺ [PHOTO]'സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു ഐടി സെക്രട്ടറിയെന്ന് റെസിഡന്‍റ്സ് അസോസിയേഷൻ [NEWS]അമേരിക്കയിൽ ഏറെ ജനപ്രീതിയുള്ള ആപ്പായ ടിക് ടോക്കിന് ഈ നീക്കം തിരിച്ചടിയാകുമന്ന കാര്യം ഉറപ്പാണ്. പോംപിയോയുടെ പരാമർശത്തിൽ ടിക് ടോക്ക് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ളതാണ് ടിക് ടോക്ക്. ചൈനയും മറ്റ് രാജ്യങ്ങളുമായുള്ള സംഘർഷങ്ങളുടെ പേരിൽ ഏറ്റവും തലവേദനയുണ്ടായിരിക്കുന്നതും ബൈറ്റ് ഡാൻസിനാണ്.
ഇന്ത്യയിലെ നിരോധനത്തിന് പിന്നാലെയുണ്ടായ തിരിച്ചടിയിൽ ആഗോള വിപണിയില്‍ തിരിച്ചടി നേരിടാതിരിക്കാന്‍ ചൈനയില്‍ നിന്നും പരമാവധി അകലം പാലിക്കാനുള്ള ശ്രമങ്ങളും ടിക് ടോക്ക് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു. ചൈനയില്‍ ഡോയിന്‍ എന്നാണ് ടിക് ടോക്ക് അറിയപ്പെടുന്നത്.
ടിക് ടോക്കിന് പുറമേ ഹെലോ, ക്‌സെന്‍ഡര്‍, ഷെയര്‍ഇറ്റ് ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ക്കാണ് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.